visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
One dead in k swift bus accident at Kunnamkulam  thrissur
One dead in k swift bus accident at Kunnamkulam thrissurPhoto Credit : Siju Kuriyedam Sreekumar

തൃശ്ശൂരില്‍ കുന്നംകുളത്തു കെ-സ്വിഫ്റ്റ് ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു . തുടക്കം മുതൽ പ്രശനങ്ങളുടെ പെരുമഴ

By - Siju Kuriyedam Sreekumar -- Thursday, April 14, 2022 , 11:40 AM

കുന്നംകുളം  : തൃശ്ശൂര്‍ കുന്നംകുളത്തു കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കുന്നംകുളം ജംങ്ഷനിലെ ഒരു കടയില്‍ നിന്ന് ചായ വാങ്ങാനായി റോഡ് മുറിച്ച് കടക്കുകയായിരുന്ന പരസ്വാമി എന്ന ആളാണ് മരിച്ചത് . റോഡ് മുറിച്ചു കടക്കുമ്പോൾ  ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചതെന്നും അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി എന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

കുന്നംകുളം അടുത്തുള്ള മലയ  ജംങ്ഷനിലുണ്ടായ അപകടത്തിലാണ് തമിഴ്‌നാട് സ്വദേശി പരസ്വാമിക്കു  മരണം സംഭവിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ്  സംഭവം ഉണ്ടായതു . തൃശ്ശൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന കെ- സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിന് ശേഷം പിന്നീട് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ആണ് ബസ് കണ്ടെത്തിയത്. പരിക്കേറ്റ പരസ്വാമി യെ  ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.അപകടമുണ്ടാക്കിയ ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.രണ്ടാമത്തെ  ബസ് ആണ് ഇപ്പോൾ കസ്റ്റഡിയിൽ എടുക്കുന്നതെന്നു . ഇതിനു മുൻപ് കർണാടകയിൽ നിന്ന് കൊണ്ട് വരുമ്പോൾ വഴിയാത്രക്കാരെയും ചെറുവാഹനത്തെയും ഇടിക്കും വിധം ഭയാനകമായി വണ്ടി ഓടിച്ചതിന് ഒരു സ്വിഫ്റ്റ് ബസ് കോസ്റ്റഡിയിൽ എടുത്തിരുന്നു . 

k swift bus accident One dead  at Kunnamkulam thrissur

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment