visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Rail
K RailPhoto Credit : Siju Kuriyedam Sreekumar

കെ റെയിൽ രണ്ടു വശത്തും 5 മീറ്റര്‍ ബഫര്‍ സോണില്‍ നിര്‍മാണങ്ങള്‍ക്ക് അനുമതിയില്ല, ഈ 10 മീറ്ററിന് ഉടമയ്ക്ക് നഷ്ടപരിഹാരവും ലഭിക്കില്ല

By - Siju Kuriyedam Sreekumar -- Thursday, March 24, 2022 , 11:38 AM

1. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രണ്ടു വശങ്ങളിലും  5 മീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍
2. ബഫര്‍സോണിലെ അഞ്ചു മീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയുമില്ല
3. കൂടാതെ ബഫർ സോൺ കഴിഞ്ഞു ഉള്ള അതിനോട് ചേർന്ന  അഞ്ചു മീറ്ററില്‍ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക അനുമതിയും വേണം
4. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല

തിരുവനന്തപുരം: കെ റെയിൽ /  സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി  സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫര്‍ സോണില്‍ വ്യക്തത  വരുത്തി കെ റെയില്‍. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കിയത്  . കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫര്‍സോണ്‍ മേഖലയുണ്ടാകുക എന്നും വ്യക്തമാക്കി . കൂടാതെ 5 മീറ്റർ   ബഫർ സോൺ കഴിഞ്ഞു ഉള്ള 5 മീറ്റർ സ്ഥലത്തു നിർമാണങ്ങൾ നടത്താൻ കെ റെയിൽ അധികൃതരിൽ നിന്ന് അനുമതി കിട്ടിയാൽ മാത്രമേ നിർമാണങ്ങൾ പറ്റുകയുള്ളു  എന്നും പറയുന്നു അപ്പോൾ ഫലത്തിൽ രണ്ടു സൈഡിലുമായി 10 മീറ്റർ ഉപയോഗിക്കാൻ പറ്റില്ല . 

സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് കെ റെയില്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടും.

 ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രണ്ടു വശങ്ങളിലും  5 മീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുന്നുണ്ട് എന്ന് തന്നെ ആണ് എപ്പോൾ കെ റെയിൽ അധികൃതർ വ്യക്തമാക്കിയത് . ഈ സ്ഥലത്തിന് ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടുകയുമില്ല. ബഫര്‍സോണിലെ അഞ്ചു മീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയുമില്ല. കൂടാതെ ബഫർ സോൺ കഴിഞ്ഞു ഉള്ള അതിനോട് ചേർന്ന  അഞ്ചു മീറ്ററില്‍ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക അനുമതിയും വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചുകൊണ്ട് മാത്രമേ ഈ അഞ്ച് മീറ്ററില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഫലത്തില്‍ ഈ സ്ഥലത്തിന് നഷ്ടപരിഹാരവും കിട്ടുകയില്ല. അതുകൊണ്ട് ഉപയോഗവും ഇല്ലാത്ത സ്ഥിതിയിലാകും. അപ്പോൾ രണ്ടു വശത്തുമായി 10 മീറ്റർ  സ്ഥലം അധികമായി കല്ലിടുന്ന സ്ഥലം കൂടാതെ  വിട്ടു കൊടുക്കണം അതിനു പൈസ കിട്ടുകയും ഇല്ല . 

ചെറിയ ഉദാഹരണ സഹിതം പറയാം . ഒരാൾക്ക് 5 സെൻറ് സ്ഥലം കെ റെയിൽ പോകുന്ന സ്ഥലത്തു ഉണ്ടെന്നു വക്കുക. 1 ചതുരശ്ര മീറ്റർ എന്നത് 0.02471 സെന്റാണ്   ( One cent is equal to 40.46 square meter, and 1 square meter is 0.02471 cents. ) . അങ്ങനെ നോക്കിയാൽ കെ റെയിൽ കുറ്റി അടിച്ച സ്ഥലം കൂടാതെ സ്ഥലമുടമക്ക് ഏകദേശം ഒരു സെൻറ് സ്ഥലം പോകും 5 സെന്റിൽ നിന്ന്  . കൂടാതെ 1 സെന്റ്‌ സ്ഥലം (5 സെൻറ് ഭൂമി ദീർഘ ചതുരത്തിൽ എന്ന് കണക്കാക്കി  5 മീറ്റർ എന്നത് നീളത്തിൽ രണ്ടു വശത്തുമായി എടുത്തത് സെന്റിലാക്കിയത്  )  ബഫർ സോൺ കഴിഞ്ഞു ഉപയോഗ ശൂന്യമായി  ഇടണം . വ്യക്തിയുടെ ഭൂമിയുടെ നടുവിലൂടെ ആണ് കെ റെയിൽ പോകുന്നത് എങ്കിൽ 4 സെൻറ്  മുഴുവനായും പോകും എന്ന് മാത്രം അല്ല 1.5 സെന്റിന് മാത്രമാണ് നഷ്ട്ട പരിഹാരം കിട്ടു . ഭൂമിയുടെ കിടപ്പനുസരിച്ചു ഏറ്റക്കുറച്ചിൽ ഉണ്ടാകും . സമചതുരാകൃതിയിൽ ഉള്ള ഭൂമിക്കും ,  ത്രികോണാകൃതിയിലും വൃത്താകൃതിയിലും   ദീർഖ ചതുരാകൃതിയിൽ ഉള്ള ഭൂമിക്കും നഷ്ട്ടം വ്യത്യാസം ഉണ്ട് . കുറ്റി അടിച്ച സ്ഥലത്തിന് മാത്രമേ നഷ്ട്ട പരിഹാരം കിട്ടു എന്നതും 5 മീറ്റർ വീതിയിൽ രണ്ടു വശത്തും ബഫർ സോണും കൂടാതെ അത് കഴിഞ്ഞുള്ള 5 മീറ്റർ വീതിയിൽ പ്രത്യേക അനുമതിയോടു കൂടി മാത്രം നിർമാണവും എന്നത് കൂടി ആകുമ്പോൾ ഫലത്തിൽ രണ്ടു വശത്തുമായി 10  മീറ്റർ ഉപയോഗ ശൂന്യമാകും എന്ന് തന്നെ ആണ് വ്യക്തമാക്കുന്നത് . 

  സില്‍വര്‍ലൈനിനെതിരേ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന്  പ്രധാനമന്ത്രിയെ കാണുന്നുണ്ട്. ഇതിനൊപ്പം, സമരത്തിന്റെ വീര്യം കുറയ്ക്കാനുള്ള രാഷ്ട്രീയദൗത്യം സി.പി.എം. ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് പറഞ്ഞ് സമാധാനിപ്പാക്കാമെങ്കിലും ബഫര്‍സോണില്‍പ്പെടുന്നവരുടെ ചോദ്യങ്ങള്‍ക്ക് സിപിഎമ്മും സര്‍ക്കാരും ഉത്തരം കണ്ടെത്തേണ്ടി വരും.

No Compensation for Buffer Zone in K Rail project 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment