visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees sangh Strike day 8
KST Employees sangh Strike day 8Photo Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സിയിൽ സർക്കാർ അനിശ്ചിതകാല പണിമുടക്ക് ആഗ്രഹിക്കുന്നു : ബിഎംഎസ്

By - Siju Kuriyedam Sreekumar -- Tuesday, June 14, 2022 , 01:17 PM
കെ എസ് ആർ ടി സിയിൽ കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ  വരുമാനമുണ്ടായിട്ടും ജീവനക്കാർക്ക്  ശമ്പളം നൽകാതെ സ്ഥാപനത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് സർക്കാരിന്റെ ആസൂത്രിത പദ്ധതിയാണ്. ഗവൺമെന്റ് കെ എസ് ആർ ടി സി ജീവനക്കാരുടെ പൊതുപണിമുടക്ക്  ആഗ്രഹിക്കുന്നു.  ബിഎംഎസ് ന്റെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ധർണ്ണ എട്ടാം ദിവസം  ഉദ്ഘാടനം ചെയ്തു കൊണ്ട് തിരു: ജില്ല സെക്രട്ടറി ശ്രീ T. സുരേഷ് കുമാർ പറഞ്ഞു.

  കെ എസ് ആർ ടി സിയുടെ അധ:പതനത്തിന് കാരണം ജീവനക്കാരാണെന്ന സർക്കാരിന്റേയും മാനേജ്മെന്റിന്റേയും  പ്രചരണം ഇപ്പോൾ മാധ്യമങ്ങളും പൊതു സമൂഹവും മുഖവിലക്കെടുക്കുന്നില്ല. ഒരു അനിശ്ചിതകാല പണിമുടക്കിലൂടെ ആർ ടി സി ജീവനക്കാരെ ഒറ്റപ്പെട്ടുത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. അവസരം പ്രയോജനപ്പെടുത്തി, ഇപ്പോൾ ടൂറിസത്തിനായി സ്വകാര്യ ബസ്സുകൾ വാടകക്കെടുക്കുന്ന അതേരീതിയിൽ ദേശസാത്കൃത റൂട്ടുകളും സ്വകാര്യ ലോബികളെ ഏല്പിപ്പിക്കാനാവും.  പൊതുജനങ്ങളുടെ യാത്രാവശ്യം നിറവേറ്റാനാണ് വാടക ഇടപാടെന്ന വാദം കോടതിയിലും ഉന്നയിക്കാനാവും. എന്നാൽ ഇത്തരം കുടില തന്ത്രങ്ങളെ ജീവനക്കാർ ഒറ്റക്കെട്ടായി പ്രക്ഷോഭസമരങ്ങളിലൂടെ  ചെറുത്തു തോല്പിക്കും. 
          പൊതുഗതാഗത രംഗത്തു നിന്നും സർക്കാർ ആസൂത്രിതമായി പിന്മാറുന്നതിന്റെ മറ്റൊരു തെളിവാണ്  തദ്ദേശഭരണ സ്ഥാപനങ്ങൾ അതാതു അധികാര പരിധിയിൽ പൊതുഗതാഗതത്തിന്റെ ചെലവിനായി ഫണ്ടു വകയിരുത്താനും, അവരുടെ  ആവശ്യപ്രകാരം ഷെഡ്യൂളുകൾ അനുവദിക്കാനുള്ള നീക്കം. ഒരിക്കലും ഒരു മാസത്തിലധികം നടത്താനാവാത്ത ഈ പദ്ധതിയിൽ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ പിന്നോട്ടു പോവും. പൊതുജന പ്രതിഷേധം പഞ്ചായത്തുകൾക്ക് മുന്നിലേക്ക് മാത്രമാക്കി മാറ്റാനാണ് കെ എസ് ആർ ടി സി മാനേജ്മെൻറ്റിന്റെ  തന്ത്രം. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ കെ എസ് ആർ ടി സിയിൽ ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെട്ട്  മരണപ്പെട്ടവരുടെ ആശ്രിതർക്കു പോലും നിയമനം നൽകുന്നില്ല. 2022 ജനുവരിക്ക് ശേഷം വിരമിച്ച ജീവനക്കാരുടെ പെൻഷൻ നൽകാനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മാത്രമല്ല, സർക്കാരിന്റെ നിഗൂഢ നിർദ്ദേശങ്ങളും കൂടിയായപ്പോൾ സ്ഥാപനം അന്ത്യദിനങ്ങളെണ്ണുന്ന അവസ്ഥയിലായി, അദ്ദേഹം പറഞ്ഞു.
                   തിരു: ജില്ല ജോ.സെക്രട്ടറി കെ.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച എട്ടാം ദിവസത്തെ ധർണ്ണയിൽ, ജില്ല ട്രഷറർ G. സജി,  കൊല്ലം ജില്ലാ സെക്രട്ടറി എം ഗിരീഷ് കുമാർ, ജില്ലാ ജോ.സെക്രട്ടറി പ്രീയാ ലക്ഷ്മി, ജില്ലാ ജോ.സെക്രട്ടറി  D. ബിജുകുമാർ, തിരു: വെസ്റ്റ് ജില്ലാ ജോ. സെക്രട്ടറി ജീവൻ സി നായർ, TVM N ജില്ലാ ട്രഷറർ S. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

KST Employees sangh Strike day 8
KST Employees sangh Strike day 8Photo Credit : Siju Kuriyedam Sreekumar

KST Employees sangh Strike day 8
KST Employees sangh Strike day 8Photo Credit : Siju Kuriyedam Sreekumar

KST Employees sangh Strike day 8
KST Employees sangh Strike day 8Photo Credit : Siju Kuriyedam Sreekumar


KST Employees Sangh Strike Day 8 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment