visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC , Vijil Kumar
KSRTC , Vijil KumarPhoto Credit : Siju Kuriyedam Sreekumar

വിളവുതിന്നുന്ന വേലിയുടെ കൂടെ കള്ളനെ താക്കോലേൽപ്പിക്കുന്ന രീതിയും : പത്തുലക്ഷം തിരിമറി നടത്തിയ ഉദ്യോഗസ്ഥന് നിർണായക സെക്ഷനിൽ നിയമനം നൽകി കെഎസ്ആർടിസി മാനേജ്‌മന്റ്

By - Siju Kuriyedam Sreekumar -- Friday, June 10, 2022 , 10:59 AM
തിരുവനന്തപുരം: ആനവണ്ടിയിലെ ആന കള്ളത്തരങ്ങൾ  തുടർക്കഥയാകുന്നു  . കോടികളുടെ നഷ്ട്ടത്തിൽ മുങ്ങി നിൽക്കുന്ന കെഎസ്ആർടിസി കരകയറാത്തതിന്റെ കാരണം മാനേജ്‍മെന്റിന്റെ കെടുകാര്യസ്ഥതയും  ആഡംബരപൂർണ്ണമായ സമീപനവും  ആണ് എന്ന് കാണിക്കുന്നതാണ് ഇപ്പോൾ അടുത്ത് നടന്നിട്ടുള്ള പല സംഭവങ്ങളും എടുത്തു കാണിക്കുന്നത്  . നാലു മുതൽ ആറ് മാസം വരെ   തകൃതിയായി  മഴ പെയ്യുന്ന നാട്ടിൽ പഴയ കെഎസ്ആർടിസി  ബസ്സുകൾ ലക്ഷങ്ങൾ മുടക്കി ഓപ്പൺ ബസ്സ് ഉണ്ടാക്കി പണം പാഴാക്കൽ . അത്തരം ബസുകളുടെ ഭാവി എന്തെന്ന് കൂടി ചിന്തിക്കാതെ ആണ് അത് ചെയ്യുന്നത് .  കൂടാതെ കോടികൾ മുടക്കി വാങ്ങുന്ന ബസ് കുറച്ചു ലക്ഷങ്ങൾ ചിലവാക്കി നന്നയ്കാതെ അത് ക്ലാസ് റൂം ആക്കുക എന്നതടക്കം ഉള്ള വിഡ്ഢിത്തരങ്ങൾ  വേറെയും  .ബസിനുള്ളിൽ ഇരുന്നു പഠിക്കുക എന്നത് പ്രായോഗികമല്ല എന്ന് വിലായിരിത്തിയിട്ടും സർക്കാരും ഡിപ്പാർട്‌മെന്റും അതിൽ നിന്ന് പിന്തിരിയാൻ തയ്യാറല്ല . ഇതിനിടയിൽ കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കിയ സർക്കാർ നടപടിക്ക് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നു . പ്രായോഗികമല്ലാത്ത രീതികൾ എന്തിനു ചെയുന്നു എന്നാണ് കോടതി ചോദിച്ചത് . കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ പൈസ ഇല്ലാത്തപ്പോളാണ് ഇതൊക്കെ എന്ന് ഓർക്കണം .193 കോടി രൂപ എല്ലാ മാസവും കിട്ടിയിട്ടും ശമ്പളം കൊടുക്കാൻ പറ്റാത്ത ഡിപ്പാർട്മെന്റാണ് കെഎസ്ആർടിസി . ഡീസലിന് അധികവില കൊടുക്കുന്നതാണ് ശമ്പളം കൊടുക്കാൻ പറ്റാത്തത് എന്നാണ്  മുൻ മാസങ്ങളിൽ മന്ത്രി പറഞ്ഞത് . പക്ഷെ അത് നുണയാണ് എന്ന് ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ് മൂലത്തിൽ ഓയിൽ കോർപറേഷൻ കൊടുത്തതിൽ നിന്ന് മനസിലായി . കെഎസ്ആർടിസി യിൽ നിന്ന് അധിക വില ഈടാക്കുന്നില്ല എന്നാണ് സത്യവാങ്‌മൂലം കൊടുത്തിരിക്കുന്നത് . അങ്ങനെ മന്ത്രിയുടെ ആ കള്ളത്തരവും പൊളിഞ്ഞു  . കണക്കനുസരിച്ചു ഡീസൽ പൈസയും ശമ്പളവും , മെയ്ന്റനൻസും കഴിച്ചു 25 കോടി മിച്ചം വരേണ്ടതാണ് എല്ലാമാസവും പക്ഷെ ശമ്പളം കൊടുക്കാൻ പൈസ ഇല്ലാ എന്നാണ് പറയുന്നത് . എടുത്ത വായ്പ്പയുടെ പലിശ സർക്കറാണ് അടക്കുന്നത് താനും . അതുപോലെ അനാവശ്യ വിദേശ യാത്രകൾ അതും കെഎസ്ആർടിസി  എങ്ങനെ ലാഭകരമാക്കാം എന്ന് പഠിക്കാൻ പബ്ലിക് ട്രാൻസ്‌പോർട് തികച്ചും ഇല്ലാത്ത രാജ്യങ്ങളിലേക്ക് .എന്ത് ചെയ്താലും ന്യായികരിക്കാൻ കുറെ സൈബർ പോരാളികൾ ആയ  മണ്ടന്മാർ  ഉള്ളതാണ് ഇത്തരം ആന മണ്ടത്തരങ്ങൾ ആന വണ്ടിയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനു കാരണം  .  

ഇതിനെല്ലാം പുറമെ  ഇപ്പോൾ കള്ളന്റെ കൈയിൽ താക്കോൽ ഏല്പിക്കുന്ന രീതിയും തുടങ്ങി കാരണം അപ്പോൾ വേലി വിളവ് തിന്നുന്നത് പുറം ലോകം അറിയില്ലല്ലോ . പത്ത് ലക്ഷം രൂപ ബാങ്കിൽ തിരുമറി നടത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ മാനേജ്‍മെന്റ്. പകരം പോസ്റ്റ് ചെയ്തത് രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സെക്ഷനിലേക്ക്. നടപടിയെടുക്കണമെന്ന് സൂപ്രണ്ട് ഓഫ് പോലീസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടും സിഐടിയു നേതാവായ ഇയാളെ കെഎസ്ആർടിസി യുടെ ചീഫ് ഓഫീസിൽ ഏറ്റവും രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സെക്ഷനിലേക്ക് പോസ്റ്റ് ചെയ്തുവെന്നതാണ് ശ്രദ്ധേയം.

കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ അസിസ്റ്റൻ്റായ വിജിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നെയ്യാറ്റിൻകര കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ ഇഡി വിജിലൻസിന് കൈമാറിയതും കെഎസ്ആർടിസിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ പൂഴ്ത്തിവച്ചിരിക്കുന്നു.

നിസാര കുറ്റങ്ങൾക്ക് ജീവനക്കാരെ സസ്പെൻറ് ചെയ്തും പിരിച്ചുവിട്ടും ഉഗ്രശാസനം നടത്തുന്ന കെഎസ്ആർടിസി സിഎംഡിക്കും ഇഡിവിക്കും ലക്ഷക്കണക്കിന് രൂപ വെട്ടിച്ച് കോടതിയിൽ നിലവിൽ കേസ് നിലനിൽക്കുന്ന വ്യക്തിയെ ചീഫ്ഓഫീസായ ട്രാൻസ്പോർട്ട് ഭവനിൽ സംരക്ഷിക്കുകയാണ്. ഇതാണ് മാനേജ്മെന്റിന്റെ നിലപാട് എങ്കിൽ 100 കോടിയല്ല, പതിനായിരം കോടി നിമിഷ നേരം കൊണ്ട് കാണാതാകും എന്നാണ് ആരോപണം. ക്രമക്കേട് നടത്തിയതിന് ചീഫ് ഓഫീസിൽ നിന്നും മുൻ സിഎംഡി കോഴിക്കോടേക്ക് ട്രാൻസ്ഫർ ചെയ്തയാളാണ് വിജിൽ കുമാർ. 
KSRTC യിലെ എല്ലാ തൊഴിലാളി ദ്രോഹത്തേയും അംഗീകരിക്കാൻ CITU ൻ്റെ അമിതാവേശത്തിനു കാരണം ഇത്തരം കാട്ടു കള്ളൻമ്മാരുടെ സംരക്ഷണമാണ്

നടപടിയെടുക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് KSRTC മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടത്തിന്റെ രേഖകകളുടെ പകർപ്പും , FIR ന്റെ പകർപ്പും താഴെ കൊടുക്കുന്നു 
DYSP Letter / FIR Page 1
DYSP Letter / FIR Page 1Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 2
DYSP Letter / FIR Page 2Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 3
DYSP Letter / FIR Page 3Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 4
DYSP Letter / FIR Page 4Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 5
DYSP Letter / FIR Page 5Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 6
DYSP Letter / FIR Page 6Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 7
DYSP Letter / FIR Page 7Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 8
DYSP Letter / FIR Page 8Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 9
DYSP Letter / FIR Page 9Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 10
DYSP Letter / FIR Page 10Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 11
DYSP Letter / FIR Page 11Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 12
DYSP Letter / FIR Page 12Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 13
DYSP Letter / FIR Page 13Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 14
DYSP Letter / FIR Page 14Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 15
DYSP Letter / FIR Page 15Photo Credit : Siju Kuriyedam Sreekumar


KSRTC management appoints Vijil kumar in critical section who embezzling Rs 10 lakh
 



LEAVE A REPLY

Security code:

COMMENTS

Be the first to comment