visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees sangh BMS Thriruvananthapuram South meeting
KST Employees sangh BMS Thriruvananthapuram South meetingPhoto Credit : Siju Kuriyedam Sreekumar

ചെലവ് കുറഞ്ഞ രീതിയിൽ പൊതു ഗതാഗത സംവിധനം ഒരുക്കേണ്ടത് സർക്കാരിന്റെ കടമ. കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി സംരക്ഷിക്കണം. - KST എംപ്ലോയീസ് സംഘ് (BMS)

By - Siju Kuriyedam Sreekumar -- Tuesday, June 14, 2022 , 07:21 PM
തിരുവനന്തപുരം സൗത്ത് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വ. ടി. പി. വിജയൻ നഗറിൽ (നെയ്യാറ്റിൻകര ടൗൺ ഹാൾ) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ. എസ്. അജയകുമാർ നിർവ്വഹിച്ചു. 

സഖാവ് സുശീൽ ഖന്നയുടെ മണ്ടൻ പരിഷ്ക്കാരങ്ങൾ KSRTC യെ തകർക്കുകയാണ്. പണിയെടുക്കുന്ന ജീവനക്കാരെ ഇഞ്ചിഞ്ചായി കൊല്ലുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സ്ഥാപനം വെല്ലുവിളി നേരിടുകയാണ്. ഈ അവസരത്തിൽ തൊഴിലാളികൾക്ക് ആവേശവും ആശ്രയവുമായി ബിഎംഎസ് പ്രവർത്തകർ മാറണം. മനസ് മടുത്ത തൊഴിലാളികളെ ചേർത്ത് നിർത്തി സ്ഥാപനത്തിന്റെ നല്ല ഭാവിക്കായി, സർക്കാർ ഡിപ്പാർട്ട്മെന്റാക്കാൻ പോരാടണം. - അജയകുമാർ പറഞ്ഞു. 

ജില്ലാ പ്രസിഡന്റ് സുഹൃദ് കൃഷ്ണ പി കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്. ആർ അനീഷ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എൻ. സുരേഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എൽ ബിജുകുമാർ വരണാധികാരിയായ സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി സുഹൃദ് കൃഷ്ണ പി കെ, വർക്കിംഗ് പ്രസിഡന്റായി സി. എസ്. ശരത്, സെക്രട്ടറിയായി എസ് ആർ അനീഷ്, ട്രഷററായി എൻ. സുരേഷ് കുമാർ എന്നിവരടങ്ങുന്ന 12 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

BMS ജില്ലാ സെക്രട്ടറി കെ. ജയകുമാർ, ഭാരതീയ പരിവഹൻ മസ്ദൂർ മഹാസംഘ് ദേശീയ സെക്രെട്ടറിയും എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറിയുമായ പ്രദീപ് വി. നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി. എസ്. ഗോപകല, സംസ്ഥാന സെക്രട്ടറി എൻ. എസ്. രണജിത് എന്നിവർ ആശംസാ പ്രസംഗം നടത്തി.

വൈകുന്നേരം 3.30 ന് നെയ്യാറ്റിൻകര ഡിപ്പോ അങ്കണത്തിൽ ആരംഭിച്ച പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രി. കെ. എൽ. രാജേഷ് ഉദ്‌ഘാടനം ചെയ്തു. മെയ് മാസത്തിൽ 193 കോടി വരുമാനം തൊഴിലാളികൾ വിയർത്ത് കൊണ്ടുവന്ന് സംസ്ഥാന ഖജനാവിൽ അടച്ചിട്ട് ശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് തൊഴിലാളി വർഗ്ഗ സർക്കാരിന് നാണക്കേടാണ്. പാടത്ത് പണി വരമ്പത്ത് കൂലി എന്ന് പറഞ്ഞവർ കൂലി ചോദിക്കുമ്പോൾ കൈ മലർക്കാട്ടി തൊഴിലാളികളെ പരിഹസിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പൊതു ഗതാഗത്തിനു വേണ്ടി സർക്കാരുകൾ ബഡ്ജറ്റിൽ കോടികൾ വകയിരുത്തി സ്ഥാപനത്തെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുമ്പോൾ ഇവിടെ KSRTC യെ എങ്ങനെ പൂട്ടിക്കെട്ടാം എന്ന് റിസർച്ച് നടത്തുകയാണ്. കൂലി നിഷേധത്തിനെതിരെ എന്നും സമരവുമായി തൊഴിലാളികൾക്ക് കഴിയാനാകില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി KSRTC യിലെ സാമ്പത്തിക പ്രതിസന്ധിയിൽ നേരിട്ട് ഇടപെട്ട് ഒരു സ്ഥായിയായ പരിഹാരം കാണണം. അതിന് ഒരേ ഒരു പോംവഴി KSRTC യെ സർക്കാർ വകുപ്പാക്കുകയാണ്. - കെ. എൽ രാജേഷ് പറഞ്ഞു. BMS ജില്ലാ വൈസ് പ്രസിഡന്റ് താന്നിവിള സതി കുമാർ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.
KST Employees sangh BMS Thriruvananthapuram South meeting
KST Employees sangh BMS Thriruvananthapuram South meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh BMS Thriruvananthapuram South meeting
KST Employees sangh BMS Thriruvananthapuram South meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh BMS Thriruvananthapuram South meeting
 



LEAVE A REPLY

Security code:

COMMENTS

Be the first to comment