visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Civil police officer Mis used Defendant mobile phone

വഞ്ചനാ കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ നിന്ന് വിദേശത്തുള്ള കാമുകിയുടെ ദൃശ്യങ്ങൾ സ്വന്തം ഫോണിലേക്ക് മാറ്റി; ദൃശ്യങ്ങൾ കാട്ടി തനിക്ക് വഴങ്ങമെന്ന് ആവശ്യപ്പെട്ടു; ഒടുവിൽ സസ്‌പെൻഷനും

By - Siju Kuriyedam Sreekumar -- Thursday, June 23, 2022 , 02:57 PM
പത്തനംതിട്ട: തൊണ്ടി മുതലായി കിട്ടിയ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്തതിനാൽ പത്തനംതിട്ട സിവിൽ പ്ലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. വഞ്ചനാ കേസിലെ പ്രതിയുടെ ഫോൺ ഭീഷണിപ്പെടുത്തി കൈക്കലാക്കി അതിൽ നിന്നുള്ള നമ്പർ ദുരുപയോഗം ചെയ്തുവെന്നണ് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള പരാതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ അഭിലാഷിനെയാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സസ്പെൻഡ് ചെയ്തത്. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അടൂർ സ്വദേശിയായ ജിതിൻ എന്ന യുവാവിന്റെ ഫോണാണ് പോലീസുകാരൻ തട്ടിയെടുത്തത്. സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ ഫോൺ പിടിച്ചു വാങ്ങുകയും പാസ്‍വേർഡ് മനസിലാക്കി തുറന്ന് പരിശോധിക്കുകയുമായിരുന്നു. പ്രതിയും കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ അഭിലാഷ് ഇത് സ്വന്തം ഫോണിലേക്ക് മാറ്റി. തുടർന്ന് ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചു കൊടുത്ത ശേഷം തനിക്കും വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഗൾഫിൽ ജോലിയുള്ള പെൺകുട്ടി എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസുകാരൻ കൈക്കലാക്കിയെന്നും ഇത് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ ജീവനൊടുക്കുമെന്നും പരാതിയിൽ പറഞ്ഞു. തുടർന്ന് പൊലീസുകാരന്റെ ഫോൺ അടിയന്തിരമായി പിടിച്ചെടുക്കാൻ എസ്‌പി ഉത്തരവിട്ടു. ഇതിൻ പ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയും റൈറ്ററും ചേർന്ന് സ്റ്റേഷനിൽ ചെന്ന് ഫോൺ പിടിച്ചെടുക്കുകയായിരുന്നു.

നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ഫോൺ പിടിച്ചെടുത്തത് എന്ന് ആരോപണമുയർന്നിരുന്നു. പൊലീസ് അസോസിയേഷൻ അടക്കം വിഷയത്തിൽ ഇടപെട്ടു. പരാതിയുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്താണ് ഫോൺ പിടിച്ചെടുത്തത് എന്നായിരുന്നു സ്പെഷൽ ബ്രാഞ്ചിന്റെ വിശദീകരണം. ഫോൺ ഇപ്പോൾ സൈബർ സെല്ലിന്റെ കൈയിലാണുള്ളത്.

പ്രാഥമികാന്വേഷണത്തിൽ പൊലീസുകാരൻ തെറ്റുകാരനാണെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി റിപ്പോർട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഫോൺ പിടിച്ചെടുത്തതിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ, കുറ്റത്തിന്റെ ഗൗരവം പുറത്തു വന്നതോടെ എതിർപ്പുകൾ അയഞ്ഞു. പൊലീസുകാരനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

Pathanamthitta Civil police officer suspended 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment