visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Transport Employees Sangh workers staged a protest in Thampanoor against the attack on employees
Transport Employees Sangh workers staged a protest in Thampanoor against the attack on employeesPhoto Credit : Suhrud Krishna

തിരുവനന്തപുരം പാപ്പനംകോടിൽ  സമരക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിക്കുകയും അരിശം തീർക്കാൻ തുപ്പുകയും ചെയ്തതായി പരാതി  

By - Siju Kuriyedam Sreekumar -- Tuesday, March 29, 2022 , 07:47 PM


തിരുവനന്തപുരം പാപ്പനംകോടിൽ   ഹൈക്കോടതിയെ വെല്ലുവിളിച്ച്  സമരക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിക്കുകയും അരിശം തീർക്കാൻ തുപ്പുകയും ചെയ്തതായി പരാതി . KSRTC  ജീവനക്കാരേയും യാത്രക്കാരേയും പാപ്പനംകോട് വച്ച് സമരക്കാർ മർദ്ദിച്ചത് പോലീസ് നോക്കി നിൽക്കെ ആണ് എന്നാണ് അവിടെ കൂടിയിരുന്നവർ പറയുന്നത് . തിരുവനന്തപുരം പാപ്പനംകോടിലാണ് സമരക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും കളിയിക്കാവിളയിലേക്ക് സര്‍വ്വീസ് പോയ ബസാണ് പാപ്പനംകോട് ജംഗ്ഷനില്‍ സമരാനുകൂലികള്‍ തടഞ്ഞു നിര്‍ത്തിയത്. 

 ബസ് തടഞ്ഞവര്‍ സര്‍വ്വീസ് അനുവദിക്കില്ലെന്ന് പറഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ സജിയെയും കണ്ടക്ടര്‍ ശരവണനെയുമാണ് സമരക്കാര്‍ മര്‍ദ്ദിച്ചത്. ബസില്‍ ഉണ്ടായിരുന്നവരെ വഴിയില്‍ ഇറക്കിവിട്ടു. ആര്‍.സി.സിയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ ബസ്സിനുള്ളില്‍ ഉണ്ടായിരുന്നു. ജീവനക്കാരുടെ ദേഹത്ത് സമരക്കാര്‍ തുപ്പിയാണ് അരിശം തീര്‍ത്തത്. പോലീസ് നോക്കി നില്‍ക്കെയാണ് സമരക്കാര്‍ മര്‍ദ്ദിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ പ്രഥമശുശ്രൂഷയ്ക്ക്  ശേഷം തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ജീവനക്കാര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് പ്രവര്‍ത്തകര്‍ തമ്പാനൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. 

ജനവിരുദ്ധ ദ്വിദിന ദേശീയ പണിമുടക്കിനെ ഇന്ത്യയിലെമ്പാടും തൊഴിലാളികളും പൊതുസമൂഹവും തള്ളിക്കളഞ്ഞതിനൊപ്പം കേരളത്തിലെ ജനങ്ങളും കൈയ്യൊഴിഞ്ഞു.പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന ബഹു: കേരള ഹൈക്കോടതി വിധി സംയുക്ത യൂണിയൻ നേതാക്കൾക്ക് ഇരുട്ടടിയായി.  രണ്ട് ദിവസം ശമ്പളത്തോടെ സമരത്തിൻ്റെ പേരിൽ അവധിയെടുത്ത് ആഘോഷിക്കാമെന്ന മോഹം പൊലിഞ്ഞു. ഇന്ന് പണിമുടക്ക് ആഹ്വാനം കേരളത്തിലെമ്പാടും ജനങ്ങൾ തള്ളിക്കളയുന്ന കാഴ്ചയാണ് കണ്ടത്.   പാവപ്പെട്ടവരുടെ യാത്രാമാർഗ്ഗമായ KSRTC നൂറു കണക്കിന് വാഹനങ്ങൾ നിരത്തിലിറക്കിയതോടെ പണിമുടക്ക് അക്ഷരാർത്ഥത്തിൽ സമ്പൂർണ്ണ പരാജയമായി.

പണിമുടക്ക് പരാജയത്തിൻ്റെ ജാള്യത മറയ്ക്കാൻ കേരളത്തിലെമ്പാടും സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് കണ്ടത്. വാഹനങ്ങൾ നടുറോഡിൽ തടഞ്ഞിട്ട് രോഗികളായ യാത്രക്കാരെയും  കുട്ടികളെയുമുൾപ്പെടെ പൊരിവെയിലത്തു നിറുത്തി. നിയമ വാഴ്ച നടത്താൻ ബാദ്ധ്യസ്ഥരായ പോലീസ് കൈയ്യും കെട്ടി നോക്കിനിന്നു. തിരു: സെൻട്രൽ യൂണിറ്റിൽ നിന്നും   കളിയിക്കാവിളക്ക് RCCയിൽ നിന്നും മടങ്ങിവന്ന രോഗികളുമായി പോയ KSRTC ബസ് പാപ്പനംകോട് വച്ച് തടഞ്ഞ്, അകത്തുകയറി അക്രമം നടത്തിയ ഗുണ്ടകൾക്ക് ജീവനക്കാരേയും യാത്രക്കാരേയും മർദ്ദിക്കാൻ ഒത്താശ ചെയ്തത് പോലീസാണെന്ന സത്യം കേരളത്തിലെ നിയമ വാഴ്ചയുടെ ദയനീയ ചിത്രം വ്യക്തമാക്കുന്നു. പോലീസിൻ്റെ കൺമുന്നിൽ  KSRTC ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ചിട്ടും ഈ സമയം വരേയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ബഹു: കേരള ഹൈക്കോടതി വിധിയോടുള്ള വെല്ലുവിളിയാന്നെന്ന്' വിലയിരുത്തണം

പാപ്പനംകോട് വച്ച് KSRTC വാഹനം ആക്രമിച്ച് ജീവനക്കാരെ മർദ്ദിച്ച ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്  ജനറൽസെക്രട്ടറി കെ.എൽ രാജേഷ് ആവശ്യപ്പെട്ടു 

ചാലക്കുടി ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തിയ രണ്ട് കെഎസ്ആര്‍ടിസി ബസുകളും സമരക്കാര്‍ തടഞ്ഞു. സൗത്ത് സ്റ്റേഷനിലാണ് ബസുകള്‍ തടഞ്ഞിട്ടത്. കെഎസ്ആര്‍ടിസിയിലെ മറ്റ് യൂണിയനുകള്‍ സമരത്തിലാണെങ്കിലും ബിഎംഎസ് സമരത്തില്‍ പങ്കെടുക്കുന്നില്ല. പല ഡിപ്പോകളിലും ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തിയെങ്കിലും ബസുകള്‍ വിട്ടു നല്‍കിയില്ലെന്നും പരാതികള്‍ ഉണ്ട്.

Thiruvananthapuram Pappanamkode protesters beat up KSRTC employees and spit on them to vent their anger.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment