visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC Swift Bus  Service
KSRTC Swift Bus ServicePhoto Credit : KSRTC website

വിവാദങ്ങൾക്കിടയിലും ലക്ഷങ്ങൾ കൊയ്ത് കെ സ്വിഫ്റ്റ് , വെറും ഒരഴ്ചയിൽ കലക്‌ഷൻ 35.38 ലക്ഷം

By - Siju Kuriyedam Sreekumar -- Wednesday, April 20, 2022 , 02:46 PM

തിരുവനന്തപുരം  അപകടങ്ങളും  വിവാദങ്ങളും വിടാതെ പിൻതുടരുമ്പോഴും   കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾക്കു മികച്ച കലക്‌ഷൻ. സർവീസുകൾ ആരംഭിച്ച ഒരാഴ്ച കഴിഞ്ഞപ്പോൾ  11 മുതൽ 17 വരെ ലഭിച്ചത് 35,38,291 രൂപ.  ഈ ദിവസങ്ങളിൽ  78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകൾ  സർവീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സർവീസുകളാണ് കലക്‌ഷനിൽ ഒന്നാമത് എന്ന്‌ റിപോർട്ടുകൾ പറയുന്നു . ഇതു കെ എസ്‌ ആർ ടി സി യുടെ സർവകാല  റെക്കോർഡ് ആണ് എന്ന്‌ പറയുന്നു . പരിചയമില്ലായ്മ കാരണം ഉള്ള തുടക്കത്തിലേ ഈ അപകടങ്ങൾ  എത്രയും വേഗം തീർത്താൽ  കളക്ഷൻ  ഇനിയും കൂടും  എന്ന്‌ തന്നെ ആണ് പ്രതീക്ഷ . ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കാര്യാ ക്ഷമമായി സർവീസ് നടത്തിയാൽ ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വാകരിക്കും എന്ന്‌ തീർച്ചയാണ്  . 

ഇപ്പോൾ തന്നെ  8 വോൾവോ ബസുകൾ സർവീസിന്റെ ഭാഗമായിക്കഴിഞ്ഞു. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചു തിരുവനന്തപുരത്തേക്കും , എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചു എറണാകുളത്തേക്കും  വോൾവോ ബസുകൾ സർവീസ് നടത്തുന്നത്. ദീർഘദൂര ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതർ കരുതുന്നത് . 

കണിയാപുരത്ത് നിന്നും തിരുവനന്തപുരം - നാ​ഗർകോവിൽ വഴി ബെംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും പാലക്കാട് – സേലം വഴി ബെംഗളൂരുവിൽ എത്തുന്നതിനേക്കാൾ 4 മണിക്കൂറോളം സമയലാഭം നാ​ഗർകോവിൽ വഴിയുള്ള സർവീസിനു ലഭിക്കുമെന്ന് അധികൃതർ പറയുന്നു. കണിയാപുരത്തുനിന്നും വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന ഈ സർവീസ് ടെക്നോപാർക്കിൽ എത്തി ജീവനക്കാരുമായാണ് യാത്ര തുടരുന്നത്.  

കഴിഞ്ഞ വര്ഷം (2021  ) ഫെബ്രുവരി 19നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് എന്ന പേരിൽ കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്. നിയമനങ്ങളെല്ലാം കരാർ അടിസ്ഥാനത്തിലാണ് ഉണ്ടാകുക എന്ന്‌ ആനി പറഞ്ഞിരുന്നു . കെഎസ്ആർടിസിക്ക് സ്വിഫ്റ്റ് സർവീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവർത്തനം നിരീക്ഷിച്ചശേഷമേ പറയാൻ കഴിയൂ എന്ന് മാനേജ്മെന്റ് വ്യക്തമാക്കി. എന്നാൽ, സ്വിഫ്റ്റ് കമ്പനിക്കു സർവീസുകൾ ലാഭമാണെന്ന് കെഎസ്ആർടിസി കണക്കുകളുടെ അടിസ്ഥാനത്തിൽ പറയുന്നു .
കെ സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. മൾട്ടി ആക്സിൽ ബസുകൾക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകൾക്ക് 20 രൂപയും നൽകണമെന്നാണ്  കരാറ് . കെഎസ്ആർടിസിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നൽകണം എന്നും കരാറിൽ പറയുന്നുണ്ട് . 

കേരള സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 50 കോടി രൂപകൊണ്ട് 100 ബസുകൾ നിരത്തിലിറക്കാനാണ് സ്വിഫ്റ്റ് തീരുമാനിച്ചിരിക്കുന്നത് . ഏപ്രിൽ മാസം പൂർത്തിയാകുമ്പോയേക്കും 100 ബസുകളും പുറത്തിറക്കാനാണ് തീരുമാനമെന്ന് സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി.രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വോൾവോയുടെ 8 എസി സ്ലീപ്പർ ബസുകളും 20 എസി സെമി സ്ലീപ്പർ ബസുകളും 72 നോൺ എസി ബസുകളുമാണ് സ്വിഫ്റ്റിനു സർവീസ് നടത്തുക . 

KSRTC SWIFT bus Collect more than 35 Lakh in 7 Days

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment