visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Baby feet

ബസ് യാത്രയ്ക്കിടെ പ്രസവവേദന; ബസ് ജീവനക്കാർ അറിയിച്ചതോടെ പിങ്ക് പോലീസെത്തി ആശുപത്രിയിലാക്കി; പെൺകുഞ്ഞിന് ജന്മം നൽകിയ യുവതി കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലുപേക്ഷിച്ചു; വീട്ടിലും എത്താത്ത യുവതി...

By - Siju Kuriyedam Sreekumar -- Thursday, June 02, 2022 , 11:28 AM
കണ്ണൂർ: നവജാത ശിശുവിനെ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവതിയെ തിരഞ്ഞ് വീട്ടിലെത്തിയ പോലീസ് സംഘം മടങ്ങിയത് വെറും കൈയ്യോടെ. യുവതിയുടെ വീട്ടിലെത്തിയ പോലീസുകാർക്ക് ലഭിച്ചത് ഇവർ എവിടെയാണെന്ന് അറിയില്ലെന്ന ഉത്തരമാണ്. ഇതോടെ യുവതിയെ കസ്റ്റഡിയിലെടുക്കാതെ പോലിസിന് മടങ്ങേണ്ടി വന്നു.

ജുവനൈൽ ആക്ടുപ്രകാരമാണ് ഇവർക്കെതിരെ ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ കേസെടുത്തിട്ടുള്ളത്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടൻ കണ്ടെത്തുമെന്നും കണ്ണൂർ സിറ്റി പൊലിസ് അറിയിച്ചു. കഴിഞ്ഞ 25 നാണ് വീട്ടിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുന്നത്. ഇവർ ഒറ്റയ്ക്കാണുണ്ടായിരുന്നത്.

ബസ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പിങ്ക് പൊലിസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന കലശലായതിനാൽ ഇവരെ ഉടൻ ലേബർ റൂമിലേക്ക് മാറ്റുകയും ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ 27ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ട ഇവർ കുഞ്ഞിനെ തനിക്ക് വേണ്ടെന്നും കൊണ്ടു പോവുന്നില്ലെന്നും ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

മറ്റു രേഖകളിൽ ഒപ്പിടാതെയും നടപടി ക്രമങ്ങൾ പൂർത്തിക്കാതെയും ഇവർ അവിടെ നിന്നും പോവുകയും ചെയ്തു. ഇവരുടെ പേരും വിലാസവുമാണ് ആശുപത്രിയിലുള്ളത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തുകയും കുഞ്ഞിനെ കൊണ്ടുപോവുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് കണ്ണൂർ സിറ്റി പൊലിസ് യുവതിക്കെതിരെ ജുവനൈൽ ആക്ടു പ്രകാരം കേസെടുത്തത്.


The woman, who gave birth to a baby girl, said she did not want the baby and left the hospital
 



LEAVE A REPLY

Security code:

COMMENTS

Be the first to comment