visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh Strike Thrissur
KST Employees Sangh Strike ThrissurPhoto Credit : Siju Kuriyedam Sreekumar

സമര സംഘടനയെന്ന് അവകാശപ്പെടുന്നവർ സമരത്തെ അപഹസിക്കുന്നു : ബി.എം.എസ്.

By - Siju Kuriyedam Sreekumar -- Monday, June 13, 2022 , 08:59 PM
തൃശൂർ: ചോരച്ചാലുകൾ നീന്തിക്കറിയ സമര സംഘടനയെന്ന് സ്വയം  അവകാശപ്പെടുന്നവർ ഭരണത്തിലെത്തിയപ്പോൾ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ സമരത്തെ അപഹസിക്കുകയാണെന്ന് ബി.എം.എസ്. തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് പി.ഗോപിനാഥൻ കുറ്റപ്പെടുത്തി. ശമ്പളം നൽകാത്തത് കേരള സർക്കാരിന്റെയും ഭരണ പാർട്ടിയുടേയും പൊതുമേഖലയെ നശിപ്പിക്കൽ നയത്തിന്റെ ഭാഗമാണ്. ഇടതുപക്ഷം ഭരിച്ച ബംഗാളിലും ത്രിപുരയിലും പൊതു ഗതാഗതത്തെ നശിപ്പിച്ച അതേരീതിയാണ് കേരളത്തിലും പിന്തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി ജീവനക്കാർക്കെതിരേ  പറയുന്നതല്ലാം മുഖ്യമന്ത്രി ശരിവയ്ക്കുന്നുണ്ടെന്നും സമരനാടകം നടത്തുന്നവർക്ക് അദ്ദേഹത്തെ വിമർശിക്കുവാൻ ഭയമാണെന്നും ഗോപിനാഥൻ പറഞ്ഞു.

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളം  നിഷേധിക്കുന്ന ഇടതു സർക്കാർ നിലപാടിനെതിരെ ജില്ലാ കേന്ദ്രമായ തൃശൂർ ഡിപ്പോയിൽ   തൊഴിലാളികൾ  നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഏഴാം ദിനത്തിലെ  ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ.ഗോപിനാഥൻ. യോഗത്തിൽ കെ.കെ. പ്രമോദ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ഇ.പി. ഗിരീഷ്, എം.എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

News about KST Employees sangh strike at thrissur 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment