visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
CPM Ward Councilor's mother slogans supporting silverline project when Central Minister V. Muraleedharan reaches home
CPM Ward Councilor's mother slogans supporting silverline project when Central Minister V. Muraleedharan reaches homePhoto Credit : Siju Kuriyedam Sreekumar

കേന്ദ്രമന്ത്രിയുടെ സിൽവർലൈൻ പ്രതിരോധയാത്രയിൽ പിണറായി മുദ്രാവാക്യം വിളിച്ചു സിപിഎം വാർഡ് കൗൺസിലറുടെ അമ്മ

By - Visum Expresso -- Saturday, April 02, 2022 , 07:35 PM

തിരുവനന്തപുരം ∙ കേന്ദ്രമന്ത്രിയുടെ സിൽവർലൈൻ പ്രതിരോധയാത്രയിൽ  പിണറായി മുദ്രാവാക്യം വിളിച്ചു സിപിഎം വാർഡ് മെമ്പറുടെ  അമ്മ . സിൽവർലൈൻ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അറിയാൻ വീടുകൾ സന്ദർശിച്ച കേന്ദ്രമന്ത്രി വി.മുരളീധരനെ സിപിഎം വാർഡ് കൗൺസിലറുടെ കുടുംബം സ്വീകരിച്ചത് സർക്കാർ അനുകൂല മുദ്രാവാക്യം വിളികളോടെ. കഴക്കൂട്ടം വാർഡ് കൗൺസിലർ എൽ.എസ്.കവിതയുടെ കുടുംബമാണ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമായി മുദ്രാവാക്യം വിളിച്ചത്. തുടർന്ന്, വി.മുരളീധരൻ വീട്ടിൽനിന്നു മടങ്ങി അടുത്ത വീട്ടിൽ കയറി . 

എന്നാൽ വരോട് അതിനു ശേഷം മാധ്യമ പ്രവർത്തകർ പദ്ധതിയെ പറ്റി ചോദിച്ചപ്പോൾ സിൽവർ ലൈൻ നാടിനു ആവശ്യമാണ് എന്നല്ലാതെ  കാര്യമായി ഒന്നും പറഞ്ഞില്ല  . ജനിച്ച അന്ന് മുതൽ താൻ കമ്മ്യൂണിസ്റ്റ് ആണ് എന്നും ഇടുന്ന ഡ്രസ്സ് വരെ ചുമപ്പുമാത്രമാണ് ഇട്ടിരുന്നത് എന്നും  വാർഡ് കൗൺസിലറുടെ അമ്മ പറഞ്ഞു .തങ്ങളുടെ വീട്ടിലൂടെ കെ റെയിൽ കടന്നു പോകുന്നുണ്ടോ എന് ചോദിച്ചപ്പോൾ ഇല്ലാ എന്നും അടുത്ത വളപ്പിലൂടെ ആണ് പോകുന്നത് എന്നും അമ്മ പറഞ്ഞു  . മറ്റു വീട്ടിൽ നിന്നെല്ലാം അനുകൂല പ്രതികരണം ആയിരുന്നു മന്ത്രിക്കു കിട്ടിയത് . പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്ന ആളുകൾ ആയതിനാൽ കാര്യം അറിയാതെ പാർട്ടിയെ അനുകൂലിക്കുന്നതാണ് എന്ന് നാട്ടുകാർ പറഞ്ഞു . 

സിൽവര്‍ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്കു ഭീഷണി നേരിടുന്ന മേഖലകളിലെ ജനങ്ങളുടെ ആശങ്ക നേരിട്ടറിയാനാണ് പ്രതിരോധ യാത്രയെന്ന പേരിൽ ബിജെപി പരിപാടി സംഘടിപ്പിച്ചത്.   മുരുക്കുംപുഴ,മേനംകുളം, കോഴിമടക്ഷേത്രം , കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. രാവിലെ പത്തരയോടെയാണ് കൗൺസിലറുടെ മേനംകുളത്തെ വീട്ടിൽ കേന്ദ്രമന്ത്രി എത്തിയത്. ബിജെപിയുടെ പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു. 

സിൽവർലൈൻ പദ്ധതിയുടെ ദോഷങ്ങൾ കേന്ദ്രമന്ത്രി വ്യക്തമാക്കിയ ഉടനെ കൗൺസിലറുടെ മാതാവ്  സർക്കാർ അനുകൂല മുദ്രാവാക്യം വിളിച്ചു. പദ്ധതി ആവശ്യമാണെന്നും വിളിച്ചു പറഞ്ഞു. തുടർന്ന്, മന്ത്രിയും സംഘവും വീട്ടിൽനിന്നു മടങ്ങി. സംഭവം നടക്കുമ്പോൾ കൗണ്‍സിലർ വീട്ടിൽ ഉണ്ടായിരുന്നില്ല. മറ്റു സ്ഥലങ്ങളിൽ വീടുകൾ സന്ദർശിച്ച വി.മുരളീധരൻ, സിൽവർലൈൻ പദ്ധതി ജനങ്ങളെ ബാധിക്കുന്ന പദ്ധതിയാണെന്നും എതിർപ്പുയരണമെന്നും വ്യക്തമാക്കി അനുകൂല പ്രതികരണം ആയിരുന്നു മന്ത്രിക്കു കിട്ടിയത് .

CPM Ward Councilor's mother slogans supporting silverline project when Central Minister V. Muraleedharan reaches home 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment