visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala high Court ,  popular front of india flag
Kerala high Court , popular front of india flag

എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി ; രണ്ടു കൂട്ടരും ​ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവറായിട്ടും ഇതുവരെ നിരോധിച്ചിട്ടില്ലെന്നും ഓർമ്മപ്പെടുത്തൽ

By - Siju Kuriyedam Sreekumar -- Friday, May 13, 2022 , 08:48 PM
കൊച്ചി: എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഈ രണ്ട് സംഘടനകളും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാലക്കാട് സഞ്ജിത്ത് വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

അതേസമയം, സി.ബി.ഐക്ക് കേസ് കൈമാറാൻ കോടതി തയ്യാറായില്ല. എസ്.ഡി.പി.ഐയേയും പോപ്പുലർ ഫ്രണ്ടിനേയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഗുരുതരമായ പരാമർശങ്ങളാണ് കോടതി ഉത്തരവിലുള്ളത്. ഉത്തരവിന്റെ 27-ാം ഖണ്ഡികയിലാണ് ഇരു സംഘടനകൾക്കുമെതിരായ പരാമർശമുള്ളത്. എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവിൽ ഹൈക്കോടതി എടുത്തു പറയുന്നു.

സഞ്ജിത്ത് വധക്കേസിൽ എസ്.ഡി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും സംസ്ഥാന-ദേശീയ നേതാക്കൾക്ക് ബന്ധമില്ലെന്നാണ് പോലീസ് റിപ്പോർട്ടുള്ളതെന്ന കാര്യം കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി കഴിഞ്ഞു. ഇനി കേസ് സി.ബി.ഐക്ക് കൈമാറിയാൽ അന്വേഷണം നീണ്ടുപോകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സി.ബി.ഐക്ക് കൈമാറാതിരുന്നത്.


Kerala High Court slams SDPI and Popular Front

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment