visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC BUS
KSRTC BUS

KSRTC ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന സർക്കാരിനെതിരെ KST എംപ്ലോയീസ് സംഘ് (BMS)സമരത്തിലേക്ക്

By - Siju Kuriyedam Sreekumar -- Sunday, June 05, 2022 , 11:41 AM
KSRTC ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ BMS അനിശ്ചിതകാല പ്രതിഷേധ ധർണ്ണ ആഹ്വനം ചെയ്തു

പത്രകുറിപ്പിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു 

KSRTC ജീവനക്കാരുടെ കൂലി നിഷേധിക്കുന്ന വർഗ്ഗ വഞ്ചക സർക്കാരിനെതിരെ അണിചേരാം.... പോരാടാം.... - KST എംപ്ലോയീസ് സംഘ് (BMS)

മെയ് മാസത്തിൽ 193 കോടി രൂപ വരുമാനം ഉണ്ടായിരുന്നിട്ടും സർക്കാർ KSRTC ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. ശമ്പള പ്രതിസന്ധി സർക്കാർ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ്. ജീവനക്കാർ വിയർത്ത് കൊണ്ടുവന്ന പണം ഖജനാവിൽ അടച്ച ശേഷം നടത്തുന്ന ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ശമ്പളം മുടങ്ങാൻ കാരണം. കരാർ പ്രകാരം ശമ്പളം 5-ാം തിയതി നൽകാൻ സർക്കാർ തയ്യാറാകാത്ത പക്ഷം ജൂൺ 5, 6 തിയതികളിൽ KST എംപ്ലോയീസ് സംഘ് (BMS) -ന്റെ നേതൃത്വത്തിൽ എല്ലാ ഡിപ്പോകളിലും ജീവനക്കാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജീവനക്കാർക്ക് ശമ്പളം നൽകാതെ, അടിമപ്പണി ചെയ്യിപ്പിക്കുന്ന സർക്കാർ നയം അംഗീകരിക്കാനാവില്ല.

കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധിക വില നൽകി എന്ന കള്ളക്കണക്ക് നിരത്തി തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചു. ബഹു. സുപ്രീം കോടതിയിൽ അത് തെറ്റാണെന്ന് എണ്ണക്കമ്പനികൾ പറഞ്ഞിട്ടും, യൂണിയൻ ബഹു. ഗതാഗത മന്ത്രിക്കും ബഹു. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും അഴിമതി അന്വേഷിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 

KSRTC യിലെ ശമ്പള പ്രതിസന്ധി ഉൾപ്പെടെ എല്ലാ വിഷയങ്ങളും സർക്കാർ ഇടപെട്ട് ശാശ്വത പരിഹാര കാണുക...

KSRTC യെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി പൊതു ഗതാഗതം സംരക്ഷിക്കുക...

ശമ്പളംകൃത്യമായി വിതരണം ചെയ്യുക

കെ - സ്വിഫ്റ്റ് KSRTC യിൽ ലയിപ്പിക്കുക

തൊഴിൽ നിയമങ്ങൾ പാലിക്കുക

KSRTC യുടെ കട-ജഡഭാരം ഏറ്റെടുത്ത് LDF പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുക

KSRTC നിന്നും ഈടാക്കുന്ന അധിക ഡീസൽ നികുതി ഒഴിവാക്കുക.

15



LEAVE A REPLY

Security code:

COMMENTS

Be the first to comment