visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Power Cut

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; രണ്ടു ദിവസത്തിനകം നിയന്ത്രണം പിൻവലിക്കാനാകുമെന്ന് കെഎസ്ഇബി

By - Siju Kuriyedam Sreekumar -- Thursday, April 28, 2022 , 04:25 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. രാത്രിയിൽ 6.30 നും 11.30 നും ഇടയിലായിരിക്കും നിയന്ത്രണം. 15 മിനിറ്റാണ് നിയന്ത്രണം ഉണ്ടായിരിക്കുക. ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങളെ ഒഴിവാക്കും. അതേസമയം നഗരപ്രദേശങ്ങളിൽ നിയന്ത്രണം ഉണ്ടായിരിക്കില്ല. രണ്ടു ദിവസത്തിനകം നിയന്ത്രണം പിൻവലിക്കാനാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കൽക്കരി ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിന് വൈദ്യുതി തരുന്ന ഝാർഖണ്ഡിലെ മൈഫോൺ  താപ വൈദ്യുതി നിലയത്തിൽ ഉല്പാദനത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.  

ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.  ഇന്ന് 4,500 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇതില്‍ 135 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകാം.  

രാജ്യത്തെ 40-ഓളം താപ വൈദ്യുത നിലയങ്ങളിൽ കൽക്കരിയുടെ താൽക്കാലിക കുറവു നിമിത്തം പീക്ക് സമയത്ത് തൽസമയ നിരക്കുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ 2 ദിവസമായി സംസ്ഥാനത്ത് വൈകീട്ട് 6 മണിയ്ക്കും 11 മണിയ്ക്കും ഇടയിൽ 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വൈദ്യുതി ലഭ്യത കുറഞ്ഞതോടെ മറ്റ് ചില സംസ്ഥാനങ്ങള്‍ ദിവസം ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. നിലവിൽ മധ്യപ്രദേശ്, ഹരിയാന, ഝാർഖണ്ഡ്, ജമ്മു കാശ്മീർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധി കെഎസ്ഇബിയെ അത്രകണ്ട് ബാധിച്ചില്ലെങ്കിലും വോൾട്ടേജ് നിയന്ത്രണം വഴിയും വിതരണ നിയന്ത്രണം ഏർപ്പെടുത്തിയും രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രണ വിധേയമാക്കിയിട്ടുള്ളതാണ്. നിലവിൽ കെ.എസ്.ഇ.ബി.യുടെ കരാറുള്ള ദീർഘകാല നിലയങ്ങളിൽ കൽക്കരിക്കുറവ് റിപ്പോർട്ടുകളില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു.

Power cut in kerala due to shortage of electricity

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment