visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh strike day 15
KST Employees Sangh strike day 15Photo Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സിയിൽ വരുമാനം ചോരുന്നു, ജീവനക്കാർ പെരുവഴിയിൽ: എംപ്ലോയീസ് സംഘ്

By - Siju Kuriyedam Sreekumar -- Tuesday, June 21, 2022 , 12:51 PM
ഇടതു സർക്കാർ 2016-ൽ അധികാരത്തിലെത്തുമ്പോൾ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണവും ബസ്സുകളുടെ എണ്ണവും ഏതാണ്ട് നേർ പകുതിയായിരിക്കുന്നു.  എന്നാൽ വരുമാനം അതേ നിലയിൽ ലഭിക്കുന്നുമുണ്ട്. നാല്പത്തിയാറായിരം ജീവനക്കാരിൽ നിന്നും പിരിച്ചുവിട്ടവരേയും പെൻഷനായവരേയും കഴിച്ചാൽ ഇപ്പോൾ ഇരുപത്തിയാറായിരം ജീവനക്കാരായി കുറഞ്ഞു. ബോഡി ബിൽഡിംഗ് യൂണിറ്റ് പൂർണ്ണമായും അടച്ചു പൂട്ടി. വർക്ക്ഷോപ്പുകളും ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളിൽ മാത്രമാക്കാനുള്ള  നടപടികളുമായ ശമ്പളയിനത്തിൽ ലക്ഷങ്ങളുടെ കുറവുണ്ടായി. ആശ്രിത നിയമനം ഉൾപ്പെടെ എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചിട്ട് അഞ്ചു                വർത്തിലധികമായി. 2885 ബസ്സുകൾ പാർക്കിംഗ് യാർഡുകളിൽ മാറ്റിയിട്ടിരിക്കുന്നതു കാരണം യാത്രാക്ലേശം രൂക്ഷമാണെങ്കിലും ഡീസൽ ചെലവിൽ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്.  ടിക്കറ്റ് കളക്ഷൻ ആറരക്കോടി ലഭിക്കുന്നുമുണ്ട്.  എന്നിട്ടും ശമ്പളം നൽകാൻ പണമില്ലെന്ന വാദം അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കണക്കറിയാത്ത മന്ത്രിയും, കണക്കപ്പിള്ളയില്ലാത്ത മാനേജ്മെന്റും ചേർന്ന്  തൊഴിലാളികളെ വഞ്ചിക്കുകയാണ്. സർക്കാരിന്റെ ഓരോ നീക്കവും  സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന ബോധ്യം  ജീവനക്കാർക്കുണ്ട്. എംപ്ലോയീസ് സംഘ് -ന് അംഗീകാരം ലഭിച്ചതോടെ അകത്തളങ്ങളിലെ  ഒത്തുതീർപ്പുകൾ സാദ്ധ്യമല്ലാതായി. ചർച്ചകളുടെ വിശദാംശങ്ങൾ ജീവനക്കാരുടെ മുന്നിലും പൊതുവേദികളിലും അവതരിക്കപ്പെട്ടതോടെ അണികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മറ്റു യൂണിയനുകൾക്കും സമര പ്രഖ്യാപനം നടത്തേണ്ടി വരുന്നു.  പത്തു വർഷം ശമ്പള പരിഷ്ക്കരണത്തിനായി മിണ്ടാട്ടമില്ലാതിരുന്ന ഇക്കൂട്ടർ സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മകൾക്കും ഓശാന പാടി. കെ എസ് ആർ ടി സിയുടെ വിഷയങ്ങളിൽ ശാശ്വത പരിഹാരമല്ലാതെ ഇനിയൊരു ഒത്തുതീർപ്പിന് എംപ്ലോയീസ് സംഘ് തയ്യാറല്ല. സമരം കൂടുതൽ ശക്തമാക്കും.  പതിനഞ്ചാം ദിവസം ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് B.M.S ജില്ല ജോ : സെക്രട്ടറി ശ്രീ. E.V ആനന്ദ് പറഞ്ഞു.

  തിരു: സൗത്ത ജില്ലാ പ്രസിഡന്റ് പി കെ സുഹൃദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ച പതിനഞ്ചാം ദിവസത്തെ ധർണ്ണയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് S. അജയകുമാർ, സംസ്ഥാന സെക്രട്ടറി T. അശോക് കുമാർ,  ജില്ല ജോ : സെക്രട്ടറി M.പ്രമോദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് C.S ശരത്, കൊല്ലം ജില്ലാ സെക്രട്ടറി M. ഗീരീഷ്, തിരു: ജില്ലാ വർക്കിംഗ് പ്രസിഡന്റ് D.ബിജു, ജില്ലാ ട്രഷറർ സുനിൽ, PTA ജില്ലാ സമിതി അംഗം ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

KST Employees Sangh strike day 15
KST Employees Sangh strike day 15Photo Credit : Siju Kuriyedam Sreekumar

KST Employees Sangh strike day 15
KST Employees Sangh strike day 15Photo Credit : Siju Kuriyedam Sreekumar


KST Employees Sangh strike day 15 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment