visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC
KSRTCPhoto Credit : Siju Kuriyedam Sreekumar

193 കോടി പ്രതിമാസ വരുമാനത്തിൽ 78 കോടി ഡീസലിന് 8 കോടി സ്പെയർ പാർട്സുകൾ വാങ്ങാൻ മതി എന്നിട്ടും ശമ്പളത്തിന് വേണ്ട 82 കോടി മാറ്റിവെക്കാനില്ലാതെ KSRTC ; വീണ്ടും സമരം പ്രഖ്യാപിച്ച് സംഘടനകൾ

By - Siju Kuriyedam Sreekumar -- Saturday, June 04, 2022 , 02:15 PM
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. മെയ് മാസത്തിൽ ടിക്കറ്റ് വരുമാനമായി 193 കോടി രൂപ കിട്ടിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം വൈകുമെന്നാണ് കെഎസ്ആർടിസി അറിയിക്കുന്നത്. ഈ മാസത്തെ ശമ്പളം നൽകാൻ വേണ്ടത് 82 കോടിയാണ്. തൊഴിലാളികൾ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണ പ്രകാരം എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകണം എന്നാണ്. കഴിഞ്ഞതവണ ശമ്പളം വാങ്ങാൻ എടുത്ത ഓവർഡ്രാഫ്റ്റ്, വായ്പ, ഡീസൽ എന്നിവയ്‌ക്ക് പണമടച്ചുകഴിഞ്ഞപ്പോൾ ഖജനാവ് കാലിയായിരുന്നു. 46 കോടി ഓവർഡ്രാഫ്റ്റിനും 78 കോടി ഡീസലിനും അടയ്‌ക്കേണ്ടിവന്നു.

നിലവിലെ സാഹചര്യത്തിൽ ശമ്പളം നൽകാനാകില്ലെന്നാണ് മാനേജ്മെന്റ് തൊഴിലാളിസംഘടനകളെ അറിയിച്ചത്. തുടർന്ന്, ബിഎംഎസ്  , സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ മാനേജ്മെന്റുമായി നടത്തിയ ചർച്ച ബഹിഷ്‌കരിച്ചു. യൂണിയനുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ തന്നെ ഐഎൻടിയുസിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. KSRTC യുടെ ദിനംപ്രതിയുള്ള ₹ 6 .5  കോടി വരുമാനം ഖജനാവിൽ അടച്ച് സർക്കാരിൻ്റെ ചെലവിനായി വിനിയോഗിച്ചശേഷം കഷ്ടപ്പെടുന്ന ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന പിണറായി സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് KST എംപ്ലോയീസ് സംഘ് ബഹു: CMD വിളിച്ചു ചേർത്ത യോഗം ബഹിഷ്ക്കരിചിരുന്നു . കൂടാതെ ശമ്പളം അഞ്ചാം തീയതി നൽകിയില്ലായെങ്കിൽ ജൂൺ 6 മുതൽ ശക്തമായ പ്രക്ഷോഭ സമരത്തിന് എല്ലാ KSRTC ജീവനക്കാരും തയ്യാറാവനമെന്നു  BMS ഉം പറഞ്ഞിട്ടുണ്ട് . ഒപ്പം കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധികം തുക നൽകിയെന്ന് കണക്ക് കാണിക്കുകയും  മാസം തോറും  40 കോടി രൂപ ഡീസലിന് അധികം നൽകുന്നതിനാലാണ് ശമ്പളം മുടങ്ങുന്നത് എന്ന് ബഹു: ഗതാഗതമന്ത്രി പരസ്യമായി പ്രഖ്യാപിച്ചതും BMS യോഗത്തിൽ ഉന്നയിച്ചു . KSRTC അധികവില കൊടുത്തില്ല ഡീസൽ വാങ്ങുന്നത് എന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇത്തരം നുണകൾ ഇനി വിലപ്പോകില്ല എന്നും പറഞ്ഞു 

 കൃത്യസമയത്ത് ശമ്പളം തരണമെങ്കിൽ സർക്കാരിൽ നിന്ന് പണം വാങ്ങി വരണമെന്നാണ് സിഎംഡി പറഞ്ഞത് എന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു. മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി. 

ഇന്നലെ ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചത്. കൃത്യസമയത്ത് ശമ്പളം തരണമെങ്കിൽ സർക്കാരിൽ നിന്ന് പണം വാങ്ങി വരണമെന്ന ധിക്കാരപരമായ നിലപാടാണ് സിഎംഡി സ്വീകരിച്ചതെന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു. മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചർച്ച എന്ന നിലപാട് സ്വീകരിച്ച് സംഘടനകൾ ചർച്ച ബഹിഷ്‍കരിച്ചത്. എന്നാൽ നയപരിപാടികളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അഴിമതി ആരോപണം ഉന്നയിച്ചവർ തന്നെ തെളിയിക്കട്ടേയെന്നും സിഎംഡി ബിജു പ്രഭാകർ പ്രതികരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് കെഎസ്ആർടിസി സിഎംഡി അംഗീകൃത സംഘടനകളുടെ മീറ്റിങ് വിളിച്ചുചേർത്തത്. യോഗത്തിൽ ആമുഖമായി സുശീൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്ന വിവരം സംഘടനകളെ അറിയിക്കുന്നതായി സിഎംഡി വ്യക്തമാക്കി.

2022 മെയ് മാസം 193 കോടി രൂപ വരുമാനമുണ്ടായിട്ടും എന്തുകൊണ്ടാണ് ശമ്പളം നൽകാത്തത് എന്ന് യോഗത്തിൽ ബിഎംഎസ് ചോദ്യം ഉന്നയിച്ചു. എന്നാൽ വ്യക്തമായ മറുപടി മേനേജ്മെൻ്റിൽ നിന്നും ഉണ്ടായില്ല. ഒപ്പം കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധികം തുക നൽകിയെന്ന് കണക്ക് കാണിക്കുകയും ഗതാഗതമന്ത്രി മാസം 40 കോടി രൂപ ഡീസലിന് അധികം നൽകുന്നതിനാലാണ് ശമ്പളം മുടങ്ങുന്നത് എന്ന് പരസ്യമായി പ്രഖ്യാപിച്ചതും സംഘടന യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ഈ വിഷയത്തിലും വ്യക്തമായ മറുപടി മാനേജ്മെൻ്റ് നൽകിയില്ല. ശമ്പളം ജൂൺ അഞ്ചിന് മുൻപ് നൽകണം എന്ന ആവശ്യത്തിന് അഞ്ചാം തീയതി നൽകാൻ കഴിയില്ലായെന്നും ജൂൺ 15-ാം തീയതി കഴിയാതെ ശമ്പള കാര്യത്തിൽ ഉറപ്പുപറയാൻ കഴിയില്ല എന്നുമാണ് മാനേജ്മെൻ്റ് അറിയിച്ചത്.

കെഎസ്ആർടിസിയുടെ ദിനംപ്രതിയുള്ള 6 .5 കോടി വരുമാനം ഖജനാവിൽ അടച്ച് സർക്കാരിൻ്റെ ചെലവിനായി വിനിയോഗിച്ചശേഷം കഷ്ടപ്പെടുന്ന ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന പിണറായി സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സഎംഡി വിളിച്ചു ചേർത്ത യോഗം ബഹിഷ്ക്കരികുകയും ചെയ്തു. ശമ്പളം അഞ്ചാം തീയതി നൽകിയില്ലെങ്കിൽ ജൂൺ 6 മുതൽ ശക്തമായ പ്രക്ഷോഭ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിഎംഎസ്.

ഇത് വെള്ളാനയല്ല, നല്ല പൊളപ്പൻ ആനവണ്ടി!

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് മെയ്മാസത്തിൽ 193 കോടിയുടെ വരുമാനം. ഈ മാസമെങ്കിലും കൃത്യമായി ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ടിക്കറ്റ് ഇനത്തിൽ 183.20 കോടിയാണ് മെയ് മാസത്തിൽ കോർപ്പറേഷന്റെ കളക്ഷൻ. ടിക്കറ്റേതര വരുമാനം 10 കോടി രൂപയും. ആകെ 193 കോടി രൂപ വരുമാനത്തിൽ നിന്നും 78 കോടി രൂപയാണ് ഡീസലിനായി ചിലവാകുക. 82 കോടി രൂപ ശമ്പളം നൽകാനും വേണം. പ്രതിമാസം എട്ടുകോടി രൂപയോളം സ്പെയർ പാർട്സുകൾ വാങ്ങാൻ വേണം എന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ ചെലവാകുന്നത് 168 കോടി രൂപ മാത്രമാണ്. 25 കോടി മിച്ചവും. വായ്പാ തിരിച്ചടവിനുള്ള 30 കോടി രൂപ സർക്കാരാണ് നൽകുന്നത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ ഖജനാവിൽ നിന്നും പണം നൽകണമെന്ന കള്ള പ്രചാരണമാണ് പൊളിയുന്നത്. തൊഴിലാളികൾ പണിയെടുത്ത് സ്വരൂപിക്കുന്ന പണം തന്നെ അവരുടെ ശമ്പളത്തിനും കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും തികയുന്നതാണ്. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകളും മാനേജ്മെന്റുകളും നടത്തിയ പരീക്ഷണങ്ങളാണ് കെഎസ്ആർടിസിക്ക് കോടികളുടെ കടബാധ്യത വരുത്തിവെച്ചത്.

ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയില്ലാത്ത ഭരണകൂടം ജീവനക്കാരെ കുറ്റം പറയുന്ന സ്ഥിതിയാണ് കെഎസ്ആർടിസിയിൽ. പി.എസ്.സി നടത്തുന്ന ബോർഡ്/ കമ്പനി/കോർപ്പറേഷൻ പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരാണ് കെഎസ്ആർടിസിയിലേക്ക് നിയമിതരാകുന്നത്. കേരള സമൂഹം സർക്കാർ ജീവനക്കാരായി തന്നെ പരി​ഗണിക്കുന്നവർ. എന്നാൽ, ഇന്ന് കൃത്യസമയത്ത് ശമ്പളം പോലും നൽകാൻ മാനേജ്മെൻ്റ് തയ്യാറാകുന്നില്ല.

കടംവാങ്ങിയ വാങ്ങിയാണ് കെഎസ്ആർടിസി മുടിഞ്ഞതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മുൻ കാലങ്ങളിൽ അനുവദിച്ച പണത്തിൽ കൂടുതലും പെൻഷൻ വിതരണത്തിനും അതിന്റെ പലിശക്കും വേണ്ടി വിനിയോഗിക്കുകയാണ് ചെയ്യുന്നത്.. ഇതുകൊണ്ട് തന്നെ മിച്ചമുള്ള തുച്ഛമായ പണമാണ് ഒരു സാമ്പത്തിക വർഷത്തിലേക്കായി കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവെന്ന നിലയിൽ ലഭിക്കുന്നത്. അതോടൊപ്പം കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല എന്നതിന്റെ പേരു പറഞ്ഞാണ് സ്ഥാപനത്തെ വെട്ടി മുറിച്ച് സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിരിക്കുന്നതിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ ഇത് കെടിഡിഎഫ്സി രൂപീകരിച്ചത് പോലെ കെഎസ്ആർടിസിയെ വിഴുങ്ങുകയാകും ചെയ്യുകയെന്നും ജീവനക്കാർ പറയുന്നു. വായ്പയെടുത്ത് ബസ്സു വാങ്ങി മുടിയാൻ ഇനിയും അവസരമൊരുക്കാതെ, ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ സർക്കാർ നേരിട്ട് ബസ്സ് വാങ്ങി നൽകാൻ തയ്യാറാകണമെന്ന നിർദ്ദേശവും ഉയർന്നിരുന്നു.

അർഹമായ വിദ്യാഭ്യാസ യോ​ഗ്യതയും അതിലേറുമുള്ളവരാണ് കെഎസ്ആർടിസിയിലെ ജീവനക്കാർ. പ്ലസ്ടു വിദ്യാഭ്യാസ യോ​ഗ്യത വേണ്ട ജോലിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കഴിഞ്ഞവരുമുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പി എസ് സി പരീ​ക്ഷ എഴുതി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതാണ് തങ്ങളുടെ ​ഗതികേട്. ഏറെ ശാരീരിക – മാനസിക സമ്മർദ്ദമുള്ള ജോലി ആയതിനാൽ കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയ ശേഷം പഠിച്ച് മറ്റ് പരീക്ഷകൾ എഴുതാനും കഴിയുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

കെഎസ്ആർടിസിയുടെ കഥ

1938 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് തൻറെ പ്രജകൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ്‌ എന്ന പേരിൽ ആദ്യമായി ബസ് സർവീസിന് തുടക്കമിടുന്നത്. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. അര ചക്രമായിരുന്നു യാത്രകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മൂന്നുറു രൂപയ്ക്ക് അടുത്ത് മതിപ്പുണ്ടായിരുന്നു. തുടക്കകാലത്ത് ഉയർന്ന തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. 1949 ൽ കൊച്ചിയിലേക്കും 1956 ൽ മലബാറിലേക്കും സർവീസ് വ്യപിപ്പിച്ചു. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് നിലവിൽ വന്നതോടെ 1965 ൽ പുതിയ നിയമ നിർമ്മാണം നടത്തി കെ.എസ്.ആർ.ടി.സിയെ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റി. 1965 മാർച്ച് 15 ന് സംസ്ഥാന സർക്കാർ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അധികാര കേന്ദ്രം. ഇതിന് പുറമെ ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി എക്സിക്യുട്ടീവ് ഡയറക്ടർമാരും ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നു.

ഓർഡിനറി, ദീർഘദൂര സർവീസുകളാണ് കെ.എസ്.ആർ.ടിക്ക് ഉള്ളത്. ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്നവയാണ് ഓർഡിനറി ബസുകൾ. ഇവയ്ക്ക് സ്റ്റോപ്പുകൾ കൂടുതലും ടിക്കറ്റ് നിരക്ക് കുറവുമാണ്. സാധാരണ സർവീസുകളിൽ ഡബിൾ ഡക്കർ മറ്റൊരു ആകർഷണമാണ്. 1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു. ഓർഡിനറി കഴിഞ്ഞാൽ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസഞ്ചറുകൾ. ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്.

വളരെ ദൈർഖ്യമേറിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ് സൂപ്പർ ഫാസ്റ്റുകൾ. ഇവയ്ക്ക് പ്രധാന ടൗണുകളിൽ മാത്രമേ സ്റ്റോപ്പ് ഉണ്ടാവുകയുള്ളു. പച്ച നിറമുള്ള സൂപ്പർ ക്ളാസ് ബസുകളാണ് സൂപ്പർ എക്സ്പ്രസ് വിഭാഗത്തിൽ പെടുന്നത്. വെള്ള നിറത്തിൽ ദീർഘ ദൂര സർവീസിനായി സൂപ്പർ ഡീലക്സ് ബസുകളും കെ.എസ്.ആർ.ടിസിക്കായി സർവീസ് നടത്തുന്നു. ട്രെയിനിനെക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആരംഭിച്ചതാണ് മിന്നൽ സർവീസുകൾ. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ദീർഘദൂര സർവീസുകളാണ് സ്കാനിയ, വോൾവോ എന്നിവ. ഇതിന് പുറമെ കേന്ദ്ര സർക്കാർ അനുവദിച്ച ജൻറം ബസുകൾ എസി ,നോൺ എസി വിഭാഗത്തിലും സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഒരു സി.എൻ.ജി ബസാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സാധാരണക്കാർക്ക് ശമ്പളം നൽകാതെ ഉന്നതർക്ക് മാത്രം ശമ്പളം നൽകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം തടയണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനമെന്ന് കോടതി വിമർശിച്ചു. സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാത്ത സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജിയിൽ മറുപടി നൽകണമെന്ന് കെഎസ്ആർടിസിക്ക് കോടതി നിർദേശം നൽകി.

കെ.എസ്.ആർ ടി.സി ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകണം. അത് സാധിക്കാത്ത പക്ഷം ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

KSRTC has no salary for its employees despite having a revenue of Rs 193 crore

 



LEAVE A REPLY

Security code:

COMMENTS

Be the first to comment