visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
BJP Yuvamorcha Protest in cliff House against K Rail
BJP Yuvamorcha Protest in cliff House against K RailPhoto Credit : Screengrab From BJP Social media post

ബിജെപി യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസ് വളപ്പിൽ സിൽവർലൈൻ കല്ലിട്ടു പ്രതിഷേധം , പോലീസ് അറിഞ്ഞത് സംഭവം കഴിഞ്ഞു മാത്രം

By - Siju Kuriyedam Sreekumar -- Thursday, March 24, 2022 , 08:02 PM

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ അടയാളക്കല്ലിട്ടു. മതിൽചാടി കടന്നാണ് ആറ് പ്രവർത്തകർ അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിലേക്ക് എത്തിയത്. ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്ന് പിഴുതെടുത്ത സിൽവർലൈൻ പദ്ധതിയുടെ അടയാളക്കല്ലുകളാണ് ക്ലിഫ് ഹൗസ് വളപ്പിൽ സ്ഥാപിച്ചത്. പ്രവർത്തകർ വസതിയുടെ പിറകിലൂടെ വളപ്പിൽ കടന്ന് കല്ലുകൾ നാട്ടിയശേഷം മുൻവശത്ത് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. എന്നാൽ ഔദ്യോഗിക കേന്ദ്രങ്ങളോ പൊലീസോ ഈ വിവരം സ്ഥിരീകരിക്കാൻ തയാറായില്ല. 

മുൻകൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കെ–റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

വ്യാഴാഴ്ച 12.30ഓടെ ക്ലിഫ് ഹൗസിന്റെ പിറകുവശത്തെത്തിയ പ്രവർത്തകർ മതിൽ ചാടി വളപ്പിലേക്കു കടന്നു. കല്ലുകൾ പ്രതിഷേധ സൂചകമായി വളപ്പിൽ കുഴിച്ചിട്ടു. പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. ബിജെപി പ്രവർത്തകരെ ക്ലിഫ്ഹൗസിലേക്കുള്ള റോഡിൽ ബാരിക്കേഡ് വച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പൊലീസ് പിറകിലൂടെ പ്രവർത്തകർ കടക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടില്ല. പിന്നീടു വലിയ പൊലീസ് സംഘം എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.

സാധാരണക്കാരുടെ കിടപ്പാടം നഷ്ടപ്പെടുന്ന പദ്ധതി അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. സിപിഎമ്മിനു വലിയ കമ്മിഷൻ കിട്ടുന്ന പദ്ധതിയാണിത്. ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിൽ സ്ഥാപിച്ച കല്ലുകൾ ബൂത്തു തലത്തിലെ ബിജെപി പ്രവർത്തകർ പിഴുതു മാറ്റും. പിഴുതെടുക്കുന്ന കല്ലുകള്‍ മന്ത്രിമാരുടെയും ജില്ലയിലെ 13 എംഎൽഎമാരുടെയും വീടുകളിൽ സ്ഥാപിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു.

BJP Yuvamorcha Silverline protest at cliff house

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment