visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Aadapuram Nahima case
Aadapuram Nahima casePhoto Credit : Siju Kuriyedam Sreekumar

നാദാപുരത്തെ നഹീമയെ റഫ്‌നാസ് വെട്ടിയത് മൊബൈലിൽ നമ്പർ ബ്ലോക്ക് ചെയ്തതിന് എന്ന് തെളിവെടുപ്പിൽ കൂസലില്ലാതെ പ്രതി ; നഹീമയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

By - Siju Kuriyedam Sreekumar -- Saturday, June 11, 2022 , 03:31 PM
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് നഹീമ ഇപ്പോൾ. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടർശസ്ത്രക്രിയകൾ ഉണ്ടായേക്കും.

നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്‌നാസിനെ കോടതി റിമാൻഡ് ചെയ്തു. മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും സംസാരിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് യുവാവിന്റെ മൊഴി. പെണ്‍കുട്ടിയെ കൊന്നശേഷം മരിക്കാന്‍ തയ്യാറായാണ് വന്നതെന്നും അറസ്റ്റിലായ മൊകേരി മുറവശ്ശേരി എച്ചിത്തറേമ്മല്‍ റഫ്നാസ് (22) പോലീസിന് മൊഴി നല്‍കി.

കല്ലാച്ചി ഹൈടെക് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ബി.കോം. വിദ്യാര്‍ഥിനി പേരോട് തട്ടില്‍ നഈമയെ (21) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. വിവിധസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം റഫ്നാസിനെ നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്തു.

കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റഫ്നാസിന്റെ പരിക്ക് ഭേദമായതിനെത്തുടര്‍ന്നാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

കല്ലാച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റഫ്നാസും നഈമയും ഒരുക്ലാസിലാണ് പ്ലസ് ടു പഠിച്ചത്. പ്രണയാഭ്യര്‍ഥനയുമായി ഇയാള്‍ നിരന്തരം ശല്യംചെയ്തിരുന്നു. ഇത് രൂക്ഷമായപ്പോള്‍ യുവാവിന്റെ മൊബൈല്‍ നമ്പര്‍ നഈമ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പുതിയ കണക്ഷനെടുത്ത് പെണ്‍കുട്ടിയെ വിളിച്ചെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല.

ഇതോടെയാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതിനായി കക്കട്ടിലെ ഒരുകടയില്‍നിന്നാണ് ബുധനാഴ്ച രാത്രി കൊടുവാള്‍ വാങ്ങിയത്. വട്ടോളി, കല്ലാച്ചി എന്നിവിടങ്ങളില്‍നിന്ന് പെട്രോളും വാങ്ങി. വ്യാഴാഴ്ച രാവിലെ തന്നെ അക്രമത്തിനൊരുങ്ങി പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് എത്തിയിരുന്നു. പെണ്‍കുട്ടിയെ പിതാവ് ബൈക്കില്‍ പേരോട് ടൗണില്‍ എത്തിച്ചതോടെ പദ്ധതി പൊളിഞ്ഞു.

തുടര്‍ന്ന് കോളേജ് വിട്ടയുടനെ പെട്രോളുമായി ബൈക്കില്‍ പേരോടെത്തി ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനാണ് കേസ്.

തെളിവെടുപ്പിന് കൂസലില്ലാതെ പ്രതി

വെള്ളിയാഴ്ച വിവിധസ്ഥലങ്ങളില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഒന്നും സംഭവിക്കാത്ത ഭാവത്തിലായിരുന്നു റഫ്നാസ്. അക്രമം നടന്ന പേരോട് പട്ടാണി കിണറിനും തട്ടാറത്ത് പള്ളിക്കുമിടയിലുള്ള സ്ഥലത്താണ് ആദ്യം എത്തിച്ചത്. പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങിയ പ്രതി കൂസലില്ലാതെയാണ് കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചത്.

ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാന്‍ തെളിവെടുപ്പ് വിവരങ്ങള്‍ പോലീസ് രഹസ്യമാക്കിയിരുന്നു. കൊടുവാള്‍വാങ്ങിയ കടയിലും പെട്രോള്‍വാങ്ങിയ പമ്പുകളിലും കൊണ്ടുപോയി. നാദാപുരം ഇന്‍സ്‌പെക്ടര്‍ ഇ.വി. ഫായിസ് അലി, എസ്.ഐ. ഹരികൃഷ്ണന്‍, ബാബു കക്കട്ടില്‍, സി.പി.ഒ. മാരായ കെ. നന്ദകുമാര്‍, പ്രദീപന്‍, സ്വപ്‌നേഷ് എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി.

Rafnaas hacks Nadapuram girl for blocking number on mobile

 



LEAVE A REPLY

Security code:

COMMENTS

Be the first to comment