visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sabu Jacob
Sabu Jacob

എഎപിയും ട്വന്റി20യും തൃക്കാക്കരയിൽ ഒരുമിച്ചു നില്ക്കാൻ ധാരണയായി , ഉപതിരഞ്ഞെടുപ്പിൽ ഒറ്റ സ്ഥാനാർഥി: സാബു ജേക്കബ്

By - Siju Kuriyedam Sreekumar -- Friday, April 22, 2022 , 03:10 PM

കൊച്ചി∙ പി.ടി.തോമസ് അന്തരിച്ച ഒഴിവിൽ ആറു മാസത്തിനകം തൃക്കാക്കരയിൽ പുതിയ എംഎൽഎ വരേണ്ടതിനാൽ അടുത്ത മാസം തന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20യും ആംആദ്മി പാർട്ടിയും ഒരുമിച്ചു നില്ക്കാൻ ധാരണയായി. രണ്ടു പാർട്ടിക്കും ഒറ്റ സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക എന്ന് ട്വന്റി20 ചെയർമാൻ സാബു ജേക്കബ് മാധ്യമങ്ങളോട്  പറഞ്ഞു .  തുടർന്നും സഹകരിച്ചു പോകണോ എന്ന തരത്തിലുള്ള ചർച്ച ഉണ്ടായിട്ടില്ല എങ്കിലും അതിനും സാധ്യത കാണുന്നു . ‌‌അത് ഉന്നതതലത്തിൽ ചർച്ച വേണ്ട വിഷയമാണെന്നും അത് പിന്നീട് പറയാം എന്നും അദ്ദേഹം പറഞ്ഞു 

തൃക്കാക്കരയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ട്വന്റി20 കാഴ്ച വച്ചത്. പോൽ ചെയ്തതിന്റെ  10.18% വോട്ടു നേടിയ  ട്വന്റി20 നാലാം സ്ഥാനത്തെത്തി .  പി.ടി.തോമസ് തൃക്കാക്കരയിൽ കഴിഞ്ഞ തവണ14,329 വോട്ടിനാണു  ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോൾ, എൽഡിഎഫിന് 33.32 %, എൻഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത് . ഇത്തവണ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നല്ല ശതമാനം വോട്ട് എ എ പി യും ട്വന്റി20  യും ഒരുമിച്ചു നിന്നാൽ നേടാനാകും എന്ന് തന്നെ ആണ് പ്രതീക്ഷ . 

കഴിഞ്ഞ ഇലെക്ഷനിൽ പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആംആദ്മിയുണ്ടാക്കിയ നേട്ടത്തിന്റെ പ്രതിഫലനം  കേരളത്തിലും ഉണ്ടാകും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്  . നല്ലൊരു  നേതൃത്വം വന്നാൽ കേരളത്തിൽ നിർണായക ശക്തിയാകാൻ ആംആദ്മിക്കു സാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ട്വന്റി20 ക്ക് ഒപ്പം ചേർന്നു മൽസരിക്കുന്ന സാഹചര്യമുണ്ടായാൽ തൃക്കാക്കര മണ്ഡലത്തിൽ മികച്ച ശതമാനം വോട്ടുറപ്പിക്കാൻ ആം ആദ്മിക്കു സാധിച്ചേക്കും. വോട്ടുനിലയിൽ ഫലത്തിൽ ഇത് ഇടതുമുന്നണിക്കാകും നേട്ടമാകുക. കുന്നത്തുനാട്, കൊച്ചി, കോതമംഗലം, വൈപ്പിൻ മണ്ഡലങ്ങളിൽ നേടിയ വോട്ടുകൾ എൽഡിഎഫ് വിജയത്തിനു നേരിട്ടു തുണയായി. പെരുമ്പാവൂരിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും ട്വന്റി20 ക്കു സാധിച്ചു. യുഡിഎഫിനാണു ട്വന്റി20 യുടെ സാന്നിധ്യം കൂടുതൽ ദോഷം ചെയ്തതെങ്കിലും ചില മണ്ഡലങ്ങളിൽ എൻഡിഎ വോട്ടുകളും നേടിയെടുത്തിരുന്നു.

കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഫലം തീരുമാനിക്കുന്നതിൽ നിർണായക ശക്തിയായത് ട്വന്റി 20 ആയിരുന്നു. എട്ടിടത്തു കന്നി മത്സരത്തിനിറങ്ങിയ ട്വന്റി 20ക്ക് ഒരിടത്തും ജയിക്കാനായില്ലെങ്കിലും ആറു മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തെത്തി. 

Sabu Jacob said there will be a United candidate for AAP and Twenty20 in Thrikkakara Byelection

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment