visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh Strike Day 6
KST Employees Sangh Strike Day 6Photo Credit : Siju Kuriyedam Sreekumar

KSRTC ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചു KST എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനുമുന്നിലും KSRTC ജില്ലാ ആസ്ഥാനങ്ങളുടെ മുന്നിലും നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ആറാം ദിവസത്തിലേക്ക്

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 01:55 PM
KSRTC ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന പിണറായി സർക്കാർ നിലപാടിനെതിരെ .KSRTC യിലെ പ്രതിസന്ധിയിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹരിക്കണമെന്ന ആവശ്യവുമായി KST എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനുമുന്നിലും KSRTC ജില്ലാ ആസ്ഥാനങ്ങളുടെ മുന്നിലും നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ആറാംദിനം BMS സംസ്ഥാനസമിതിയംഗം ഗോവിന്ദ് ആർ തമ്പി ഉദ്ഘാടനംചെയ്തു. 

KSTES സംസ്ഥാന ട്രഷറർ S ശ്രീകുമാരൻ, ജില്ലാ ഭാരവാഹികളായ T സുരേഷ്കുമാർ, V R അജിത് ,ജീവൻ C നായർ, സുനിൽകുമാർ എന്നിവർ 12-ാം തീയതിയിലെ സെക്രട്ടേറിയേറ്റിന് മുന്നിലെ  സമരത്തിന് നേതൃത്വംനൽകി .കേരള സർക്കാർ KSRTC ജീവനക്കാരുടെ സഹനസമരത്തെ  അവഗണിക്കുകയാണെങ്കിൽ KSRTC ജീവനക്കാരുടെ പിന്നിൽ കേരളത്തിലെ മുഴുവൻ തൊഴിലാളികളും അണിനിരക്കുമെന്നും .. അനിശ്ചിതകാല പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ട് ജനങ്ങളെ ബന്ധിയാക്കാനാണ്  സർക്കാർ ശ്രമിക്കുന്നതെന്നും ഉദ്ഘാടകൻ ആരോപിച്ചു ..

193- കോടി രൂപ മെയ് മാസത്തിൽ വരുമാനമുണ്ടായിരിന്നിട്ടും ജീവനക്കാരുടെ ശമ്പളനിഷേധത്തിനെതിരായ പ്രക്ഷോഭം ഒരാഴ്ച പിന്നിടുന്ന സമയത്തും വിഷയം പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല പണിമുടക്കിന് KSRTC ജീവനക്കാർ നിർബന്ധിതരാകുമെന്നും .കേരളത്തിലെ സർക്കാർ തൊഴിലാളി വർഗ്ഗത്തോട് വഞ്ചനയും, ഫാസിസവുമാണ് കാണിക്കുന്നതെന്നും സെക്രട്ടേറിയറ്റ് ധർണ്ണയെ  അഭിസംബോധന ചെയ്ത് സംസാരിച്ച KSTES  സംസ്ഥാന ട്രഷറർ S ശ്രീകുമാരൻ അഭിപ്രായപ്പെട്ടു.
KST Employees Sangh Strike Day 6
KST Employees Sangh Strike Day 6Photo Credit : Siju Kuriyedam Sreekumar

KST Employees Sangh Strike Day 6
KST Employees Sangh Strike Day 6Photo Credit : Siju Kuriyedam Sreekumar


KST Employees Sangh Strike Day 6 

Tag  



LEAVE A REPLY

Security code:

COMMENTS

Be the first to comment