visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ashok Dhawale
Ashok DhawalePhoto Credit : Twitter

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനല്ല കേരളത്തിലെ സില്‍വര്‍ലൈന്‍'; ബലം പ്രയോഗിച്ചാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് അശോക് ധാവളെ

By - Siju Kuriyedam Sreekumar -- Tuesday, April 05, 2022 , 11:47 PM

കണ്ണൂര്‍: .കേന്ദ്രത്തിന്റെ മുംബൈ-അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ്  ട്രെയിന്‍ പദ്ധതിയെ എതിർക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭാ അധ്യക്ഷന്‍ അശോക് ധാവളെ കേരളത്തിന്റെ കെ റയലിനെ ന്യായികരിക്കുന്ന സാഹചര്യമാണ് എന്ന് ഉണ്ടായതു . മുംബൈ-അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിൻ ജനങ്ങൾക്ക് എന്ത് പ്രയോജനം അവിടെ ബലം പ്രായോഗീഗിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത് . എന്നാൽ കേരളത്തിൽ ജനങ്ങൾക്ക് പ്രയോജനപ്രദവും ജനങളുടെ സമ്മതത്തോടെയും ആണ് സ്ഥലം ഏറ്റെടുക്കുന്നത് എന്ന് മാത്രമാണ് പറഞ്ഞത് . 
  മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പദ്ധതിയും കേരളത്തിലെ അര്‍ദ്ധ അതിവേഗ ട്രെയില്‍ പദ്ധതിയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ നയിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭാ അധ്യക്ഷന്‍ അശോക് ധാവളെ പറഞ്ഞത് .  കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഇതിൽ നിന്ന് ധാവളെയുടെ ഇരട്ടത്താപ്പാണ് മറനീക്കി പുറത്തു വന്നത് . കേന്ദ്രത്തിനെതിരെ കർഷകരെ അണിനിരത്തി പദ്ധതികൾ മുടക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ  ആയിരുന്നു അവിടെ ധാവളെ നിലപാട് എങ്കിൽ . കേരളത്തിൽ കർഷകർക്ക് എതിരായാണ് എന്ന ആരോപണം ഉണ്ട് . കർഷക സമരത്തിലും കേന്ദ്രത്തിൽ കർഷകരെ കേന്ദ്രത്തിനു എതിരായും , കേരളത്തിൽ കേരളത്തിനെ ന്യായികരിച്ചും ആയിരുന്നു നിലപാട് . 

ഇരു പദ്ധതിക്കും സാമ്പത്തിക, സാങ്കേതിക സഹായം ജപ്പാനാണല്ലോ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റേതാണെന്നും പദ്ധതി വളരെ മുമ്പ് തുടങ്ങിയതാണെന്നുമായിരുന്നു അശോക് ധാവളെയുടെ മറുപടി.

ബലം പ്രയോഗിച്ചാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇരു പദ്ധതിയും തമ്മില്‍ വ്യത്യാസം ഉണ്ട്. പക്ഷെ എന്താണ് പ്രധാന വ്യത്യാസമെന്ന ചോദ്യത്തിന് ധാവളെ വ്യക്തമായ ഉത്തരം നല്‍കിയില്ല.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. സില്‍വര്‍ലൈന്‍ പദ്ധതി പഠിച്ച ശേഷമാണ് ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് സര്‍ക്കാരിനറിയാം. അതിനാല്‍ പദ്ധതിക്കെതിരായി കേരളത്തില്‍ നടക്കുന്ന പ്രതിഷേധത്തെ മറികടക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ വിജയിക്കുമെന്നും ധാവളെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

Ashok Dhawale All India Kisan Sabha k rail

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment