visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh strike day 20
KST Employees Sangh strike day 20Photo Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി - പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്നത് സർക്കാരിന്റെ സാഡിസ്റ്റ് നയം. ആസ്തി വിറ്റ് കടം വീട്ടാൻ CITU ഉപദേശം KSRTC ക്ക് ആവശ്യമില്ല : എംപ്ലോയീസ് സംഘ്

By - Siju Kuriyedam Sreekumar -- Sunday, June 26, 2022 , 08:23 PM
കെ എസ് ആർ ടി സിയിൽ ശരാശരി 6.5 കോടി വരുമാനം ഉണ്ടായിട്ടും മെയ്, ജൂൺ മാസങ്ങളിൽ 320 കോടിക്കു മുകളിൽ വരുമാനം കൊണ്ടുവന്നിട്ടും ജീനക്കാർക്ക് ശമ്പളം നൽകില്ല എന്നാണ് സർക്കാർ തീരുമാനം. കോടതിയിൽ പോലും കള്ളക്കണക്കുകൾ കൊടുത്ത് പറ്റിക്കുന്നു. ശമ്പളം നിഷേധിച്ചു കൊണ്ട് തൊഴിലാളിളെ വഞ്ചിക്കുന്നതിനൊപ്പം കെ എസ് ആർ ടി സി ക്ക് വരുമാനം കൊണ്ടുവരുന്ന റൂട്ടുകൾ പ്രൈവറ്റുകാർക്ക് വേണ്ടി ഷെഡ്യൂളുകൾ പൊളിച്ചെഴുതി സഹായിക്കുന്നു. സഖാക്കന്മാർക്ക് കീശ വീർപ്പിക്കാൻ മാത്രമുള്ള വഴിയായി കെ എസ് ആർ ടി സി മാറി. പുര കത്തുമ്പോൾ വാഴ വെട്ടുന്നത് സാഡിസ്റ്റ് മനോഭാവമാണ്. ഇടതുപക്ഷം ഫാസിറ്റ് ഭരണകൂടമായി മാറി. തൊഴിൽ ചെയ്ത കൂലി ചോദിച്ചാൽ തകരുന്ന അഭിമാനമാണ് സർക്കാരിന്റേത്.  എംപ്ലോയീസ് സംഘ് -ൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും നടത്തുന്ന 20-ാം ദിവസത്തെ ധർണ്ണാ സമരം കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

സമര സംഘടന കേരളം ഭരിക്കുമ്പോൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിനായുള്ള സമരം കമ്മ്യൂണിസ്റ്റ് സർക്കാരിന് അനാവശ്യമായി. ശമ്പളം വൈകുന്നതുൾപ്പെടെയുള്ള KSRTC യിലെ എല്ലാ വിഷയങ്ങൾക്കും ഒരേ ഒരു പരിഹാരം സർക്കാർ വകുപ്പാക്കി മാറ്റി സംരക്ഷിക്കുകയാണ്. പൊതുവിദ്യാഭ്യാത്തിനും പൊതുജനാരോഗ്യത്തിനും നൽകുന്ന പ്രാധാന്യം പൊതുഗതാഗതത്തിനും സർക്കാർ നൽണം - അരുൺ കുമാർ പറഞ്ഞു.

തിരു: ജില്ലാ ജോയിന്റ് സെക്രട്ടറി എം. മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് സുഹൃദ് കൃഷ്ണപി കെ, സെക്രട്ടറി SR അനീഷ്, ജോ. സെക്രട്ടറിമാരായ M പ്രമോദ്, AS പത്മകുമാർ, KV ഗോപകുമാർ, ജില്ലാ ട്രഷറർ സുനിൽ കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തിരു: ജില്ലാ നോർത്ത് ജില്ലാ പ്രസിഡന്റ് VR അജിത് സമാരോപ് നിർവ്വഹിച്ചു.

KST Employees Sangh strike day 20
 



LEAVE A REPLY

Security code:

COMMENTS

Be the first to comment