visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar

KSRTC ജീവനക്കാരുടെ കൂലി നിഷേധിക്കുന്നത്തിനെതിരെ KST എംപ്ലോയീസ് സംഘഉം മറ്റു പല സംഘടനകളും സമരം തുടങ്ങി

By - Siju Kuriyedam Sreekumar -- Tuesday, June 07, 2022 , 12:14 PM
BMS സംസ്ഥാന സെക്രട്ടറി ശ്രീ. C G ഗോപകുമാർ നടത്തിയ പ്രസംഗത്തിൽ നിന്ന്

KSRTC ജീവനക്കാരുടെ കൂലി നിഷേധിക്കുന്നത് വർഗ്ഗ വഞ്ചന. എല്ലാ മാസവും ശമ്പളത്തിനു വേണ്ടി തൊഴിലാളികളെ തെരുവിലിറക്കരുത്. -BMS . KSRTC യിലെ ശമ്പള നിഷേധത്തിനെതിരെ KST എംപ്ലോയീസ് സംഘ് (BMS) -ന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ തുടങ്ങിയ അനിശ്ചിത കാല ധർണ്ണ BMS സംസ്ഥാന സെക്രട്ടറി ശ്രീ. C G ഗോപകുമാർ ഉദ്ഘാടനം ചെയ്തു. "എല്ലാ മാസവും 5-ാം തിയതിക്കുള്ളിൽ KSRTC ജീവനക്കാർക്ക് ശമ്പളംനൽകുമെന്ന് പൊതുസമൂഹത്തോട് പറഞ്ഞത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരാണ്. എന്നാൽ നാളിതുവരെ പറഞ്ഞ വാക്ക് പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കു വേണ്ടി എല്ലുമുറിയെ പണിയെടുത്ത് ഖജനാവിൽ പണമടയ്ക്കുന്ന തൊഴിലാളികളെ സമൂഹ മധ്യത്തിൽ അപഹാസ്യരാക്കാനാണ് മന്ത്രിമാരും മാനേജ്മെന്റും ശ്രമിക്കുന്നത്. മെയ് മാസത്തിൽ 193 കോടി രൂപ വരുമാനം കൊണ്ടുവന്നിട്ടും സർക്കാർ KSRTC ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുകയാണ്. തൊഴിലാളികളുടെ മനോവീര്യം ഇല്ലാതാക്കി, സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ശമ്പള പ്രതിസന്ധി സർക്കാർ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ്. സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ശമ്പളം മുടങ്ങാൻ കാരണം. സ്വിഫ്റ്റ് സർവ്വത്ര അഴിമതിയാണ്. അതിൽ 37 ലക്ഷത്തിന്റെ CNG ബസ് 64 ലക്ഷം രൂപയ്ക്ക് എടുക്കാൻ ശ്രമിച്ചത് BMS ചെറുത്തു. ഷാമിയാന അഴിമതി മുതൽ CNG വരെ വിളിച്ചു പറയാൻ BMS മാത്രമേ ഉള്ളൂ. ശമ്പള പരിഷ്ക്കരണ കരാർ ലംഘിക്കാൻ സർക്കാരിനെ അനുവദിക്കില്ല. കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധിക വില നൽകി എന്ന് കള്ളം പറഞ്ഞ് തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചവർ ഈ മെയ് മാസത്തെ ശമ്പള നിഷേധത്തെ ന്യായീകരിക്കാൻ ഇരുട്ടിൽ തപ്പുന്നു. സർക്കാർ നടത്തിയ അഴിമതി മൂലം ഉണ്ടായ കടം വീട്ടാൻ തൊഴിലാളികളെ പിഴിയാൻ അനുവദിക്കില്ല. BMS പൊതു സമൂഹത്തെ അണിനിരത്തി ഈ തൊഴിലാളി ദ്രോഹം ചെറുത്ത് തോല്പിക്കും." C G ഗോപകുമാർ പറഞ്ഞു. KSRTC യിലെ ശമ്പള പ്രതിസന്ധി ഉൾപ്പെടെ എല്ലാ വിഷയങ്ങളും സർക്കാർ ഇടപെട്ട് ശാശ്വത പരിഹാര കാണുക. KSRTC യെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി പൊതു ഗതാഗതം സംരക്ഷിക്കുക. ശമ്പളംകൃത്യമായി വിതരണം ചെയ്യുക. കെ-സ്വിഫ്റ്റ് KSRTC യിൽ ലയിപ്പിക്കുക. തൊഴിൽ നിയമങ്ങൾ പാലിക്കുക. KSRTC യുടെ കട-ജഡഭാരം ഏറ്റെടുത്ത് LDF പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുക. KSRTC നിന്നും ഈടാക്കുന്ന അധിക ഡീസൽ നികുതി ഒഴിവാക്കുക. 15 ശതമാനം DA കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് 07/O6/22 ചൊവ്വാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ KST എംപ്ലോയീസ് സംഘ് (BMS) ന്റെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. BMS ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ.B. സതികുമാർ അധ്യക്ഷത വഹിച്ച ധർണ്ണയിൽ KSTES സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ.S. അജയകുമാർ, ജനറൽ സെക്രട്ടറി K L രാജേഷ്, BMS ജില്ലാ സെക്രട്ടറി ശ്രീ.ജയകുമാർ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. RL ബിജുകുമാർ, സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ പ്രദീപ് വി നായർ, NS. രണജിത്ത് ,സതികുമാർ, അശോകൻ, ജില്ലാ പ്രസിഡന്റുമാരായ പത്മകുമാർ, അജിത്, ജില്ലാ സെക്രട്ടറി SV ഷാജി തുടങ്ങിയവർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തിരു. തിരു സൗത്ത് ജില്ലാ പ്രസിഡന്റ് സുഹൃദ് കൃഷ്ണ സ്വാഗതവും നോർത്ത് ജില്ലാ
സെക്രട്ടറി K സുരേഷ് കൃതജ്ഞത രേഖപ്പെടുത്തി
.

KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar

KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar

KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar

KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar

KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar

KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar

KST Employees Sangh Strike
KST Employees Sangh StrikePhoto Credit : Siju Kuriyedam Sreekumar


Denial of wages of KSRTC employees is a class fraud; BMS



LEAVE A REPLY

Security code:

COMMENTS

Be the first to comment