visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh strike day 18
KST Employees Sangh strike day 18Photo Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സിക്ക് സമാന്തരമായി കമ്പനിയുണ്ടാക്കിയ ശേഷം പരിഷ്ക്കരണ ചർച്ചകൾ പരിഹാസ്യം : എംപ്ലോയീസ് സംഘ്

By - Siju Kuriyedam Sreekumar -- Friday, June 24, 2022 , 01:42 PM
സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനത്തിന് സമാന്തരമായി മറ്റൊരു ഗതാഗത കമ്പനിയായി കെ-സിഫ്റ്റ് രൂപീകരിച്ച ശേഷം കോർപ്പറേഷന്റെ പരിഷ്കരണത്തിന് ആസൂത്രണ ബോർഡുമായി ചർച്ച നടത്തുന്നത് പരിഹാസ്യമാണ്.  നിലവിൽ കെ എസ് ആർ ടി സിയുടെ സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റിയതു കാരണം നിരവധി ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടായി. പുതിയ ബസ്സുകൾ വാങ്ങാനുള്ള ഫണ്ട് സ്വിഫ്റ്റിലേക്ക് വകമാറ്റുകയും ചെയ്തതോടെ ജീവനക്കാർക്ക് ദീർഘകാലം ലീവ് നൽകാമെന്ന വാഗ്ദാനവുമായി സർക്കാർ മുന്നോട്ടു പോവുന്നു. സ്വകാര്യ ബസ്സുകൾ ജീവനക്കാർ സഹിതം വാടകയ്ക്ക് എടുത്ത് നിരത്തിലിറക്കി നോക്കുകൂലി നേടാനാണ് സർക്കാർ പദ്ധതി. മുൻകാലങ്ങളിൽ വാടക ബസ് വരുത്തി വച്ച ലക്ഷങ്ങളുടെ നഷ്ടം പാഠമാവുന്നില്ല. കമ്മീഷനിൽ മാത്രമാണ് വകുപ്പിലെ ഉന്നതരുടെ കണ്ണ്. ഡീസൽ നികുതിയിൽ ഇളവിനു വേണ്ടി മാനേജ്മെന്റ്  സർക്കാരിനേയും ധനകാര്യ വകുപ്പിനേയുമാണ് സമീപിക്കേണ്ടത്. ആസൂത്രണ ബോർഡിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. വാടക ബസ് സാർവ്വത്രികമാക്കാനുള്ള ധാരണയ്ക്കു വേണ്ടി മാത്രമാണ് ആസൂത്രണ ബോർഡ് അംഗങ്ങളുമായി ചർച്ച നടത്തുന്നത്. വാടക ബസ്സുകളുടെ ദൈനംദിന പരിശോധനയും ജീവനക്കാരുടെ പരിചയവും വലിയൊരു ബാധ്യതയായി മാറും.  വരുമാനമില്ലെങ്കിലും കരാർ പ്രകാരം വാടക നൽകേണ്ടിയും വരും. ഡീസൽ ഉപഭോഗം പ്രധാന തട്ടിപ്പായി മാറും.  യാത്രക്കാരുടെ സുക്ഷിതത്വത്തെ നേരിട്ടു ബാധിക്കുന്ന ഒരു കുത്തഴിഞ്ഞ  ഗതാഗത സംവിധാനമാണ്  അഴിമതിപ്പണത്തിന് വേണ്ടി ഗതാഗത വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്. പരമാവധി എല്ലാ വിഭാഗം ജീവനക്കാർക്കും ദീർഘകാല ലീവ് നൽകി ആളെണ്ണം കുറച്ചശേഷം യാത്രാക്ലേശത്തിന്റെ പേരിൽ പാർട്ടി സഹകരണ സംഘങ്ങളുടെ  കമ്പനികൾക്ക് ഗതാഗത മേഖല മുഴുവനായി കൈമാറുകയാണ്  സർക്കാരിന്റെ പദ്ധതി. അതിന് വേണ്ടിയുള്ള ഗതാഗത വകുപ്പിന്റെ ശുപാർശ തള്ളിക്കളഞ്ഞില്ലെങ്കിൽ എംപ്ലോയീസ് സംഘ് -ന്റെ നേതൃത്വത്തിൽ പൊതുജനങ്ങളും ജീവനക്കാരും പ്രതിരോധിച്ചു തോല്പിക്കുമെന്ന് B.M.S ജില്ലാ ജോ. സെക്രട്ടറി,  തയ്യൽ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.          എം സനൽകുമാർ പറഞ്ഞു.
 കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച പതിനെട്ടാം ദിവസത്തെ ധർണ്ണയിൽ, സംസ്ഥാന വൈ. പ്രസിഡന്റ് R L. ബിജു, TVM S ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി എസ് ശരത്, ജില്ലാ പ്രസിഡന്റ് P.K സുഹൃദ് കൃഷ്ണാ, ജില്ലാ സെക്രട്ടറി  S.R അനീഷ്, കൊല്ലം ജില്ലാ സെക്രട്ടറി M.R രഞ്ജിത്, ജില്ലാ ജോ. സെക്രട്ടറി T. പ്രദീപ്, ജില്ലാ വൈ. പ്രസിഡന്റ് R. രാജീവ്, കൊല്ലം ജില്ലാ സമിതി അംഗം റിഞ്ചു എന്നിവർ സംസാരിച്ചു. 


KST Employees Sangh strike day 18

 



LEAVE A REPLY

Security code:

COMMENTS

Be the first to comment