visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC BUS
KSRTC BUS

കെഎസ്ആർടിസിയിൽ സിഐടിയു തകർന്നടിയുന്നു; മലപ്പുറം യൂണിറ്റ് പ്രസിഡന്റും രാജി വെച്ചു; സിഐടിയു നേതാക്കളും പരസ്യമായി സമരമുഖത്ത്; സംഘടനയിലെ അംഗങ്ങൾ കൂട്ടത്തോടെ രാജി വെയ്ക്കുമ്പോൾ

By - Siju Kuriyedam Sreekumar -- Thursday, May 05, 2022 , 11:41 PM
മാവേലിക്കര: കെഎസ്ആർടിസിയിൽ സിഐടിയു തകർന്നടിയുന്നു. ഒരാളിന് പിന്നാലെ മറ്റൊരാൾ എന്ന കണക്കിന് അംഗങ്ങൾ രാജി വെയ്ക്കുന്നതോടെ സംഘടനയ്ക്ക് വൻ തിരിച്ചടി. പ്രധാന നേതാക്കൾ ഉൾപ്പെടെയാണ് സിഐടിയുവിനോട് സലാം പറഞ്ഞ് രാജി വെയ്ക്കുന്നത്. സിഐടിയു മാവേലിക്കര യൂണിറ്റ് സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കെ. ശ്രീകുമാർ രാജി വെച്ചതിനു പിന്നാലെ മലപ്പുറം യൂണിറ്റ് പ്രസിഡന്റ് സത്യൻ അമാരനും രാജി വെച്ചു. അഞ്ചാം തീയതിയ്ക്ക് മുൻപാകെ ശമ്പളം കിട്ടുമെന്ന് മന്ത്രി മാനേജ്‌മെന്റ് ചർച്ചയുടെ ഉറപ്പിന്മേൽ സഹപ്രവർത്തകർക്കും ഉറപ്പ് നല്കിയിരുന്നെനും അത് പാലിച്ചില്ലേൽ രാജി വെക്കുമെന്ന് പറഞ്ഞിരുന്നതായും സത്യൻ പറയുന്നു. ഈ വാക്ക് പാലിക്കാത്തതിനാലാണ് തന്റെ രാജിയെന്നും സത്യൻ രാജിക്കത്തിൽ പറയുന്നു.

സിപിഎം മാവേലിക്കര യൂണിറ്റ് കമ്മിറ്റിയുടേയും സിഐടിയു മാവേലിക്കര യൂണിറ്റ് കമ്മിറ്റിയുടെയും ചില സ്വാർത്ഥ താല്പര്യങ്ങളുമായി യോജിച്ചു പോകാൻ പറ്റാത്തതിനാലാണ് താൻ രാജിവെക്കുന്നതെന്നാണ് ശ്രീകുമാർ അറിയിച്ചിരിക്കുന്നത്. സിഐടിയു മാവേലിക്കര യൂണിറ്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടാതെ സിഐടിയു മെമ്പർഷിപ്പിൽ നിന്നും രാജിവെച്ചതായാണ് ശ്രീകുമാർ അറിയിച്ചിരിക്കുന്നത്. നിരവധി നേതാക്കളാണ് സംഘടനയിൽ നിന്നും കൊഴിഞ്ഞ് പോകാൻ നിൽക്കുന്നത്. വാക്ക് പാലിക്കാത്ത മന്ത്രിയുടെ ഭരണത്തിൽ വിശ്വാസമില്ലെന്ന് ഭരണപക്ഷത്ത് നിൽക്കുന്ന സംഘടനയിലെ നേതാക്കൾ പോലും പറയുമ്പോൾ അവസ്ഥ സങ്കീർണമാകുകയാണ്. സിഐടിയുവിലെ മറ്റ് പല നേതാക്കളും പരസ്യമായി സമരമുഖത്ത് ഉണ്ട്.

അതേസമയം ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.

മാർച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രിൽ 19 ന്. ഏപ്രിൽ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല. കാൽ ലക്ഷത്തിലേറെ വരുന്ന കെ എസ് ആർട്ടിസി ജീവനക്കാരന്റെ ജീവിതം കഴിഞ്ഞ കുറച്ചു മാസങ്ങളായി പഞ്ചറായ ടയറുപോലാണ്. ലോണുകളുടെ തിരിച്ചടവിന് മുടക്കം പതിവായി. ആഘോഷങ്ങൾ കട്ടപ്പുറത്തായി. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് പോയ മാസം ശമ്പളം കിട്ടിയത്. ഈ മാസം ചെറിയ പെരുന്നാളും ശമ്പളം കിട്ടാതെ കടന്നുപോയി.

ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.

പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാധ്യത അവർ തന്നെ വഹിക്കണമെന്നാണ് സർക്കാർ നിലപാട്. കെ എസ് ആർ ടി സി സേവന മേഖലയായതിനാൽ സർക്കാർ സഹായം നൽകും. ബജറ്റിൽ ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 750 കോടിയോളം സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനു വേണ്ടിയാണ്. അത് കിഴിച്ചാൽ ഇനി പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നൽകാൻ ആകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്‌.

സർക്കാർ സഹായമായി കിട്ടിയ 30 കോടിക്ക് പുറമേ 45 കോടി ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം കെ എസ് ആർ ടി സി യിൽ ശമ്പളം വിതരണം ചെയ്തത്. ഈ ബാധ്യത തീർക്കാതെ ഇനി ഈ മാസം ഓവർ ഡ്രാഫ്റ്റെടുക്കാനാകില്ല. ഈ മാസം അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാലും ശമ്പള വിതരണം നീളുമെന്നുറപ്പ്. ഇനി വിട്ടുവിഴ്ചക്കില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ഒന്നടങ്കം പറയുന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ മെയ് 6 മുതൽ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാകണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം.

Salary issue of KSRTC employees

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment