visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC  Swift bus  accident
KSRTC Swift bus accidentPhoto Credit : Twitter

കന്നിയോട്ടത്തില്‍ കല്ലുകടി; കെ.സ്വിഫ്റ്റ് ബസ്സ് തിരികെ വരുമ്പോഴും അപകടം

By - Siju kuriyedam Sreekumar -- Tuesday, April 12, 2022 , 04:51 PM

കടത്തിൽ കടം കയറി ഡീസലിന് പോലും കൊടുക്കാൻ പൈസ ഇല്ലാതെ നിൽക്കുന്ന കെ ആസ് ആർ ടി സി യെ കരകയറ്റാൻ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു തുടങ്ങിയ സർവീസ് കന്നി യാത്രയിൽ തന്നെ മൂന്നു വട്ടം അപകടത്തിൽ പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കിയ കെ.സ്വിഫ്റ്റ് ബസിന് ഒറ്റ ദിവസം പറയാന്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം. ഇന്നലെ കന്നിയാത്രയില്‍ ലോറിയുമായി ഉരസി സൈഡ് കണ്ണാടി പൊട്ടിയെങ്കില്‍ തിരിച്ച് പോവുമ്പോള്‍ മലപ്പുറത്ത് നിന്നും സ്വകാര്യ ബസ്സുമായി ഉരസി ഒരു ഭാഗത്തെ പെയിന്റ് മുഴുവന്‍ ഇളകി.  രണ്ടു വട്ടം അപകടം പറ്റിയതിന്റെ നാണക്കേട് എങ്ങിനെ മാറ്റം എന്ന് ചിന്തിക്കുമ്പോളാണ്   തിരിച്ച് പോവുമ്പോള്‍ വീണ്ടും അപകടത്തില്‍ പെട്ടത് . മലപ്പുറം ചങ്കുവെട്ടിയില്‍ വെച്ച് സ്വകാര്യബസ്സുമായി ഉരസി പെയിന്റ് പോവുകയായിരുന്നു. ഇന്നലത്തെ അപകടത്തില്‍ 35000 രൂപയുടെ നഷ്ടമാണ് വരുത്തിയത്. യാത്രക്കാര്‍ക്കൊന്നും പരിക്കില്ലെങ്കിലും ആദ്യ യാത്ര കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാക്കി നല്‍കിയിരിക്കുന്നത് ഇരട്ടി ബാധ്യതയാണ്.
  
  കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ കണ്ണാടി പൊട്ടിയതോടെ കെഎസ്ആര്‍ടിസിയുടെ മറ്റൊരു കണ്ണാടി ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. പിന്നീട് കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായി ഉരസി ബസിന്റെ സൈഡ് ഇന്‍ഡിക്കേറ്ററിനും കേടുപാടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇക്കൂട്ടത്തിലെ ഒരുബസാണ് അപകടത്തില്‍പ്പെട്ടത്. കോടികള്‍ വലിയുള്ള ബസുകളാണ് കെ-സ്വിഫ്റ്റിന്റെ ഭാഗമായി കെഎസ്ആര്‍ടിസി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തില്‍പ്പെടുമ്പോള്‍ വലിയ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാകും.

KSRTC k swift accident in first trip

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment