visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Protest against  K Rail
Protest against K RailPhoto Credit : Siju Kuriyedam Sreekumar

കടക്കു പുറത്ത് സമരവുമായി കെ റെയിൽ അനുനയത്തിനായി എത്തിയ സിപിഎം നേതാക്കൾക്കും അണികൾക്കും നേരെ നാട്ടുകാർ വീണ്ടും

By - Siju Kuriyedam Sreekumar -- Monday, March 28, 2022 , 11:23 AM

വെണ്മണി : കടക്കു പുറത്തു സമരമുറ ആഹ്വാനം ചെയ്തു കെ റെയിൽ സമര മുന്നണി . ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങൾക്കു  മറ്റും ശേഷമാണു പുതിയ സമരമുറയുമായി നാട്ടുകാർ എത്തിയത് . കെ റെയിൽ അനുനയത്തിനു വരുന്ന സിപിഎം  നേതാക്കളെയും പാർട്ടി അണികളെയും കടക്കു പുറത്തു പറഞ്ഞാണ് ഇതിനു തുടക്കം കുറിച്ചത് . 

 കെ റെയിൽ അനുനയത്തിനായി എത്തിയ സിപിഎം  നേതാക്കൾക്കും അണികൾക്കും നേരെ വാതിൽ കൊട്ടിയടച്ചു നാട്ടുകാർ . കെ റെയിൽ പദ്ധതി കടന്നു പോകുന്ന വെണ്മണിയിലാണ് സംഭവം ഉണ്ടായത് . വിശദികരണവുമായി  എത്തിയ സി പി എം നേതാക്കളെയും ജനപ്രതിനിധികളെയും നാട്ടുകാർ പടി ഇറക്കി വിട്ടു . അതിനിടെ അത് വഴി കെ റെയിൽ കടന്നു പോകുന്നതിനോട് യോജിപ്പില്ല എന്ന് പറഞ്ഞ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പ്രസ്താവന വിവാദമായി , ഇതേ തുടർന്ന് പാർട്ടിയും വെട്ടിലായിരിക്കുകയാണ് 

 ഒമ്പതാംവാര്‍ഡായ പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരെയാണു ശകാരവർഷവുമായി നാട്ടുകാർ നേരിട്ടത്. ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയാറല്ലെന്നും ഇവർ നേതാക്കളോടു പറഞ്ഞു. അത്രയ്ക്കു നിർബന്ധമാണെങ്കിൽ നിങ്ങളുടെ വസ്തു ഞങ്ങൾക്ക് എഴുതി തരൂ, അപ്പോൾ വീടു വിട്ടിറങ്ങാം എന്നും ചിലർ പറഞ്ഞു. ഉത്തരമില്ലാതെനിന്ന ജനപ്രതിനിധിയടക്കമുള്ളവര്‍ ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്നു പറഞ്ഞാണ് സ്ഥലംവിട്ടത്.
രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താൻ എന്നു ലോക്കൽ കമ്മിറ്റി അംഗം പറയുന്നതും   വിഡിയോയിലുണ്ട്. 

 വെണ്മണി, മുളക്കുഴ വില്ലേജ് പരിധിയിലായി ഒന്‍പതു കിലോമീറ്റര്‍ ദൂരമാണ് കെ-റെയില്‍ കടന്നുപോകേണ്ടത്. 67 വീടുകള്‍ പൂര്‍ണമായും 42 വീടുകള്‍ ഭാഗികമായും നഷ്ടപ്പെടും. നിലവില്‍ 208 സര്‍വേക്കല്ലുകള്‍ ഇട്ടിട്ടുണ്ട്. 

Get out against cpm leaders in venmani Chengannur 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    


 



LEAVE A REPLY

Security code:

COMMENTS

Be the first to comment