visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Riyas
K RiyasPhoto Credit : Siju Kuriyedam Sreekumar

സ്വപ്നങ്ങൾക്ക് ചിറകുവിടർത്താൻ ആനവണ്ടിയുടെ വേ​ഗം പോരെന്ന് മനസിലാക്കി കെഎസ്ആർടിസി കണ്ടക്ടർ ജോലി രാജിവെച്ച് പി.എസ്.സി പരിശീലനത്തിനു പോയ റിയാസിന്റെ വിജയകഥ

By - Siju Kuriyedam Sreekumar -- Saturday, June 11, 2022 , 06:17 PM
കോഴിക്കോട്: കെഎസ്ആർടിസി കണ്ടക്ടർ ജോലി രാജിവെച്ച് വീണ്ടും പി.എസ്. സി പരിശീലനത്തിലേക്ക് കടന്ന റിയാസിന്റെ നിശ്ചയദാർഢ്യം പാഴായില്ല. പിഎസ്‌സിയുടെ എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ മാർക്കും (95.67) കോഴിക്കോട് ജില്ലയിലെ ഒന്നാം റാങ്കുമാണ് ഈ യുവാവ് കരസ്ഥമാക്കിയത്.

കോഴിക്കോട് പന്തീരാങ്കാവ് മേലേ കൊമ്മനാരി വീട്ടിൽ ഇബ്രാഹിമിന്റെയും എം.കെ.മറിയക്കുട്ടിയുടെയും മകനാണ് കെ റിയാസ്. കെമിസ്ട്രിയിൽ ബിരുദവും ടിടിസിയും ഇദ്ദേഹം കരസ്ഥമാക്കി. തുടർന്നാണ് കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, തന്റെ സ്വപ്നങ്ങൾ‌ക്ക് ചിറകുവിരിക്കാൻ ആനവണ്ടിയുടെ വേ​ഗം പോരെന്ന് ഇദ്ദേഹം തിരിച്ചറിയുകയായിരുന്നു. നിലവിൽ കൂടത്തുംപാറ എൽപിഎസിൽ താൽക്കാലിക അധ്യാപകനായി ജോലി ചെയ്യുകയാണ് റിയാസ്.

കെഎസ്ആർടിസി കണ്ടക്ടർ ജോലി രാജിവച്ചാണു റിയാസ് എൽപിഎസ്ടി പരിശീലനത്തിനിറങ്ങിയത്. 9 മാസത്തെ കഠിനശ്രമമാണു റാങ്കിനു വഴിതുറന്നത്. 20 മണിക്കൂറോളം പഠനത്തിനായി നീക്കിവച്ച ദിവസങ്ങളുണ്ട്. കംബൈൻഡ് സ്റ്റഡിയും ഗുണകരമായി. കുറച്ചു നാൾ കോച്ചിങ് സെന്ററിലും ചിലപ്പോഴൊക്കെ ഓൺലൈൻ രീതിയിലും പരിശീലനം നേടി. ‘ഉള്ള സമയം പരമാവധി വിനിയോഗിക്കുക’– കെ.റിയാസിന്റെ പഠനതന്ത്രം ഇതു മാത്രമായിരുന്നു. കോഴിക്കോട് ജില്ലയിലെ യുപിഎസ്ടി ഷോർട് ലിസ്റ്റിലും എൽഡിസി കണ്ണൂർ, എൽജിഎസ് കോഴിക്കോട് സാധ്യതാ ലിസ്റ്റുകളിലും റിയാസുണ്ട്.

Success story of Riyaz who resigned as KSRTC conductor and went for PSC training
 



LEAVE A REPLY

Security code:

COMMENTS

Be the first to comment