visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
CPIM Gen secretary sitaram yechuri car in Party congress
CPIM Gen secretary sitaram yechuri car in Party congressPhoto Credit : Siju Kuriyedam Sreekumar

പാർട്ടി കോൺഗ്രസിൽ യെച്ചൂരി ഉപയോഗിച്ച വാഹനം‍ നിരവധി ക്രിമിനല്‍കേസില്‍ പ്രതിയായ എസ്ഡിപിഐ ബന്ധമുള്ള ലീഗുകാരനയ സിദ്ധിഖിന്റേത് എന്ന് സ്ഥിരീകരിച്ചു

By - Siju Kuriyedam Sreekumar -- Monday, April 18, 2022 , 06:05 PM

കണ്ണൂര്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറെ യെച്ചൂരി സ്ഥിരമായി ഉപയോഗിച്ച വാഹനം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുരമുക്കില്‍ സിദ്ധിഖ് എന്ന ആളുടേത് എന്ന്  സ്ഥിരീകരിച്ചു . യെച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എ ബി5000 ഫോര്‍ച്ച്യൂണര്‍ സിദ്ധിഖിന്റെതാണ്. ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ എസ്ഡിപിഐ ബന്ധമുള്ളയാളാണെന്നും ബിജെപി ആരോപിച്ചു.  

2010 ഒക്ടോബര്‍ മാസം 21 ന് നാദാപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 582/2010 എന്ന കേസിലെ പ്രധാന പ്രതി ആണ്  ചുണ്ടയില്‍ സിദ്ധിഖ്.  ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന്‍ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മര്‍ദ്ധിച്ചവശനാക്കി എന്നതാണ് കേസ് .  ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.  ഇയാൾ   പകല്‍ ലീഗും രാത്രികാലങ്ങളില്‍ എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ് എന്നും പറയപ്പെടുന്നു . ഇതോടൊപ്പം, തന്നെ ഇയാള്‍ സിപിഎമ്മുമായും സജീവ ബന്ധം നിലനിര്‍ത്തുന്നു. സിദ്ധിഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നതെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് ആരോപിച്ചു.  

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനമെത്തിച്ചത് എന്ന് പറയപ്പെടുന്നു . സിപിഎം ജനറല്‍ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാര്‍ ആണ് കൊടുക്കുന്നത് എന്നത്  സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് പുറത്തു കൊണ്ടുവരുന്നത് . എസ്ഡിപിഐയെ സഹായിക്കാനുള്ള സിപിഎം വ്യഗ്രത കേരളത്തിലങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ സാധിക്കുമെന്നും എന്‍. ഹരിദാസ് വിമര്‍ശിച്ചു.

CPIM Gen secretary sitaram yechuri car controversy

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment