visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sabu M Jacob , Arvind Kejriwal
Sabu M Jacob , Arvind KejriwalPhoto Credit : Siju Kuriyedam Sreekumar

തൃക്കാക്കരയിൽ ഇല്ല , പിന്നെ തിരക്ക് പിടിച്ചു അരവിന്ദ് കെജ്‌രിവാൾ വരുന്നതിന്റെ ഉദ്ദേശം എന്ത് ; സാബു എം. ജേക്കബ് പറയുന്നത് ഇങ്ങനെ.

By - Siju Kuriyedam Sreekumar -- Wednesday, May 11, 2022 , 08:33 PM
കൊച്ചി: ആം ആദ്മി – ട്വന്റി 20 ലയനം ഇപ്പോൾ അജണ്ടയിലില്ലെന്ന് സാബു എം. ജേക്കബ്. ആം ആദ്മി ഉൾപ്പെടെ ഒരു പാർട്ടിയുമായും ലയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും ട്വന്റി20 പാർട്ടിയുടെ ചീഫ് കോർഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബ് വ്യക്തമാക്കി. സംസ്ഥാന തലത്തിൽ പാർട്ടിയെ വളർത്താനാണ് ശ്രമമമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മിയും ട്വന്റി20-യും ഒന്നിച്ചു മത്സരിക്കുമെന്ന് നേരത്തേ സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്ഥാന ഭരണത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പല്ലാത്തതിനാൽ മത്സരിക്കുന്നില്ലെന്ന് ഇരു പാർട്ടികളും പിന്നീട് അറിയിക്കുകയായിരുന്നു.

മെയ് 15-ന് ട്വന്റി20യുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എ.എ.പി. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കിഴക്കമ്പലത്ത് എത്തുന്നുണ്ട്. അന്ന് ട്വന്റി20-യുമായുള്ള സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കെജ്‌രിവാൾ വരുന്നത് മുൻപേ നിശ്ചയിച്ച പരിപാടിയ്ക്കായാണെന്നാണ് ട്വന്റി20 ഇപ്പോൾ പറയുന്നത്.

എ.എ.പിയുമായി ലയിക്കുന്നതിനെ കുറിച്ചോ സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചോ ചർച്ച ചെയ്തിട്ടില്ല. നിലവിൽ അത്തരമൊരു കാര്യം അജണ്ടയിലില്ല. കെജ്‌രിവാൾ ഞങ്ങളുടെ പരിപാടിയ്ക്ക് വരുന്ന കാര്യം മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചതാണ്. അതിന് സഖ്യമുണ്ടാക്കുന്നതുമായി ബന്ധമൊന്നുമില്ല. ഭാവിയിൽ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. സാബു ജേക്കബ് പറഞ്ഞു.

Sabu M Jacob about Arind Kejriwal visit 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment