visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Nationwide strike photo from Thiruvananthapuram
Nationwide strike photo from ThiruvananthapuramPhoto Credit : SIju Kuriyedam Sreekumar

സർക്കാർ പോലീസ് സ്പോൺസേർഷിപിൽ പൊതുജനത്തെ വലക്കുന്ന സമരം , വിശദീകരണം തേടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

By - SIju Kuriyedam Sreekumar -- Tuesday, March 29, 2022 , 12:41 PM

സമരത്തിന് സർക്കാരിന്റെയും പോലീസിന്റെയും സഹായമുണ്ടായത് നേരിട്ട് അനുഭവപ്പെട്ട മജിസ്‌ട്രേറ്റ് സംഭവത്തില്‍ പോലീസിനോട് വിശദീകരണം തേടി പണിമുടക്ക് അനുഭാവികള്‍ വാഹനങ്ങള്‍ തടയുകയും പോലീസ് വഴിതിരിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ പോലീസിനോട് മജിസ്‌ട്രേറ്റ് വിശദീകരണം തേടി.

പേട്ട ജങ്ഷനില്‍ ഒരുവിഭാഗം സമരക്കാര്‍ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതോടെ ചാലയില്‍നിന്ന് പേട്ടയിലേക്കു പോകുന്ന വാഹനങ്ങള്‍ ഈഞ്ചക്കല്‍ വഴി പോലീസ് തിരിച്ചുവിട്ടു. ഇതുകണ്ടാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അനീസ പേട്ട സി.ഐ.യോട് വിശദീകരണം തേടിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വഞ്ചിയൂര്‍ കോടതിയിലേക്കു പോകാനെത്തിയ മജിസ്‌ട്രേറ്റിനോട്, പ്രകടനം നടക്കുന്നതിനാല്‍ ഈഞ്ചക്കല്‍വഴി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍, പേട്ടവഴി മാത്രമേ താന്‍ പോകൂവെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. മജിസ്ട്രേറ്റിന്റെ വാഹനമായതിനാല്‍ സമരക്കാര്‍ തടഞ്ഞില്ല.

കോടതിയിലെത്തിയ മജിസ്ട്രേറ്റ് പേട്ട എസ്.എച്ച്.ഒ.യെ ഫോണില്‍വിളിച്ച് വിശദീകരണം തേടി. സമരക്കാര്‍ക്ക് സഹായമൊരുക്കാനാണോ പോലീസ് നില്‍ക്കുന്നതെന്നും വാഹനങ്ങള്‍ തടയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചു. ഇതോടെ എസ്.എച്ച്.ഒ. മജിസ്ട്രേറ്റിനുമുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കി.

സാധാരണഗതിയില്‍ സമരവും പ്രകടനവും ഉണ്ടാകുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലടക്കം വാഹനങ്ങള്‍ വഴിതിരിച്ചുവിടാറുണ്ടെന്നും വാഹനങ്ങള്‍ തടഞ്ഞതിനും പൊതുനിരത്തില്‍ സമരം നടത്തിയതിനും 13 ആളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും പേട്ട എസ്.എച്ച്.ഒ. റിയാസ് രാജ അറിയിച്ചു.

Read Related news ദേശീയ പണിമുടക്കിനെതിരെ വീണ്ടും  ,ദേശീയ പണിമുടക്ക്  പ്രഖ്യാപിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ക്കാകുമോ; പരിശോധിക്കാന്‍ നിർദേശം നൽകി  ഹൈക്കോടതി

Read Related News  - സർക്കാരിന് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി  സര്‍ക്കാര്‍ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധം; വിലക്കി ഇന്ന് തന്നെ ഉത്തരവിറക്കണം


Read Related News - താടി ഉള്ള അപ്പനെ പേടി ഉണ്ട് , സർക്കാർ മുട്ടുമടക്കി ,കോടതി ഇടപെടലിനെ തുടർന്ന്  പണിമുടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.  


Thiruvananthapuram First class magistrate seeks clarification with police on Nationwide strike 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment