visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC Diesel Scam
KSRTC Diesel ScamPhoto Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സിയിലെ ഡീസൽ പർച്ചേസ് അഴിമതി അന്വേഷിക്കണം : KST എംപ്ലോയീസ് സംഘ്

By - Siju Kuriyedam Sreekumar -- Wednesday, June 01, 2022 , 06:13 PM
കെ എസ് ആർ ടി സിയിലെ ഡീസൽ പർച്ചേസ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  KST എംപ്ലോയീസ് സംഘ് മുഖ്യമന്ത്രിയ്ക്കും, ഗതാഗത വകുപ്പ്  മന്ത്രിക്കും പരാതി നൽകി. പരാതിയുടെ പകർപ്പ് ചുവടെ കൊടുക്കുന്നു 

ശ്രീ. ആന്റണി രാജു,
ബഹു. ഗതാഗത വകുപ്പ് മന്ത്രി
ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.

സർ, 
           വിഷയം : കെ എസ് ആർ ടി സിയിലെ ഡീസൽ പർച്ചേസ് - അഴിമതി 
                           അന്വേഷിക്കുന്നത്  സംബന്ധിച്ച് -
           സൂചന  : 047/GEN/2022 തീയ്യതി, 20.5.2022
               ബഹു. മുഖ്യമന്ത്രി മുമ്പാകെ കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) മേൽ സൂചനപ്രകാരം കെ എസ് ആർ ടി സിയിലെ ഡീസൽ പർച്ചേസിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയും E.ptn 5133/2022 നമ്പരായി രേഖപ്പെടുത്തിയ പ്രസ്തുത പരാതി അങ്ങയുടെ ഓഫീസിലേക്ക് തുടർ നടപടിയ്ക്കായി അന്നു തന്നെ കൈമാറിയതായി അറിയിപ്പ് ലഭിക്കുകയും ചെയ്തു. എന്നാൽ ടി പരാതിയിൽ അങ്ങയുടെ  ഓഫീസ് തുടർനടപടികൾ ആരംഭിച്ചതായി കാണുന്നില്ല.

           കെ എസ് ആർ ടി സി യിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്ന സാഹചര്യത്തിൽ എംപ്ലോയീസ് സംഘ്-ന്റെ നേതൃത്വത്തിൽ ജീവനക്കാർ  പ്രതിഷേധ സമരങ്ങൾക്ക് തയ്യാറായ സാഹചര്യത്തിൽ, ബൾക്ക് പർച്ചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഡീസലിന് കൂടിയ വില നൽകുന്നതിലൂടെ  പ്രതിമാസം 40 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാവുന്നതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് കെ എസ് ആർ ടി സി മാനേജ്മെന്റ് കണക്കുകൾ നിരത്തി പത്ര പ്രസ്താവന നൽകുകയും, അങ്ങ് അക്കാര്യം ശരിവച്ച് മാധ്യമ പ്രസ്താവനകളിലൂടെ പല പ്രാവശ്യം ആവർത്തിച്ചതുമാണ് .   എന്നാൽ ഈ വാദങ്ങൾ ബഹു. സുപ്രീം കോടതിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വസ്തുനിഷ്ഠമായി നിരാകരിച്ചിരിക്കുകയാണ്.

     ഒരു ലിറ്റർ ഡീസൽ പോലും അധിക വില നൽകി കെ എസ് ആർ ടി സി വാങ്ങിയിട്ടില്ലെന്നും, മറിച്ച് കരാർ ലംഘനം നടത്തി റീട്ടെയിൽ പമ്പുകളിൽ നിന്നുമാണ് ഡീസൽ അടിക്കുന്നതെന്നും മേയ്, 19 ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരിക്കുകയാണ്.  കെ എസ് ആർ ടി സി ഈ സമയം വരെ ഇക്കാര്യം  നിഷേധിച്ചിട്ടില്ല എന്നത് കൂടി അങ്ങ് പരിഗണിക്കണം. 101.20 രൂപ വിപണി വിലയുണ്ടായിരുന്ന സമയത്ത് ബൾക്ക് പർച്ചേസ് വിഭാഗത്തിലായതിനാൽ 123.80 രൂപക്കാണ്  KSRTC  ഡീസൽ വാങ്ങിയിരുന്നതെന്ന വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ വാദം വിശ്വസിച്ച്, കേന്ദ്രസർക്കാരിനെതിരെ ബിഎംഎസ് സമരം ചെയ്യണമെന്നുവരെ ആഹ്വാനം ചെയ്ത  അങ്ങേയെയും, ബഹു. ധനകാര്യ മന്ത്രിയെയും  കെ എസ് ആർ ടി സി മാനേജ്മെന്റ്  തെറ്റിദ്ധരിപ്പിച്ചതായി കരുതേണ്ടി വരുന്നു.

           കെ എസ് ആർ ടി സിയിലെ അക്കൗണ്ട് വിഭാഗം കാര്യക്ഷമമല്ലാത്തതാണെന്ന് കെ ടി ഡി എഫ് സി വായ്പാ കുടിശികയുടെ കാര്യത്തിലും, നിലവിലെ സിഎംഡി തന്നെ വെളിപ്പെടുത്തിയ 100 കോടി അഴിമതിയുടെ  കാര്യത്തിലും വ്യക്തമായതാണ്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം തുടരന്വേഷണം അട്ടിമറിക്കപ്പെടുകയാണുണ്ടായത്. 

              ഏപ്രിൽ മാസം 170 കോടി രൂപ വരുമാനമുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതിന് കാരണം ഡീസൽ വില വർദ്ധനവാണെന്ന വാദം സത്യവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു. കെ എസ് ആർ ടി സി ഡീസൽ വാങ്ങുന്നത് സംബന്ധിച്ച് പുറത്തു വിടുന്ന കണക്കും, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ  കോടതിയിലെ വെളിപ്പെടുത്തലും പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ അധിക വിലയ്ക്ക് ഡീസൽ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാണ്. ഡീസൽ വിലയിൽ അധിക ചെലവാണ് എന്ന കണക്ക്  കെ എസ് ആർ ടി സി  പ്രസിദ്ധീകരിച്ച സ്ഥിതിക്ക് ഡീസൽ ചെലവിനത്തിൽ വൻ അഴിമതി നടന്നതായി  യൂണിയൻ സംശയിക്കുന്നു.  ആയതിനാൽ ഇക്കാര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അങ്ങ് തയ്യാറാവണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെടുന്നു.

ബഹുമാനപുരസ്സരം,
കെ എൽ രാജേഷ് 
Mbo. 8893008282                             
തിരുവനന്തപുരം.
30.05.2022                                                                                                                      
KSRTC diesel Scam Page 1
KSRTC diesel Scam Page 1Photo Credit : Siju Kuriyedam Sreekumar

KSRTC diesel Scam Page 2
KSRTC diesel Scam Page 2Photo Credit : Siju Kuriyedam Sreekumar


Diesel purchase scam in KSRTC should be investigated

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment