visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
ksrtc swift service
ksrtc swift servicePhoto Credit : KSRTC Website

കെ സ്വിഫ്റ്റ് അപകടമുണ്ടായത് ഡ്രൈവർ മാരുടെ പിഴവ് മൂലമെന്ന് റിപ്പോർട്ടിനെ തുടർന്ന് രണ്ടുപേരെ പിരിച്ചുവിട്ടു

By - Siju Kuriyedam Sreekumar -- Wednesday, April 13, 2022 , 09:59 PM

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപെട്ട സംഭവത്തിൽ രണ്ട് ഡ്രൈവർമാരെ പിരിച്ചുവിട്ടു. ഡ്രൈവർമാർ കുറ്റക്കാരാണെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മാനേജ്മെന്റ് നടപടിയെടുത്തത്. അപകടത്തിൽപെട്ട ബസ് ഓടിച്ച രണ്ട് ഡ്രൈവർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കെ-സ്വിഫ്റ്റ് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂർ പൂർത്തിയാകുന്നതിനു മുമ്പാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. ഇന്റേണൽ കമിറ്റി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർമാർ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഏപ്രിൽ 11ന് രാത്രി തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവെച്ചും ഏപ്രിൽ 12ന് രാത്രി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ വെച്ചുമാണ് അപകടങ്ങൾ നടന്നത്.

കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ കെഎസ്ആർടിസി ആരംഭിച്ച കെ സ്വിഫ്റ്റ് സർവീസ് ആദ്യ ദിവസം തന്നെ അപകടത്തിൽപെട്ടത് ദുരൂഹമാണെന്ന് ആരോപണം ഉയർന്നിരുന്നു. കന്നി യാത്രയിലെ അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കെഎസ്‌ആർടിസിയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി - സിഫ്റ്റ്. യാത്രികർക്ക്‌ മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നൽകുന്നതിന് വേണ്ടി ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട്‌ കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്." എന്ന് കെ-സ്വിഫ്റ്റ് സർവീസിന്റെ തുടക്കത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

two drivers expelled from k swift ksrtc

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment