visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Swapna Suresh
Swapna SureshPhoto Credit : Siju Kuriyedam Sreekumar

ഗുരുതരമായ ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാം ; മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ

By - Siju Kuriyedam Sreekumar -- Tuesday, June 07, 2022 , 07:14 PM
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാമെന്ന് അവർ പറഞ്ഞു. നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.

സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു.

പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ സ്വപ്നയെ അറിയിച്ചു. തുടർന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് വസ്തുക്കൾ എത്തിച്ചത്. ശിവശങ്കറിന്റെ നിർദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചതെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും സ്വപ്ന പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.

സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയിൽ സ്വപ്ന ഹർജി നൽകിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്.മജിസ്ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നും രേഖപ്പെടുത്താൻ എത്തിയത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വെളിപ്പെടുത്തൽ. ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‍ന മജിസ്‌ട്രേറ്റിനെ അറിയിച്ചു. ചൊവ്വാഴ്ച എല്ലാം മാധ്യമങ്ങളോട് തുറന്നുപറയുമെന്നും സ്വപ്ന അറിയിച്ചിരുന്നു.

കോടതിയെ എല്ലാക്കാര്യവും ധരിപ്പിക്കുന്നതിനാണ് ഇന്ന് താൻ കോടതിയിൽ എത്തിയത്. തനിക്കെതിരെ ഏതൊക്കെ കേസുണ്ടോ ആ കേസുകളിൽ പങ്കാളിത്തമുള്ള എല്ലാവരെയും കുറിച്ച് പറയുമെന്നും തന്റെ ജീവന് ഭീഷണിയുണ്ട് അതുകൊണ്ടാണ് കോടതിയിൽ അറിയിച്ചിട്ട് തന്റെ സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നതെന്നും അവർ പറഞ്ഞിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ പ്രതി കൂടിയാണ് സ്വപ്ന. മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ കോടതിയെയാണ് സ്വപ്ന സമീപിച്ചത്.സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിക്കുന്നത് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അന്വേഷണത്തിൽ കൂടുതൽ സഹായകമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ മൊഴി പുറത്തുവന്നിരുന്നു. എന്നാൽ, പൊലീസിൻ്റെ പ്രേരണയ്ക്ക് വഴങ്ങിയാണ് മൊഴി നൽകിയതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കർ ഐ.എ.എസിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥ പുറത്തുവന്ന ശേഷമാണ് സ്വപ്ന വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. പുസ്തകത്തിൽ സ്വപ്നക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണുണ്ടായിരുന്നത്. ഇതിനുപിന്നാലെ സ്വപ്‌ന സുരേഷ് ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.

മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ച് മൊഴി കൊടുപ്പിക്കുകയായിരുന്നു എന്ന തരത്തിലുള്ള ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. എന്നാൽ ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നുവെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. ഇതിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

തെളിവ് നശിപ്പിക്കൽ, ഇഡിയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ മൊഴിയെടുക്കാൻ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. 12 മണിയോടെയാണ് മൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്.

Swapna suresh with serious allegations The Chief Minister and his family know everything 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment