visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
KST Employees Sangh strike day 15
KST Employees Sangh strike day 15Photo Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സി - ഇല്ലാക്കടം സമർപ്പിച്ച് സർക്കാർ കോടതിയെ പറ്റിക്കുന്നു:എംപ്ലോയീസ് സംഘ്

By - Siju Kuriyedam Sreekumar -- Tuesday, June 21, 2022 , 06:07 PM
വായ്പാ കുടിശികയായി സർക്കാരിന് 8713.05 കോടിയും, കൺസോർഷ്യം വായ്പയായ 3030.64 കോടി, കെ ടി എഫ് ടി സിക്ക് നൽകാനുള്ള 356.65 കോടി രൂപയും ഉൾപ്പെടെ കെ എസ് ആർ ടി സിക്ക് 12,100 കോടി രൂപയിലധികം കടമുള്ളതായി സംസ്ഥാന സർക്കാർ ബഹു . ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നു. അതോടൊപ്പം, 5255 ബസ്സുകൾ നിരത്തിൽ സർവീസ് നടത്തുന്നതായും 300 ബസ്സുകൾ മാത്രമാണ് കട്ടപ്പുറത്തുള്ളതെന്നും വ്യാജ സത്യവാങ്മൂലം നൽകി സർക്കാർ ബഹു. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നു. 2885 ബസ്സുകൾ യാർഡുകളിലേക്ക് മാറ്റിയിട്ടതും 3300 സർവീസുകൾ മാത്രം ഓപ്പറേറ്റു ചെയ്യുന്നതും മറച്ചുവയ്ക്കുന്നു. സെക്രട്ടേറിയറ്റു ധർണ്ണയുടെ പതിനഞ്ചാം ദിവസം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് B.M.S ജില്ല ജോ : സെക്രട്ടറി ശ്രീ. ഇ.വി ആനന്ദ് പറഞ്ഞു.
    

        സംസ്ഥാന ബജറ്റിൽ കെ എസ് ആർ ടി സിക്കായി വകയിരുത്തുന്ന തുകയെല്ലാം ഹൈക്കോടതിയിൽ വായ്പയായി മാറിയിരിക്കുന്നു. പ്ലാൻ ഫണ്ടുപോലും വായ്പയായി കണക്കാക്കുന്ന നാണംകെട്ട നയം സർക്കാർ തിരുത്തണം. പെൻഷൻ  പോലും ആർ ടി സിക്ക് അനുവദിക്കുന്ന തുകയിൽ നിന്ന് നൽകിയിട്ടാണ് ഇത്തരം കേട്ടുകേൾവിയില്ലാത്ത കടബാദ്ധ്യത കെ എസ് ആർ ടി സിക്കു മേൽ കെട്ടിയേൽപ്പിക്കുന്നത്.  കെ എസ് ആർ ടി സിയുടെ വരവു - ചെലവ് കണക്കിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സമീപനമാണ് ഇടതു സർക്കാർ തുടർച്ചയായി സ്വീകരിക്കുന്നത്.  ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിറ്ററിന് 27 രൂപ അധികം വാങ്ങുന്നു എന്ന വ്യാജ പ്രചരണം കേരളത്തിന്റെ ഗതാഗത മന്ത്രിയും, ധനകാര്യ മന്ത്രിയും ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്കു മുമ്പിൽ ആവർത്തിച്ചതാണ്.  ബഹു.സുപ്രീം കോടതിയിൽ പക്ഷേ മിണ്ടാട്ടമില്ലാതായി.
         സഹകരണാടിസ്ഥാനത്തിലുള്ള അഴിമതിയാണ് ലക്ഷ്യം.  നൂറു കോടിയുടെ തിരിമറി പുറത്തുവന്നിട്ടും തുടരന്വേഷണത്തിന് സർക്കാർ അനുമതി നൽകാത്തത് സർക്കാരിലെ ഉന്നതരും കുടുങ്ങുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്.    സർക്കാരും മാനേജ്മെന്റും കണക്കിലെ കള്ളക്കളി അവസാനിപ്പിക്കണമെന്നും കഴിഞ്ഞ പതിനഞ്ചു വർഷത്തെ കെ എസ് ആർ  ടി സിയുടെ വരവ് ചെലവ് കണക്കിന്റെ ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
     തിരു: ജില്ലാ പ്രസിഡന്റ് പി.കെ സുഹൃത് കൃഷ്ണ അദ്ധ്യക്ഷത വഹിച്ച പതിനഞ്ചാം ദിവസത്തെ ധർണ്ണയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് S. അജയകുമാർ, സംസ്ഥാന സെക്രട്ടറി റ്റി. അശോക് കുമാർ,  ജില്ല ജോ : സെക്രട്ടറി എം പ്രമോദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.എസ് ശരത്, കൊല്ലം ജില്ലാ സെക്രട്ടറി എം.  ഗീരീഷ്, തിരു: ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഡി. ബിജു, ജില്ലാ ട്രഷറർ സുനിൽ, പത്തനംതിട്ട ജില്ലാ സമിതി അംഗം ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

News update on KST Employees Sangh strike day 15 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment