visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC BUS
KSRTC BUSPhoto Credit : Siju Kuriyedam Sreekumar

70 മുതൽ 90 ലക്ഷത്തോളം വിലയുള്ള കേന്ദ്ര പദ്ധതിയിൽ കിട്ടിയ 900 ബസുകൾ 4 ലക്ഷം ചിലവാക്കി നന്നാക്കാൻ പൈസ ഇല്ലാത്തതിനാൽ ഹോട്ടലും പച്ചക്കറി കടയും ക്ലാസ് റൂമും ആക്കുന്ന ബുദ്ധി അപാരം .നോക്കാം കെടുകാര്യസ്ഥത

By - Siju Kuriyedam Sreekumar -- Sunday, May 22, 2022 , 03:41 PM
തിരുവനന്തപുരം: KSRTC  ബസുകൾ കടകളും , ഹോട്ടലുകളും , ക്ലാസ്സുമുറികളും ഒക്കെ ആക്കുന്നതിനെതിരെയും അനുകൂലമായും നിരവധി അഭിപ്രായപ്രകടനകൾ നടക്കുമ്പോൾ ആണ് ക്ലാസ് മുറികളാക്കിയാൽ ഉള്ള പ്രശനങ്ങളെ പറ്റി ഉള്ള ചർച്ചകൾക്ക് പ്രാധ്യാന്യം ഏറുന്നത് . അതിനിടയിൽ പാലമാക്കാം , ബാറാക്കാം , പബ്ലിക് ടോയ്ലറ്റ് ആക്കാം , എന്തിനു ശവപ്പെട്ടി ആക്കാം എന്ന്  വരെ ട്രോളുകൾ  പ്രചരിക്കുന്നുണ്ട് . ട്രോളര്മാരെയും പറഞ്ഞിട്ട് കാര്യം ഇല്ല . ഗതികെട്ട് എന്തും ചെയ്യാൻ തയാറായി നിൽക്കുന്ന  ഒരു സർക്കാരിന് ചിലപ്പോൾ ഒരു കൈത്താങ്ങായിക്കോട്ടെ എന്ന് കരുതിയാകും . 
           കേടുവന്ന പഴയ ബസ് തോടിന്റെ കുറുകെ ഇട്ടാൽ മഴനനയാതെ പോകാവുന്ന പാലമാകും എന്നും . അതിലെ സീറ്റുകൾ വരിവരിയായി പുറത്തേക്കു നോക്കുന്ന രീതിയിൽ ഇട്ടാൽ ആളുകൾക്ക് വൈകിട്ട് ഇരിന്നു കാഴ്ചകാണാനും പറ്റും അതിൽ നാരങ്ങാവെള്ളം  തുടങ്ങിയ ചെറുകിട സാധനങ്ങൾ വിൽക്കുന്ന കടയും ഇടാം  എന്ന്  ട്രോളർ മാർ പറയുന്നത് . അല്ല അതും നോക്കാവുന്നതാണ് എന്നാണ് പലരുടെയും  അഭിപ്രായം. ബസ്റ്റാൻഡിന്റെയും, റെയിൽവേ സ്റ്റേഷൻ ന്റെയും അടുത്ത്  മണിക്കൂറുകണക്കിനു വാടകക്ക് മുറിയാക്കി കൊടുത്താൽ അതിലും നല്ല വരുമാനം കിട്ടും എന്നും പറയുന്നവരും ഉണ്ട് . പൈസക്ക് അത്രയ്ക്ക് ബുദ്ധിമുട്ടിയാൽ കോണവും വിൽക്കാം എന്നും പറയുമല്ലോ . അഷ്ടിക്ക്  വകയില്ലാത്തവനെന്തു നാണവും മാനവും . 

ഉപയോഗ്യശൂന്യമായി കിടക്കുന്നവയെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോട് കൂടിയുമാണ് ലോഫ്ലോർ ബസുകൾ ക്ലാസ് മുറികളാക്കുകയെന്ന ആശയം സർക്കാർ മുന്നോട്ടു വെച്ചത്. ലക്ഷകണക്കിന് രൂപയ്ക്കു വാങ്ങിയതാണ് കേന്ദ്രസർക്കാർ പദ്ധതി ആയ ജനറംൽ പെടുത്തി കേരളത്തിന് തന്നത്  എന്ന് ഓർക്കണം. പലതും പത്തു വര്ഷം പോയിട്ട് അഞ്ചോ ആരോ വർഷമേ ആയിട്ടുള്ളു. എന്നാൽ കട്ടപ്പുറത്തായ ഈ ബസുകൾ ക്ലാസ് മുറികളായി ഈ അധ്യയന വർഷം മാറാൻ സാധ്യതയില്ല. സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ട നിലയിലാണെന്നും അതിനാൽ ബസുകൾ ക്ലാസ് മുറികളാക്കേണ്ട സാഹചര്യം ഇല്ലെന്നുമാണു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അതേ സമയം മൂന്നു ബസുകൾ വിദ്യാലയങ്ങൾക്കു നൽ‌കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. തിരുവനന്തപുരത്തെയും മണ്ണാർക്കാട്ടേയും വിദ്യാലയങ്ങൾക്കാണ് ഇവ നൽകുന്നത്.
                        കെഎസ്ആർടിസിയുടെ ബസുകൾ അടുത്തിടെ ഹോട്ടലായും പച്ചക്കറി കടയായും രൂപം മാറിയിരുന്നു. എന്നാൽ ക്ലാസ് മുറികളാക്കാനുള്ള തീരുമാനത്തെ അധ്യാപക സംഘടനകളും എതിർക്കുകയാണ്. മഴയും ചൂടും ഉൾപ്പെടെ പ്രതികൂലമായ കാലാവസ്ഥയിൽ ബസിനുള്ളിൽ എങ്ങനെ ക്ലാസ് നടത്താൻ കഴിയുമെന്നാണ് ചോദ്യം. ചൂടുകാലത്ത് ക്ലാസ് നടത്തണമെങ്കിൽ എയർകണ്ടിഷൻ പ്രവർത്തിപ്പിക്കേണ്ടി വരും. ഇതിനു ചെലവേറും. ആരോഗ്യ വിദഗ്ധരും വേണ്ടത്ര സുരക്ഷാ നടപടികളില്ലാതെ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നു.
             തിരുവനന്തപുരം, കൊച്ചി ഗാരിജുകളിൽ വിശ്രമിക്കുന്ന 900 ഓളം   ലോ ഫ്ലോർ ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കണമെന്ന് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിക്ക് ഒരു ബസിന് 4 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനു പണം നീക്കിവയ്ക്കാൻ കെഎസ്ആർടിസിക്കു കഴിയില്ല. ഓടാത്ത ബസുകൾ പൊളിച്ച് വിറ്റ് കെഎസ്ആർടിസിക്കു വരുമാനമുണ്ടാക്കണമെന്നാണ് എഐടിയുസിയുടെ ആവശ്യം. 
                     നാലു ലക്ഷം ചിലവാക്കി ബസ് ഓടുന്ന പരുവമാക്കാൻ പൈസ ഇല്ല അതിനാൽ  ഒന്ന് മുതൽ രണ്ടു ലക്ഷം മുടക്കി പൊളിച്ചു അത് ഓടാൻ പറ്റാത്തത് എന്നല്ല ഭാവിയിൽ ഒരു ഉപകാരത്തിനും കൊള്ളില്ലാത്ത താരത്തിലാക്കാൻ പൈസ ഉണ്ട് . അതും 60 ഉം 70 ലക്ഷം രൂപയുടെ ബസ് ആണെന്ന് ഓർക്കണം . AC ബസുകൾക്കു ഒരു കോടി വരെ വരും വില . ഇത് ആരുടെ തലയിൽ ഉദിച്ച ബുദ്ധി  ആയാലും  പറയാതെ വയ്യ . 

ബസ് എങ്ങനെ ക്ലാസ് മുറിയാക്കും?

ഒന്നോ രണ്ടോ ബസുകൾ കൂട്ടിച്ചേർത്ത് ക്ലാസ് മുറിയാക്കാനാകുമെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം പറയുന്നു. ലോ ഫ്ലോർ ബസുകൾക്ക് മറ്റു ബസുകളെ അപേക്ഷിച്ച് കൂടുതൽ സ്ഥലസൗകര്യമുണ്ട്. 50 സീറ്റുകളുള്ള ബസ് അറ്റകുറ്റപ്പണി നടത്തി 25 കുട്ടികൾക്ക് ഇരിക്കാവുന്ന ക്ലാസ് മുറിയാക്കാം. എസി ലോ ഫ്ലോർ ബസുകളിലെ വശങ്ങളിലെ ചില്ലുകൾ ഇളക്കിമാറ്റി വായുസഞ്ചാരമുള്ള ജനാലകളാക്കാനാകും. ഒരു ബസ് ക്ലാസ് മുറിയാക്കുന്നതിനായി കെഎസ്ആർടിസി കണക്കാക്കുന്ന ചെലവ് 2 ലക്ഷം രൂപയാണ്.
                ഒരു ലക്ഷം രൂപയ്ക്ക് ഓരോ ബസും ക്ലാസ് മുറികളാക്കി മാറ്റിയെടുക്കാനാകുമെന്ന് മെക്കാനിക്കൽ എൻജിനീയർമാർ പറയുന്നു. 50 സീറ്റ് കപ്പാസിറ്റിയുള്ള ബസുകൾ ക്ലാസ് മുറികളാക്കുമ്പോൾ 25 പേർക്കു സൗകര്യമായിരുന്നു പഠിക്കാൻ കഴിയും. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളിൽ 6 എംഎം ചില്ല് വിൻഡോയാണ് ഷട്ടറിനു പകരം സ്ഥാപിച്ചിരിക്കുന്നത്. ഇവ എടുത്തുമാറ്റുകയോ വായു സഞ്ചാരം ലഭിക്കാൻ‌ മറ്റു സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണം.
                      12 മീറ്റർ നീളവും 2.74 മീറ്റർ വീതിയുമുള്ള ലോ ഫ്ലോർ ബസുകളിൽ 33 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥലം ലഭിക്കും. ഇതു ക്ലാസ് മുറിയാക്കാൻ വലിയ നിർമാണം വേണ്ടി വരില്ല.അതേസമയം 36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കോൺക്രീറ്റ് മുറി നിർമിക്കുന്നതിന് 7 ലക്ഷം രൂപ ചെലവ് വരുമെന്ന് റജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്‌ഫെഡ്‌) ജില്ലാ പ്രസിഡന്റ് മനോജ് സലാം പറയുന്നു.

‘വണ്ടി സ്കൂൾ’ വേറിട്ട അനുഭവം

കെഎസ്ആർടിസി ബസുകളിൽ ക്ലാസ് നടത്തുന്നത് വിദ്യാർഥികൾക്ക് വേറിട്ടൊരു അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ. സ്കൂൾ മുറ്റത്ത് തയാറാക്കുന്ന ‘ ബസ് ക്ലാസ് മുറികൾ ’ ആവശ്യത്തിന് അനുസരിച്ച് മാറ്റിയിടാൻ കഴിയും. എന്നാൽ സ്കൂൾ വളപ്പിൽ കൂടുതൽ ബസുകൾ പാർക്ക് ചെയ്ത് ക്ലാസ് മുറികൾ നടത്തുമ്പോൾ കുട്ടികളുടെ വിനോദത്തിനുള്ള സ്ഥലം നഷ്ടമാകാൻ ഇടയുണ്ടെന്ന ആശങ്കയുമുണ്ട്.

എന്തിന് ക്ലാസ് മുറി; ബസ് ഓടിക്കാല്ലോ

അധികൃതർ മനസ്സു വച്ചാൽ കൊച്ചി തേവരയിലും തിരുവനന്തപുരം ഇഞ്ചക്കലും ഓടാതെ കയറ്റിയിട്ടിരിക്കുന്ന ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കാൻ കഴിയുമെന്ന് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ പറയുന്നു.50,000 മുതൽ 4 ലക്ഷം രൂപ വരെ മുടക്കിയാൽ ബസുകൾ നിരത്തിലോടും. സമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാതെ വന്നതാണ് ദുർഗതിക്കു കാരണം. 2012, 2018 കാലഘട്ടങ്ങളിലാണ് ലോ ഫ്ലോർ ബസുകൾ കെഎസ്ആർടിസിക്കു ലഭിച്ചത്. ആദ്യ ഘട്ടത്തിൽ വന്ന ബസുകളാണ് കട്ടപ്പുറത്തെന്നു ജീവനക്കാർ പറയുന്നു.
                        കോടിക്കണക്കിനു വിലയുള്ള ബസ്സുകൾ വേണ്ട സമയത്തു നന്നയ്കാതെ കാടും പടലും കയറി കേടുവരുത്തി ഇപ്പോൾ കിടന്നു മോങ്ങുന്ന സർക്കാരിനെ നമ്പർ വൺ എന്ന് തന്നെ ആണ് വിളിക്കേണ്ടത് . അവർക്കേ പറ്റു ഇതോക്കെ . 

KSRTC Bus converting to Hotel, vegetable shop and classroom

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment