visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Amal
AmalPhoto Credit : Siju Kuriyedam Sreekumar

മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാൾ ബൈക്ക് അപകടത്തിൽ മരിച്ചു

By - Siju Kuriyedam Sreekumar -- Sunday, May 08, 2022 , 06:12 PM
തിരുവനന്തപുരം: മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നരുവാംമൂട് ആണ് സംഭവം. മോഷ്ടാക്കളില്‍ ഒരാളായ സജാദാണ് മരിച്ചത്. തക്കലയില്‍ നിന്ന് മാല പൊട്ടിച്ച് കടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്.

രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടയിടിച്ചായിരുന്നു അപകടം. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടാമത്തെ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന് മാല മോഷണം നടത്തിയ ശേഷം മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിയുന്നത്.

മരിച്ച സജാദിന്റെ പേരില്‍ തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനില്‍ മാല മോഷണത്തിന് കേസുണ്ട്. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയുവാവാണ് ആശുപത്രിയിലുള്ളത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് തക്കലയില്‍ വഴിയില്‍ കൂടി നടക്കുകയായിരുന്ന സ്ത്രീയുടെ പത്ത് പവന്റെ മാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് മനസ്സിലായത്.

തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സജാദും അമലുമെന്നും ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാക്കളുടെ കൈയില്‍ നിന്ന് കൊളുത്തില്ലാത്ത മാലയാണ് കണ്ടെത്തിയത്. മംഗലപുരം പോലീസ് മെഡിക്കല്‍ കോളേജിലെത്തി അമലിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം തക്കല പോലീസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും.

One of the thieves died in a bike accident while trying to escape by stealing a necklace

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment