visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Swift BUS
K Swift BUSPhoto Credit : Siju Kuriyedam Sreekumar

സ്വിഫ്റ്റ് ബസ്സ് അപകടം വീണ്ടും , ഇത്തരം വണ്ടി ഓടിച്ചു മുൻപരിചയം ഇല്ലാത്ത പാർട്ടിയുടെ ആളുകളെ ഡ്രൈവർ ആക്കിയതാണ് കാരണം എന്ന് ആക്ഷേപം

By - Siju Kuriydam Sreekumar -- Friday, April 15, 2022 , 04:19 PM

വയനാട്: സ്വിഫ്റ്റ് ബസ്സ്  തുടങ്ങി അന്ന് മുതൽ അപകടങ്ങളുടെ ഘോഷയാത്രയാണ് . ഇപ്പോൾ വീണ്ടും  സ്വിഫ്റ്റ് ഡീലക്‌സ് ബസ് താമരശ്ശേരിയില്‍ അപകടത്തില്‍പ്പെട്ടു. താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ റോഡിൻറെ  കൈവരിയിൽ  ഇടിച്ചാണ് അപകടം. സുല്‍ത്താന്‍ ബത്തേരി തിരുവനന്തപുരം ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത് .   

ബസ്സിന്റെ  അമിത വേഗത കാരണമാണ് അപകടമുണ്ടായതെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി . കഴിഞ്ഞ ദിവസം മറ്റൊരു സ്വിഫ്റ്റ് ബസ്സിനും  ചുരത്തില്‍ വച്ച്  സമാനമായ അപകടം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേയ്ക്ക് സര്‍വീസ് നടത്തിയ കെഎസ് 37-)0 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.  

സ്വിഫ്റ്റ് ബസ്സുകൾ അപകടത്തിൽ പെടുന്നതിന് പ്രധാനമായി  ആളുകൾ പറയുന്ന കാരണം ഡ്രൈവർ മാരായി നിയോഗിച്ചവരുടെ അശ്രദ്ധ ആണ് കാരണം . കൂടാതെ ഇത്തരം ബസുകൾ  ഓടിച്ചു പരിചയം ഇല്ലാത്തവരാണ് അധികവും . പാർട്ടി നേതാക്കൾ പറഞ്ഞ ആളുകൾക്ക്  ജോലി കൊടുത്തു അല്ലെങ്കിൽ സ്വിഫ്റ്റ് ബസ് ഡ്രൈവർ ആയി പ്രൊമോഷൻ കൊടുത്തു എന്ന ആക്ഷേപവും ഉണ്ട് . എന്തായാലും സ്വാപ്നപദ്ധതികൾ ഓരോന്നായി കല്ലുകടിക്കുകയാണ് . കൊക്കോണിക്സ്സ് ലാപ്ടോപ്പ് , കെ ഫോൺ , കെ റെയിൽ , കെ കിറ്റ് ഇപ്പോൾ  അതു കെ  സ്വിഫ്റ്റിൽ എത്തി നിൽക്കുന്നു  . 


The K Swift bus accident was caused due to lack of experience in driving such a bus

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment