visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
National Strike in Kerala Photo from Thrissur round
National Strike in Kerala Photo from Thrissur roundPhoto Credit : Siju Kuriyedam Sreekumar

ദേശീയ പണിമുടക്കിനെതിരെ വീണ്ടും ,ദേശീയ പണിമുടക്ക്  പ്രഖ്യാപിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ക്കാകുമോ; പരിശോധിക്കാന്‍ നിർദേശം നൽകി  ഹൈക്കോടതി

By - Siju Kuriyedam Sreekumar -- Tuesday, March 29, 2022 , 11:07 AM


കൊച്ചി: തൊഴിലാളി യൂണിയനുകൾ വടികൊടുത്തു അടിവാങ്ങിയ മട്ടിലാണ് ഇപ്പോൾ രണ്ടു ദിവസമായി ഉള്ള കോടതിയുടെ ഇടപെടലിൽ നിന്ന് മനസിലാകുന്നത് . തൊഴിലാളി യുണിയനുകൾക്കു എങ്ങനെ ആണ് ദേശിയ പണിമുടക്ക് ആഹ്വനം ചെയ്യാനാവുക എന്നാണ് കോടതി ഇന്ന് വിലയിരുത്തിയത് .  തൊഴിലാളി യൂണിയനുകള്‍ക്ക്, 1926-ലെ തൊഴിലാളി യൂണിയന്‍ നിയമത്തില്‍ പറയുന്ന തര്‍ക്കങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാന്‍ കഴിയുമോ എന്ന് ഹൈക്കോടതി ചോദിച്ചു .
  
    ദേശീയ പണിമുടക്ക് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള  ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. വ്യവസായതര്‍ക്ക നിയമത്തില്‍ പറയുന്നതുപോലുള്ള ഒരു വ്യവസായതര്‍ക്കം കേരളത്തിലെ ജീവനക്കാരുമായി ഇല്ലാത്തതും ഹര്‍ജി പരിഗണിക്കുമ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസിനും നിര്‍ദേശിച്ചിട്ടുണ്ട്.

   പണിമുടക്ക് ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്ന് ഉത്തരവിടണമെന്നടക്കമുള്ള ആവശ്യമാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഹര്‍ജിയില്‍ തൊഴിലാളി യൂണിയനുകളെ കക്ഷിയാക്കിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും നിലവില്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

Read Related News  - സർക്കാരിന് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി  സര്‍ക്കാര്‍ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധം; വിലക്കി ഇന്ന് തന്നെ ഉത്തരവിറക്കണം


Read Related News - താടി ഉള്ള അപ്പനെ പേടി ഉണ്ട് , സർക്കാർ മുട്ടുമടക്കി ,കോടതി ഇടപെടലിനെ തുടർന്ന്  പണിമുടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.  

Kerala High Court asked Can the trade unions declare a national strike?

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment