visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh Strike Day 12 
KST Employees Sangh Strike Day 12 Photo Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സി - ശാശ്വത പരിഹാരമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് : ബിഎംഎസ്

By - Siju Kuriyedam Sreekumar -- Saturday, June 18, 2022 , 07:10 PM
കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാ മാസവും സമരം ചെയ്താൽ മാത്രം ശമ്പളമെന്ന നയം ഇനി അംഗീകരിക്കില്ല.  വരുമാനം ഉണ്ടായിട്ടും ശമ്പള വിതരണം നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണം. ജോലി ചെയ്താൽ കൂലിയില്ലെങ്കിൽ പണിയെടുക്കാനാവില്ല. FETO ജില്ലാ പ്രസിഡന്റ് ശ്രീ S. വിനോദ് 12-ാം ദിന സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
                       ഓരോ മാസവും ശമ്പള തടസ്സത്തിന് കാരണമായി  സർക്കാരും മാനേജ്മെന്റും കള്ള പ്രചരണമാണ് നടത്തിയത്.  മന്ത്രിയുടെ ആരോപണങ്ങൾ തെറ്റാണെന് ബി.എം.എസ് തെളിയിച്ചപ്പോൾ ജീവനക്കാരോട് ദാർഷ്ട്യം കാണിക്കുകയാണ്. ഡീസൽ പർച്ചേസിലെ കൊള്ള പരസ്യപ്പെടുത്തിയതിന് പട്ടിണിക്കിടുന്ന  ഭരണകൂട ഭീകരതയെ ജീവനക്കാർ ഒറ്റക്കെട്ടായി നേരിടും. പൊതു സേവനം നിലനിർത്താനുള്ള ബാധ്യത സർക്കാരിനാണ്.  പകരം സംവിധാനമെന്ന പേരിൽ വാടക വണ്ടി ഓടിക്കാൻ ശ്രമിച്ചാൽ ജീവനക്കാർ തെരുവിലിറങ്ങും. ഘട്ടം ഘട്ടമായി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനം സമരത്തെ സ്വാധീനിക്കില്ല.        കെ എസ് ആർ ടി സിയുടെ പ്രതിസന്ധിക്ക് സർക്കാർ അടിയന്തിരമായി പാക്കേജ് നടപ്പാക്കിയേ തീരൂ.  വായ്പ അനുവദിക്കുകയല്ല വേണ്ടത്.  2019 ഡിസംബർ മാസം നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കണം. അതിനാവശ്യമായ ബസ് വാങ്ങി നൽകാൻ സർക്കാർ തയ്യാറാവണം. പെൻഷൻ സർക്കാർ ഫണ്ടിൽ നിന്ന് നൽകണം.
     തിരു: ജില്ലാ വൈ. പ്രസിഡന്റ് ഹരീഷ് അദ്ധ്യക്ഷത വഹിച്ച പന്ത്രണ്ടാം ദിവസത്തെ ധർണ്ണയിൽ, സംസ്ഥാന സെക്രട്ടറി പ്രദീപ് V നായർ, ജില്ലാ സെക്രട്ടറി T.സുരേഷ്, ജില്ലാ സെക്രട്ടറി ജീവൻ സി നായർ, തിരു: ജില്ലാ ട്രഷറർ G. സജി, എന്നിവർ സംസാരിച്ചു.

KST Employees Sangh Strike Day 12 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment