visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K V  Sasikumar
K V SasikumarPhoto Credit : Siju Kuriyedam Sreekumar

വിദ്യാർത്ഥിനികളുടെ സ്വകാര്യ ഭാ​ഗങ്ങളിൽ കടന്നുപിടിക്കും; 30 വർഷത്തോളം പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും പരാതി;പോക്സോ കേസിൽ മലപ്പുറത്തെ മുൻ അദ്ധ്യാപകനായ സിപിഎം കൗൺസിലർ...

By - Siju Kuriyedam Sreekumar -- Thursday, May 12, 2022 , 05:58 PM
മലപ്പുറം: പോക്സോ കേസ് പ്രതിയും നഗരസഭാ കൗണ്‍സിലറുമായ കെ.വി.ശശികുമാറിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി പൂര്‍വ വിദ്യാര്‍ഥി സംഘടന രം​ഗത്തെത്തിയതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. അതേസമയം ശശികുമാറിനെ സി.പി.എമ്മില്‍ നിന്ന് സസ്‌പെൻഡ് ചെയ്തയി ജില്ലാ കമ്മറ്റി അറിയിച്ചു. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമാണ് കെ വി ശശികുമാർ.

മലപ്പുറം സെന്റ്ജമ്മാസ് സ്‌കൂൾ അദ്ധ്യാപകനായിരുന്നു ശശികുമാർ. കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിന് ശേഷം അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് ആദ്യ ആരോപണം ഉയർന്നത്. തുടർന്ന് സമാന രീതിയിൽ അതിക്രമം നേരിട്ട വിദ്യാർഥിനികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നേരിട്ട വിദ്യാർഥിനികൾ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

30 വർഷത്തോളം സ്‌കൂളിലെ ഏതാനും വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് വനിതാ പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയുടെ പരാതി. സ്‌കൂൾ അധികൃതർ പീഡകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. അദ്ധ്യാപകനെതിരെ നേരത്തെ ചില വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചപ്പോൾ സ്‌കൂൾ മാനേജ്മെന്റ് പരാതി അവഗണിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആരോപിച്ചു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നപ്പോൾ ശശികുമാർ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഇദ്ദേഹം സ്‌കൂളിലെ 9 മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാർത്ഥിനികളുടെ ലൈംഗിക അവയവങ്ങളിൽ സ്പർശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളിൽ പലരും ഇതിൽ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാൽ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കൾ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂൾ അധികൃതർ എടുത്തിട്ടില്ല.

അതിൽ 2019 ൽ പോലും കൊടുത്ത പരാതിയും എത്തിക്സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തിൽ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തിൽ കുട്ടികൾ അകപ്പെട്ടിരുന്നു.

പുറത്തു പറഞ്ഞാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താൽ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തിൽ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂൾ അധികാരികൾ പെൺകുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത്. ‘- മീ ടൂ ആരോപണത്തിൽ പറയുന്നു.

Poxo case aainst cpm councilor in malappuram 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment