visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh strike day 16
KST Employees Sangh strike day 16Photo Credit : Siju Kuriyedam Sreekumar

പൊതുഗതാഗതം സഹകരണ മേഖലയ്ക്ക് തീറെഴുതരുത് : എംപ്ലോയീസ് സംഘ്

By - Siju Kuriyedam Sreekumar -- Wednesday, June 22, 2022 , 02:32 PM
പൊതുഗതാഗതത്തെ കമ്പനിവത്ക്കരിച്ച് സഹകരണ മേഖലയ്ക്ക് അടിയറവു വയ്ക്കുന്ന ഇടതു സർക്കാരിന്റെ ഗതാഗത നയം അംഗീകരിക്കില്ല.  സ്വകാര്യ ഗതാഗത മേഖലയിൽ പണിയെടുക്കുന്നവർക്ക് സംരക്ഷണം നല്കണമെന്നതിൽ ആർക്കും തർക്കമില്ല.  എന്നാൽ സഹകരണ മേഖലയെ മുൻനിർത്തി കമ്പനിയുണ്ടാക്കി കെ എസ് ആർ ടി സിയെ തകർക്കുന്ന ഗതാഗത വകുപ്പിന്റെ ശുപാർശ സർക്കാർ തള്ളിക്കളയണം. സെക്രട്ടേറിയറ്റ് ധർണ്ണയുടെ പതിനാറാം ദിന പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് BMS ജില്ലാ ട്രഷറർ  ശ്രീ. കെ വിജയകുമാർ പറഞ്ഞു.
    
കേരള മോട്ടോർ ട്രാൻസ്പോർട്ട് വെൽഫയർ ഫണ്ട് ബോർഡിനെ നോഡൽ ഏജൻസിയായി നിയോഗിക്കാനുള്ള ശുപാർശ ശുദ്ധ വിവരക്കേടാണ്.  സംസ്ഥാനത്തെ പൊതുഗതാഗതം മുഴുവനായി നിയന്ത്രിക്കാൻ തക്ക ശേഷിയോ, സംവിധാനമോ ഇല്ലാത്ത ഒരു ഏജൻസിയെ ഇതിനായി പരിഗണിക്കുന്നത് അഴിമതിക്ക് വേണ്ടി മാത്രമാണ്.  തൊഴിലാളികളുടെ ക്ഷേമനിധി മാത്രം കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഒരു സ്ഥാപനത്തെ പൊതുഗതാഗതം മുഴുവനായി ഏല്പിക്കുന്നത് കൊണ്ട് ഒറ്റയടിക്കള്ള സ്വകാര്യവത്ക്കരണം തന്നെയാണ് ലക്ഷ്യമിടുന്നത്. ഉൾപ്രദേശങ്ങളിൽ ചെറുവാഹനങ്ങൾക്ക് റൂട്ടു പെർമിറ്റ് അനുവദിക്കുന്നതിലൂടെ പാവപ്പെട്ടവർക്ക് യാത്ര ദുരിത പൂർണ്ണമാവും.  വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗജന്യവും, മറ്റു ഇളവുകളും ഇല്ലാതാവുമെന്ന് മാത്രമല്ല തിരക്കുള്ള സമയങ്ങളിൽ തോന്നിയ പടിയാവും സർവീസ് നടത്തിപ്പ്. അതിരാവിലെയും, രാത്രി കാല സർവ്വീസുകളും ഇല്ലാതാവും.

                    കെ എസ് ആർ ടി സിക്ക് ദേശസാത്കൃത റൂട്ടുകളിൽ യാത്രാക്ലേശം പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് ഗതാഗത വകുപ്പു തന്നെ കണ്ടെത്തിയത് വിചിത്രവും ദുരൂഹവുമാണ്.  ഇത്രയും കാലം ഗതാഗത വകുപ്പിന്റെ പണിയെന്തായിരുന്നു എന്ന ചോദ്യം ബാക്കിയാവുന്നു.
          കേരളത്തിനകത്തും സമീപ സംസ്ഥാനങ്ങളിലേക്കും ഇടതടവില്ലാതെ സർവ്വീസ് നടത്തി പ്രാപ്തി തെളിയിച്ച കെ എസ് ആർ ടി സിയെ ഇടതു സർക്കാർ തകർക്കുകയായിരുന്നു. 2016 ന് ശേഷം പുതിയ ബസ്സുകൾ വാങ്ങാതെയും ഓടിക്കൊണ്ടിരുന്ന ബസുകൾ കട്ടപ്പുറത്താക്കിയും, മന:പൂർവ്വം ശമ്പള പ്രതിസന്ധിയുണ്ടാക്കി അരക്ഷിതാവസ്ഥയുണ്ടാക്കി  സ്ഥാപനത്തെ നശിപ്പിക്കുന്നത് കമ്പനിവത്ക്കരണത്തിനു വേണ്ടിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.              കെ- സ്വിഫ്റ്റ് കമ്പനി ഒരു തുടക്കം മാത്രമായിരുന്നു.
                     മുപ്പത്തി എണ്ണായിരം സ്വകാര്യ ബസ്സുകൾ വെറും ഏഴായിരമായി കുറഞ്ഞുവെന്ന കണ്ടെത്തൽ അതിശയോക്തിയാണ്.  ഇത് പാർട്ടി നോമിനികളുടെ ബസ്സിന്റെ മാത്രം എണ്ണമായിരിക്കും.  35000 റൂട്ടുകൾ തല്പരകക്ഷികൾക്ക് വീതിച്ചു നൽകാൻ ഗതാഗത വകുപ്പ് തട്ടിക്കൂട്ടിയ ഗതാഗത നയത്തിന്റെ കരട് റിപ്പോർട്ട് ചവറ്റുകൊട്ടയിലെറിയാൻ സർക്കാർ തയ്യാറാവണം.
             പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾക്ക് കേരളത്തിന്റെ പൊതുഗതാഗതം പതിച്ചു നൽകാനും അതുവഴി സഹകരണ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്ന കള്ളപ്പണം വെളുപ്പിക്കാനും ദീർഘകാലമായി ഇടതു സർക്കാരിന്റെ ആസൂത്രിത പദ്ധതിയുടെ പൂർത്തീകരണമാണ് ഗതാഗത വകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനം.  കേരളത്തിന്റെ അഭിമാനമായ ആനവണ്ടിയെ പാർട്ടി സ്വത്താക്കാനുള്ള നീക്കത്തിനെതിരെയുള്ള എംപ്ലോയീസ് സംഘ് -ന്റെ പോരാട്ടത്തിൽ പൊതുസമൂഹവും അണിചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
     തിരു: ജില്ലാ ട്രഷറർ എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പതിനാറാം ദിവസത്തെ ധർണ്ണയിൽ, സംസ്ഥാന വൈ. പ്രസിഡന്റ്  R L ബിജുകുമാർ, കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡന്റ് B.S സന്തോഷ്കുമാർ, ജില്ല ജോ : സെക്രട്ടറി പദ്മകുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഡി.ബിജു, ജില്ലാ സെക്രട്ടറി ജീവൻ . C നായർ, പത്തനംതിട്ട ജില്ലാ സമിതി അംഗം റ്റി. മനോജ് കുമാർ, പത്തനംതിട്ട ജില്ലാ സമിതി അംഗം എം. പ്രമോദ് എന്നിവർ സംസാരിച്ചു.

KST Employees Sangh strike day 16


 



LEAVE A REPLY

Security code:

COMMENTS

Be the first to comment