visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pathanamthitta Bengaluru KSRTC
Pathanamthitta Bengaluru KSRTCPhoto Credit : Siju Kuriyedam Sreekumar

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷാജഹാനെ സസ്‌പെൻന്റ് ചെയ്തു

By - Siju Kuriyedam Sreekumar -- Wednesday, April 20, 2022 , 04:19 PM

തിരുവനന്തപുരം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ  സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി അവിടെത്തിയ ശേഷം ഇ- മെയില്‍ വഴിയാണു പരാതി നല്‍കിയത്. ഇതേ തുടർന്ന്  കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍  പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പി.എ ഷാജഹാനെയാണ് സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

സംഭവം നടന്ന ശേഷം പരാതിക്കാരിയെ ഷാജഹാന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും , യാത്രക്കാരി പ്രതികരിക്കാത്തതിനാല്‍ വാട്‌സാപ്പില്‍ വോയിസ് മെസേജ് അയയ്ക്കുകയും ,വാട്ട്‌സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയും,   സ്ഥാപനത്തിന്റെ അറിവോ  സമ്മതമോ കൂടാതെ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നതായി   അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും കോടതിയില്‍ പോകുമെന്നും പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്താ മാധ്യമങ്ങളില്‍ ഇയാള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പരാതിക്കാരിക്കും, സ്ഥാപനത്തിനും അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പി.ജി. വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. 

സംഭവം ഇങ്ങനെ

ഏപ്രിൽ  17ന് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസില്‍വച്ചാണ് ഇയാള്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും അതിനാല്‍ ആ സമയത്ത് പ്രതികരിക്കാനായില്ലെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.

KSRTC Driver suspended on sexual abuse 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment