visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh Strike Day 10
KST Employees Sangh Strike Day 10Photo Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സി : പണിയെടുത്താൽ പട്ടിണി മാറണം - ബിഎംഎസ്

By - Siju Kuriyedam Sreekumar -- Thursday, June 16, 2022 , 12:29 PM
കെ.എസ്.ആർ.ടി.സി ജീവനക്കാരോട് ഇടതു സർക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണം. ശമ്പള പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണം. സെക്രട്ടേറിയറ്റിനു മുന്നിൽ ബിഎംഎസ് നേതൃത്വത്തിൽ നടക്കുന്ന 10-ാം ദിവസത്തെ ധർണ്ണ KSTES സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. K.L രാജേഷ്  ഉദ്ഘാടനം ചെയ്തു.

             തുടർച്ചയായി ശമ്പളം വൈകിപ്പിക്കുന്നതിന് ഓരോ മാസവും  ഓരോ കാരണങ്ങളാണ് സർക്കാർ പറയുന്നത്.  സർക്കാർ പിന്തുണയോടെ കേന്ദ്ര സർക്കാരിനെതിരെ രണ്ടു ദിവസം സമരം ചെയ്തപ്പോൾ ആക്ഷേപമുന്നയിക്കാതിരുന്ന വകുപ്പ് മന്ത്രി മേയ് ആറിന്റെ പണിമുടക്കു കാരണം വരുമാന നഷ്ടമുണ്ടായതു കൊണ്ടാണ് ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ കഴിയാതിരുന്നത് എന്നാണ് പറഞ്ഞത്.  ഡീസലിന് ഒരു മാസം 40 കോടി രൂപ അധികം നൽകേണ്ടി വരുന്നതാണ് പ്രശ്നമെന്നായി അടുത്ത മാസത്തെ വിശദീകരണം. എന്നാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബഹു: സുപ്രീം കോടതിയിൽ സത്യം വെളിപ്പെടുത്തുകയും  ഡീസൽ അഴിമതിയിൽ ബിഎംഎസ് പരാതി നൽകിയശേഷം  മന്തിക്കും മാനേജ്മെന്റിനും  മിണ്ടാട്ടമില്ല. പത്തു ദിവസമായി നടക്കുന്ന പ്രതിഷേധ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നിലപാട് തൊഴിലാളി വിരുദ്ധ സമീപനത്തിന്റെ തെളിവാണ്.  സമരം കൂടുതൽ ശക്തിപ്പെടുത്താനും സർവ്വീസുകളെ ബാധിക്കുന്ന തരത്തിലേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിരു: ജില്ലാ  പ്രസിഡന്റ് P.K സുഹൃദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ച പത്താം ദിവസത്തെ ധർണ്ണയിൽ, BMSRA സംസ്ഥാന ജനറൽ സെക്രട്ടറി അജിത്, TNSTC BMS കന്യാകുമാരി ഡിവിഷൻ സെക്രട്ടറി ഗിരീഷ്, ജില്ലാ ജോ സെക്രട്ടറി പ്രമോദ്, ജില്ലാ ജോ.സെക്രട്ടറി പ്രീയാ ലക്ഷ്മി, ജില്ലാ സെക്രട്ടറി T. സുരേഷ്, എന്നിവർ സംസാരിച്ചു.    

KST Employees Sangh Strike day 10 TNSTC (BMS) കന്യാകുമാരി ജില്ലാ ഡിവിഷണൽ സെക്രട്ടറി  ശ്രീ ഗിരീഷ് KST എംപ്ലോയീസ് സംഘ് സെക്രട്ടറിയേറ്റ് ധർണ്ണക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നു.
KST Employees Sangh Strike day 10 TNSTC (BMS) കന്യാകുമാരി ജില്ലാ ഡിവിഷണൽ സെക്രട്ടറി ശ്രീ ഗിരീഷ് KST എംപ്ലോയീസ് സംഘ് സെക്രട്ടറിയേറ്റ് ധർണ്ണക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നു.Photo Credit : Siju Kuriyedam Sreekumar

KST Employees Sangh Strike Day 10 BMSRA (BMS) തിരുവനവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ വിമൽ KST എംപ്ലോയീസ് സംഘ് സെക്രട്ടറിയേറ്റ് ധർണ്ണക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നു.
KST Employees Sangh Strike Day 10 BMSRA (BMS) തിരുവനവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ വിമൽ KST എംപ്ലോയീസ് സംഘ് സെക്രട്ടറിയേറ്റ് ധർണ്ണക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നു.Photo Credit : Siju Kuriyedam Sreekumar

KST Employees Sangh Strike Day 10
KST Employees Sangh Strike Day 10Photo Credit : Siju Kuriyedam Sreekumar

KST Employees Sangh Strike Day 10
KST Employees Sangh Strike Day 10Photo Credit : Siju Kuriyedam Sreekumar

KST Employees Sangh Strike Day 10
KST Employees Sangh Strike Day 10Photo Credit : Siju Kuriyedam Sreekumar


KST Employees Sangh Strike Day 10
 



LEAVE A REPLY

Security code:

COMMENTS

Be the first to comment