visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Jikku George
Jikku George

ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നടന്നില്ല; വീട്ടിലെത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറിയ ഡ്രൈവർ കണ്ടത് കിടപ്പു മുറിയിൽ യുവാവ് മരിച്ച നിലയിൽ

By - Visum Expresso -- Thursday, June 02, 2022 , 11:59 AM
പത്തനംതിട്ട: വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവിനെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നീർക്കര അമ്പലക്കടവ് ചക്കാല മണ്ണിൽ കിഴക്കും മഠത്തിൽ പരേതനായ ജോർജ് സി. കാരത്തിന്റെ (ജീക്കുട്ടി) മകൻ ജിക്കു ജോർജാ(43) ണ് മരിച്ചത്. ഇന്ന് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.

വിദേശത്ത് ജോലി ചെയ്തിരുന്ന ജിക്കു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇന്ന് തിരിച്ച് വിദേശത്ത് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജിക്കുവിന്റെ അമ്മ മറിയാമ്മ ജോർജ്ജ് (ശാന്തമ്മ ) കോഴിക്കോട്ട് മകളോടൊപ്പമാണ് താമസം. ഇന്ന് രാവിലെ മുതൽ ജിക്കുവിനെ മൊബൈൽ ഫോണിൽ പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വിവരം മറിയാമ്മ അമ്പലക്കടവിലെ വീട്ടിൽ കാർ ഓടിക്കുന്ന ഡ്രൈവറെ വിളിച്ചറിയിച്ചു.

തുടർന്ന് നാട്ടുകാർ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് ചെന്ന് നോക്കിയപ്പോൾ കിടപ്പുമുറിയിൽ ജിക്കുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വാർഡ് അംഗം റൂബി ജോൺ ഇലവുംതിട്ട പൊലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

The young man was found dead in the bedroom

 



LEAVE A REPLY

Security code:

COMMENTS

Be the first to comment