visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC Swift BUS Parked in the yard of the GST department after  bus was seized by the locals with the help of excise officials
KSRTC Swift BUS Parked in the yard of the GST department after bus was seized by the locals with the help of excise officialsPhoto Credit : Twitter

കര്‍ണാടകയില്‍നിന്ന് കൊണ്ടുവരുമ്പോഴും അപകടം ; ചെറുവാഹനങ്ങളെ ഇടിച്ച് സ്വിഫ്റ്റ് ബസ് നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി , ബസില്‍ മദ്യക്കുപ്പികള്‍

By - Siju Kuriyedam Sreekumar -- Tuesday, April 12, 2022 , 08:29 PM


കെ.എസ്.ആര്‍.ടി.സി. 'സ്വിഫ്റ്റ്' സര്‍വീസിനായി കര്‍ണാടകയില്‍നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുവന്ന പുത്തന്‍ ബസ് ചെറുവാഹനങ്ങളെ ഇടിച്ചശേഷം നിര്‍ത്താതെ കടന്നു. ബസിനെ പിന്തുടര്‍ന്ന വാഹന ഉടമകള്‍ അമരവിള ചെക്പോസ്റ്റില്‍വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടി. ബസില്‍നിന്ന് ഉപയോഗിച്ച മദ്യക്കുപ്പികള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നതായി മറ്റ് വാഹനയാത്രക്കാര്‍ ആരോപിച്ചു. എന്നാല്‍, പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ പാറശ്ശാലയ്ക്കും അമരവിളയ്ക്കും ഇടയിലായിരുന്നു അപകടങ്ങള്‍. അതിവേഗതയില്‍ എത്തിയ ബസ് നിരവധി ഇരുചക്രവാഹന യാത്രക്കാരെ തട്ടിയിടുവാന്‍ ശ്രമിച്ചു.

പരശുവയ്ക്കലിനു സമീപത്തുവച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ ബസ് ഇടിച്ചു. എന്നാല്‍, ബസ് നിര്‍ത്തിയില്ല. ബസിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍ സീറ്റിനു സമീപത്തായി മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തി. പാറശ്ശാല പോലീസ് സ്ഥലത്തെത്തി ഡ്രൈവറെയും ബസിനെയും പോലീസ് സ്റ്റേഷനിലേക്കു മാറ്റി.

ബസ് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലെത്തി അപകടത്തില്‍പ്പെട്ട വാഹന ഉടമയുമായി ചര്‍ച്ച നടത്തി നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിച്ചു. ബെംഗളൂരുവില്‍നിന്ന് ബസ് തിരുവനന്തപുരത്ത് എത്തിക്കുന്നതുവരെയും ബസിന്റെ പൂര്‍ണ ഉത്തരവാദിത്വം ബസ് കമ്പനി അധികൃതര്‍ക്കാണെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു. സ്വകാര്യ ബസ് കമ്പനിയുടെ ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത്.


KSRTC Swift bus was seized by the locals with the help of excise officials. 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment