visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC
KSRTC

കെഎസ്ആർടിസി ശമ്പള സമരം പിണറായി സർക്കാരിന് തലവേദനയായി മുട്ടൻ പണി വരുന്നു; നാളെ സെക്രട്ടറിയേറ്റ് മാർച്ച്

By - Siju Kuriyedam Sreekumar -- Monday, May 16, 2022 , 03:21 PM
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള സമരം എഐടിയുസി ഏറ്റെടുക്കുന്നു. ശമ്പള നിഷേധത്തിനെതിരെ എഐടിയുസി നേതൃത്വത്തിൽ നാളെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ മാർച്ച് ഉത്ഘാടനം ചെയ്യും. കേരളത്തിലെ കെഎസ്ആർടിസിയുടെ യുടെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലേക്കും എഐടിയുസി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ നടത്തും.

സർക്കാരിനും മനേജ്മെന്റിനുമെതിരെ ഇടത് അനുകൂല ട്രേഡ് യൂണിയൻ തന്നെ ശക്തമായ സമരവുമായി രം​ഗത്തെത്തുന്നതോടെ പ്രതിസന്ധിയിലാകുന്നത് ​ഗതാ​ഗത വകുപ്പ് മന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്റും സിപിഎം അനുകൂല ട്രേഡ് യൂണിയനായ സിഐടിയുവുമാണ്. ഇതിനിടെ ശമ്പളം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട ജീവനക്കാർക്കെതിരെയും കെഎസ്ആർടിസി മാനേജ്മെന്റ് പ്രതികാര നടപടികൾ ആരംഭിച്ചു. യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് സ്ഥലം മാറ്റി കെഎസ്ആർടിസി കലിപ്പ് തീർക്കുന്നത്.

മെയ് മാസം 16 ആയിട്ടും ഏപ്രിൽ മാസത്തെ ശമ്പളം നൽകുന്നതിന് മാനേജ്മെന്റ് ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ഈ മാസം 25ന് ശേഷം മാത്രമേ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ എന്നാണ് ലഭിക്കുന്ന വിവരം. സിഎംഡി ബിജു പ്രഭാകർ വിദേശത്ത് നിന്നും മടങ്ങിയെത്തിയ ശേഷം മാത്രമാകും ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളത്തിനുള്ള പണം കണ്ടെത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട ​ഗതാ​ഗത വകുപ്പ് മന്ത്രിയും ചൂണ്ടിക്കാട്ടിയത് കടത്തിൽ മുങ്ങുന്ന കോർപ്പറേഷന്റെയും ഭരണവിരുദ്ധ വികാരം പേറുന്ന ജീവനക്കാരുടെയും ചിത്രമായിരുന്നു. ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രിയും ആവർത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

സർക്കാർ ഇത്തവണയും 30 കോടിരൂപ നൽകി എങ്കിലും ഇനിയും വേണം 52 കോടി. 20 കോടി രൂപ വായ്പ നൽകാൻ ജീവനക്കാരുടെ സഹകരണ സൊസൈറ്റി തയ്യാറാണ്. സർക്കാർ ഗ്യാരണ്ടി നൽകിയാൽ പണം കൊടുക്കാമെന്ന് കെടിഡിഎഫ്സിയും പറയുന്നുണ്ട്. അവർ 30 കോടി രുപ നൽകും. പകരം അവിടെക്കിടക്കുന്ന 30 കോടിരൂപയുടെ ബോണ്ട് കാലാവധി പൂർത്തിയാക്കുമ്പോൾ പണം കൊടുക്കണം. അതിന് സർക്കാർ അനുമതി വേണം. എന്നാൽ, കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയില്ലാത്ത ഭരണകൂടം ജീവനക്കാരെ കുറ്റം പറയുന്ന സ്ഥിതിയാണ് കെഎസ്ആർടിസിയിൽ. പി.എസ്.സി നടത്തുന്ന ബോർഡ്/ കമ്പനി/കോർപ്പറേഷൻ പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരാണ് കെഎസ്ആർടിസിയിലേക്ക് നിയമിതരാകുന്നത്. കേരള സമൂഹം സർക്കാർ ജീവനക്കാരായി തന്നെ പരി​ഗണിക്കുന്നവർ. എന്നാൽ, ഇന്ന് നിത്യവൃത്തിക്ക് വക കണ്ടെത്താനാകാതെ വലയുകയാണ് മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാർ.

കൈയിൽ പണമില്ലാത്തതുകൊണ്ടു മാത്രം ദിവസങ്ങളായി സ്വന്തം കുടുംബത്തിലേക്ക് പോകാതെ മക്കളെ ഞെഞ്ചോട് ചേർക്കാതെ അമ്മമ്മയെയോ ഭാര്യയെയോ കാണാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഓരോരുത്തരും. പരസ്പരം കടം വാങ്ങി ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കേണ്ടി വരുന്ന ഗതികേട്. നിത്യജീവത്തിന് വക കണ്ടെത്തുക എന്നത് മാത്രമല്ല, കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളം വൈകുന്നതിലൂടെ നേരിടുന്ന പ്രശ്നങ്ങൾ. വൈദ്യുതി ബിൽ ഉൾപ്പെടെ ബാങ്ക് ലോണും കെ എസ് എഫ് ഇ ചിട്ടിയും സഹിതം സകല തിരിച്ചടവുകളും വരുന്നത് മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളിലാണ്. അഞ്ചാം തീയതി ലോൺ അടവ് മുടങ്ങിയാൽ എസ് ബി ഐ ഉൾപ്പെടെ ചെക്ക് ബൗൺസാകുന്നതിന് പ്രത്യേക ചാർജ്ജ് ഈടാക്കും ഇത്തരത്തിൽ ആയിരം രൂപയാണ് തവണ അടവ് മുടങ്ങുന്നത് വഴി കെഎസ്ആർടിസി ജീവനക്കാർക്ക് നഷ്ടമാകുന്നത്.

സിവിൽ സ്കോറിൽ ഏറ്റവും ഒടുവിലെത്തുന്നവരായി കെഎസ്ആർടിസി ജീവനക്കാർ മാറുകയാണ്. ലോൺ യഥാസമയം തിരിച്ചടക്കാൻ ശേഷിയില്ലാത്തവർ എന്നാണ് ഇപ്പോൾ ബാങ്കുകാരും കെഎസ്ആർടിസി ജീവനക്കാരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ഭവന വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ് ഈ ജീവനക്കാർക്ക്. അടുത്ത മാസം സ്കൂൾ തുറക്കാനിരിക്കെ കുട്ടികൾക്ക് ബുക്കുകളും സ്കൂൾ യൂണിഫോമുകളും ബാ​ഗുകളും ഉൾപ്പെടെ വാങ്ങേണ്ട പണം എങ്ങനെ കണ്ടെത്തണമെന്നറിയാതെ വലയുകയാണ് കെഎസ്ആർടിസി ജീവനക്കാർ.

KSRTC pay strike; Secretariat March tomorrow 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment