visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees sangh Strike day 4
KST Employees sangh Strike day 4Photo Credit : Siju Kuriyedam Sreekumar

പണിയെടുക്കുന്ന ജീവനക്കാർക്ക് KSRTC കാമധേനു. വെള്ളാന എന്നു പറഞ്ഞ് കത്തിച്ച് കഴുക്കോൽ ഊരുന്നവരാണ് നഷ്ടക്കണക്കുകളുടെ ഇല്ലാക്കഥ തീർക്കുന്നത് - KST എംപ്ലോയീസ് സംഘ് (BMS)

By - Siju Kuriyedam Sreekumar -- Friday, June 10, 2022 , 07:54 PM
KSRTC ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം ജൂൺ 10 ആയിട്ടും സർക്കാർ നിഷേധിക്കുന്നതിനെതിരെ KST എംല്ലോയീസ് സംഘ് (BMS) നടത്തുന അനിശ്ചിതകാല ധർണ്ണ നാലാം ദിനത്തിലേയ്ക്ക് കടന്നു. ഇന്നത്തെ ധർണ്ണ ഭരതീയ പരിവഹൻ മസ്ദൂർ മഹാസംഘ് ദേശീയ സെകട്ടറിയും KST എംപ്ലോയീസ് സംഘ് സംസ്ഥാന സെകട്ടറിയുമായ ശ്രീ. പ്രദീപ് വി. നായർ ഉദ്ഘാടനം ചെയ്തു. "മെയ് മാസം 193 കോടി രൂപ ഖജനാവിൽ അടച്ചിട്ട് ശമ്പളത്തിന് വേണ്ടി കൈ നീട്ടുന്ന ജീവനക്കാരുടെ മാനസികാവസ്ഥ എന്താണെന്ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണം. ജോലി ചെയ്താൽ കൂലി അവകാശമാണ്. ആരുടെയും ഔദാര്യം  KSRTC ക്കാർക്ക് ആവശ്യമില്ല. വിയർപ്പെഴുക്കി പണിയെടുത്തിട്ടാണ് കൂലി ചോദിക്കുന്നത്. സേവന വേതന കരാറിൽ അംഗീരിച്ച സമയത്ത് ശമ്പളം നൽകാൻ തയ്യാറാകണം. ശമ്പളം വൈകുന്ന ഓരോ നിമിഷവും ജീവനക്കാരുടെ ജീവൻ വച്ച് സർക്കാർ പന്താടുകയാണ്. അത് സഹിക്കാനുള്ള ഹൃദയ വിശാലതയൊന്നും ജീവനക്കാർക്കില്ല. ആത്മഹത്യകളും അകാല മരണങ്ങളും KSRTC യിൽ പെരുകുന്നതിന് കാരണം ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതാണ്. അതിന് സർക്കാർ കണക്ക് പറയേണ്ടിവരും." പ്രദീപ് വി.നായർ പറഞ്ഞു.

 കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ്  G S ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ധർണയിൽ തിരു: വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് A N സുജിത്ത് സ്വാഗതവും തിരു: വെസ്റ്റ് ജില്ല പ്രസിഡൻ്റ്  R പത്മകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ്  B S സന്തോഷ് കുമാർ, തിരു: വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് മഹേശ്വരൻ നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി.

KST Employees sangh Strike day 4
KST Employees sangh Strike day 4Photo Credit : Siju Kuriyedam Sreekumar

KST Employees sangh Strike day 4
KST Employees sangh Strike day 4Photo Credit : Siju Kuriyedam Sreekumar


KST Employees sangh Strike day 4 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment