visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
V Muraleedharan In Rajyasabha
V Muraleedharan In RajyasabhaPhoto Credit : Rajyasabha TV Screengrab

കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് മന്ത്രി വി.മുരളീധരൻ;കേന്ദ്രം ഇടപെടണം, കേന്ദ്രസർക്കാരിന്റെ പേരുപറഞ്ഞാണ് കല്ലിടൽ നടക്കുന്നത് എന്ന് കെ സി വേണുഗോപാൽ

By - Siju Kuriyedam Sreekumar -- Wednesday, March 23, 2022 , 07:33 PM


ന്യൂഡൽഹി∙ സില്‍വര്‍ലൈൻ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ ആരോപിച്ചു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. വീടുകളില്‍ അതിക്രമിച്ചുകയറി കല്ലിടുകയാണ്. നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.


സിൽവർലൈൻ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ‘വാട്ടർ ലൂ’ ആകുമെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിന് ഏറ്റ തിരിച്ചടി ആവർത്തിക്കും. ഡിപിആർ പോലെ അവ്യക്തമാണ് മന്ത്രിമാരുടെയും നേതാക്കളുടെയും പ്രതികരണങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിൽവർലൈൻ പദ്ധതിയുടെ നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ പേരുപറഞ്ഞാണ് കല്ലിടൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

V Muraleedharan against Kerala Government on Silver Line Project

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment