visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Dr. Jo Joseph
Dr. Jo JosephPhoto Credit : Siju Kuriyedam Sreekumar

സസ്പെൻസുകൾക്കെടുവിൽ തൃക്കാക്കകര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ്

By - Visum Expresso -- Thursday, May 05, 2022 , 04:40 PM
എറണാകുളം: നീണ്ട സസ്പെൻസുകൾക്ക് ഒടുവിലാണ് തൃക്കാക്കകര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചത്. നിരവധി പേരുകൾ ഉയർന്നു വന്നിരുന്നുവെങ്കിൽ എല്ലാവരെയും അക്ഷരത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പി ടി യുടെ കസേര തിരികെ പിടിക്കാൻ ഭാര്യ ഉമാ തോമസിനെ കോൺഗ്രസ് ഇറക്കിയപ്പോൾ ഇടത് മുന്നണിയിൽ ഡോ. ജോ ജോസഫ് മത്സരിക്കും. എറണാകുളം ലി സി ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ്. അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്. ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് സിപിഐഎം തീരുമാനത്തിലെത്തുന്നത്.

എറണാകുളം ലിസി ആശുപ്രതിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഡോക്ടര്‍ ജോ ജോസഫ്. 43 കാരനായ അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേത്യനിരയുടെ ഭാഗമാണ്. ഡോ:ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രസ്സീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ (പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി) സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിലൂടെയും ശ്രദ്ധേയമാണ് ഡോ. ജോ ജോസഫ്. ”ഹൃദയപൂര്‍വ്വം ഡോക്ടര്‍” എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ.വി. ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജോ ജോസഫിന്റെ ജനനം. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി ജിയന്ന എന്നിവരാണ് മക്കള്‍.

Dr. Jo Joseph is cpm candidate in thrikkakara

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment